General

ഹെലികോപ്റ്റർ അപകടത്തിൽ അന്തരിച്ച ഗ്രൂപ്പ് ക്യാപ്റ്റൻ വരുൺ സിംഗിനെ സ്മരിച്ച് പ്രധാനമന്ത്രി

തനിക്ക് ശൗര്യ ചക്ര ലഭിച്ച അവസരത്തിൽ പഠിച്ച സ്കൂളിലെ അധ്യാപികക്ക് കത്തെഴുതിയ ഗ്രൂപ്പ് ക്യാപ്റ്റൻ വരുൺ സിംഗിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ മൻ കി ബാത്ത് പ്രതിമാസ പരിപാടിയിൽ പ്രശംസിച്ചു. ധാരാളം വ്യക്തിത്വങ്ങൾ ഭാരത മാതാവിനെ സേവിച്ചു കൊണ്ട് ഉന്നതങ്ങളിൽ എത്തിയിട്ടുണ്ട്. അത്തരത്തിൽ ഒരു വ്യക്തിത്വമാണ് ഗ്രൂപ്പ് ക്യാപ്റ്റൻ വരുൺ സിംഗിന്റേത്. ധാരാളം കാര്യങ്ങൾ അദ്ദേഹം നമ്മെ പഠിപ്പിച്ചു. പക്ഷെ നമുക്ക് അദ്ദേഹത്തെ നഷ്ടമായി. അദ്ദേഹമാണ് അപകടത്തിൽപ്പെട്ട ആ ഹെലികോപ്റ്റർ പറത്തിയത്. ആ അപകടത്തിൽ നമുക്ക് കുറച്ച് ധീരന്മാരെ നഷ്ടമായി. പ്രധാനമന്ത്രി പറഞ്ഞു.

അപകടത്തിൽ പരിക്കേറ്റ് അദ്ദേഹം ആശുപത്രിയിലായിരുന്ന സമയത്ത് ഞാൻ അദ്ദേഹത്തെ കുറിച്ചുള്ള ചില വാർത്തകർ ശ്രദ്ധിച്ചു. ശൗര്യ ചക്ര കിട്ടിയ സമയത്ത് അദ്ദേഹം തന്റെ സ്കൂൾ പ്രിൻസിപ്പലിന് എഴുതിയ കത്ത് എന്നെ വല്ലാതെ സ്വാധീനിച്ചു. നേട്ടങ്ങളുടെ കൊടുമുടിയിൽ നിൽക്കുമ്പോഴും അദ്ദേഹം തന്റെ വേരുകൾ മറന്നില്ല. അദ്ദേഹം ഈ രാജ്യത്തെ മുഴുവൻ പ്രചോദിപ്പിച്ചു. മൻ കി ബാത്തിന്റെ 84 ആമത് പ്രഭാഷണത്തിൽ രാജ്യത്തോടായി പ്രധാനമന്ത്രി പറഞ്ഞു

Kumar Samyogee

Recent Posts

വലിയ അളവിൽ കഞ്ചാവ് മിഠായികൾ! ലക്ഷ്യം സ്കൂൾ വിദ്യാർത്ഥികൾ; അരൂരിൽ അതിഥി തൊഴിലാളികളെ പിടികൂടി എക്സൈസ്

ആലപ്പുഴ: അരൂരില്‍ അതിഥി തൊഴിലാളികളില്‍ നിന്ന് 2000ത്തിലധികം കഞ്ചാവ് മിഠായികള്‍ പിടികൂടി എക്സൈസ്. ഉത്തര്‍പ്രദേശ് സ്വദേശികളായ രാഹുല്‍ സരോജ്, സന്തോഷ്…

2 hours ago

തെന്മല ഡാമിലെ ശുചിമുറിയില്‍ ക്യാമറ വെച്ചു; യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റില്‍

കൊല്ലം: കൊല്ലത്ത് ശുചിമുറിയില്‍ ക്യാമറ വച്ച യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റില്‍. തെന്മല സ്വദേശി ആഷിക് ബദറുദ്ദീന്‍ (30)…

2 hours ago

കനത്ത മഴയ്ക്കിടെ അമ്മത്തൊട്ടിലില്‍ ഉപേക്ഷിക്കപ്പെട്ട കുഞ്ഞിന്‘മഴ’ എന്ന പേരിട്ട് ശിശുക്ഷേമ സമിതി

തിരുവനന്തപുരം: കനത്ത മഴയിൽ അമ്മതൊട്ടിലിൽ എത്തിയ കുഞ്ഞതിഥിക്ക് ‘മഴ’ എന്ന പേരിട്ട് ശിശുക്ഷേമ സമിതി. സംസ്ഥാന ശിശുക്ഷേമ സമിതി തിരുവനന്തപുരത്ത്…

2 hours ago