Categories: Featured

മുൻ ദേവികുളം സബ് കളക്ടറുടെ കാറിടിച്ച് മാധ്യമ പ്രവർത്തകന് ദാരുണാന്ത്യം; സംഭവം പുലർച്ചെ തലസ്ഥാന നഗരിയിൽ

തിരുവനന്തപുരം: സര്‍വ്വേ ഡയറക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്‍ ഓടിച്ച വാഹനമിടിച്ച്‌ മാധ്യമ പ്രവര്‍ത്തകന്‍ മരിച്ചു. സിറാജ് പത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോ ചീഫ് ആയ കെ എം ബഷീറാണ് മരിച്ചത്. അമിത വേഗതയില്‍ എത്തിയ വാഹനം മ്യൂസിയം ജംഗ്ഷനില്‍ വച്ച്‌ ബഷീറിനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

വൈദ്യ പരിശോധനയില്‍ ശ്രീറാം വെങ്കിട്ടരാമന്‍ മദ്യപിച്ചിരുന്നതായി തെളിഞ്ഞു. അപകടത്തില്‍ പരിക്കേറ്റ ശ്രീറാമിനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കിംസ് ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്. അതേസമയം, താനല്ല സുഹൃത്താണ് വാഹനമോടിച്ചതെന്ന് ശ്രീറാം പൊലീസിനോട് പറഞ്ഞു. ഇത് സ്ഥിരീകരിക്കുന്നതിനായി അപകടം നടന്ന സ്ഥലത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുമെന്ന് പൊലീസ് വ്യക്തമാക്കി.

ശനിയാഴ്ച പുലര്‍ച്ചെ ഒരു മണിക്ക് തിരുവനന്തപുരം മ്യൂസിയം പൊലീസ് സ്റ്റേഷന് സമീപം പബ്ലിക് ഓഫീസിന് മുന്നില്‍ വച്ചാണ് അപകടം. റോഡരികില്‍ നിര്‍ത്തിയിട്ട ബഷീറിന്റെ ബൈക്കിന് പിറകില്‍ ശ്രീറാം വെങ്കിട്ടരാമന്‍ സഞ്ചരിച്ച കാര്‍ ഇടിക്കുകയായിരുന്നു. അദ്ദേഹത്തോടൊപ്പം കാറില്‍ ഉണ്ടായിരുന്ന സ്ത്രീയെയും പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. കൊല്ലത്ത് സിറാജ് പ്രമോഷന്‍ കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുത്ത ശേഷം തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനില്‍ ഇറങ്ങി വീട്ടിലേക്ക് മടങ്ങുകയായിരുന്നു ബഷീര്‍.

2004ല്‍ തിരൂര്‍ പ്രാദേശിക റിപ്പോര്‍ട്ടറായി സിറാജില്‍ പത്രപ്രവര്‍ത്തനം ആരംഭിച്ച കെ എം ബഷീര്‍ പിന്നീട് സിറാജ് മലപ്പുറം ബ്യൂറോയില്‍ സ്റ്റാഫ് റിപ്പോര്‍ട്ടറായി ചേര്‍ന്നു. 2006 ല്‍ തിരുവനന്തപുരം ബ്യൂറോയിലേക്ക് മാറി. തുടര്‍ന്ന് തിരുവനന്തപുരം ബ്യൂറോ ചീഫായി ദീര്‍ഘകാലം സേവനമനുഷ്ടിച്ച അദ്ദേഹം പിന്നീട് യൂണിറ്റ് മേധാവിയായി നിയമിതനാവുകയായിരുന്നു. നിയമസഭാ റിപ്പോര്‍ട്ടിംഗിലെ മികവിന് കേരള മീഡിയ അക്കാഡമി കഴിഞ്ഞയാഴ്ച ബഷീറിനെ ആദരിച്ചിരുന്നു.

കഴിഞ്ഞ ദിവസമാണ് പഠനാവധി കഴിഞ്ഞെത്തിയ ശ്രീറാം വെങ്കിട്ടരാമനെ സര്‍വേ ആന്‍ഡ് ലാന്‍ഡ് റെക്കോര്‍ഡ്‌സ് ഡയറക്ടറായി നിയമിച്ചത്. കേരള ലാന്‍ഡ് ഇന്‍ഫര്‍മേഷന്‍ മിഷന്‍ പ്രോജക്‌ട് ഡയറക്ടര്‍, ഹൗസിങ് കമ്മിഷണര്‍, ഹൗസിങ് ബോര്‍ഡ് സെക്രട്ടറി എന്നീ അധിക ചുമതലകളും ശ്രീറാമിന് നല്‍കിയിരുന്നു. മൂന്നാറിലെ ഭൂമി കയ്യേറ്റങ്ങളില്‍ ശക്തമായ നടപടി സ്വീകരിച്ച്‌ ശ്രദ്ധ നേടിയ മുന്‍ ദേവികുളം സബ്ബ് കലക്ടറാണ് ശ്രീറാം വെങ്കിട്ട രാമന്‍. പിന്നീട് ഒതുക്കപ്പെട്ടു. ഇതോടെ ഇംഗ്ലണ്ടില്‍ ഉപരി പഠനത്തിന് പോയി. അതിന് ശേഷം തിരികെ എത്തിയത് ഈയിടെയാണ്.

admin

Recent Posts

വികെ ശ്രീകണ്ഠന്‍ എംപിക്ക് തൃശൂര്‍ ഡിസിസി പ്രസിഡന്റിന്റെ താത്കാലിക ചുമതല ; തീരുമാനം ജോസ് വള്ളൂരിന്റെ രാജിക്ക് പിന്നാലെ ; തൃശൂരിലെ തോൽവി പരിശോധിക്കാൻ മൂന്നംഗസമിതി

ജോസ് വള്ളൂർ രാജിവച്ചതിന് പിന്നാലെ തൃശൂര്‍ ഡിസിസി പ്രസിഡന്റിന്റെ താത്കാലിക ചുമതല വികെ ശ്രീകണ്ഠന്‍ എംപിക്ക്. താല്‍ക്കാലിക ചുമതല വികെ…

14 mins ago

ബിജെപി ദേശീയ അദ്ധ്യക്ഷസ്ഥാനത്തേയ്ക്ക് യോഗിയോ ഫട്‌നാവിസോ ? സാദ്ധ്യതകള്‍ ആര്‍ക്കൊക്കെ

യോഗി ആദിത്യനാഥ് ബിജെപിയുടെ അദ്ധ്യക്ഷ സ്ഥാനത്തേയ്ക്കു എത്തുമോ... ? ബിജെപിയുടെ ഒന്നാം നിര നേതാക്കളെല്ലാം മോദിയുടെ മൂന്നാം ക്യാബിനറ്റില്‍ ഇടം…

24 mins ago

വോട്ടിന് ലക്ഷം രൂപ വാഗ്ദാനം: കോണ്‍ഗ്രസിന്റെ ഖട്ടാ ഖട്ട് പദ്ധതിയ്ക്കു പണി കിട്ടും

കോണ്‍ഗ്രസിനെ അധികാരത്തിലെത്തിച്ചാല്‍ സ്ത്രീ വോട്ടര്‍മാരുടെ അക്കൗണ്ടിലേക്ക് പ്രതിമാസം 8500 രൂപയും പ്രതിവര്‍ഷം ഒരു ലക്ഷം രൂപയും മാറ്റുമെന്ന് 'ഖട്ടാ ഖട്ട്…

1 hour ago

ഗുരുതര വീഴ്ചയെന്ന് പി ബി! ബിജെപിയുടെ വളർച്ച മുൻകൂട്ടി അറിഞ്ഞില്ല|PINARAY VIJAYAN

പിണറായിയുടെ പിടി അഴിയുന്നു! രാജിവച്ച് പുറത്തു പോകാൻ ആവശ്യപ്പെട്ട് ഘടക കക്ഷികൾ

1 hour ago

മോദി 3.0| സുരേഷ് ഗോപിക്ക് ടൂറിസവും പെട്രോളിയവും| ജോര്‍ജ് കുര്യന് ന്യൂനപക്ഷക്ഷേമം

മൂന്നാം നരേന്ദ്ര മോദി സര്‍ക്കാരിലെ മന്ത്രിമാരുടെ വകുപ്പുകള്‍ ഇങ്ങനെ. സുപ്രധാന വകുപ്പുകളില്‍ മാറ്റമൊന്നും വരുത്തിയിട്ടില്ല. തന്ത്രപ്രധാനമായ വകുപ്പുകള്‍ ബിജെപിയുടെ പക്കല്‍…

1 hour ago

താന്‍ സുരക്ഷിത ! ആരും തട്ടിക്കൊണ്ടുപോയിട്ടില്ല; പന്തീരാങ്കാവ് ഗാര്‍ഹിക പീഡന കേസില്‍ വീണ്ടും വീഡിയോ പുറത്തുവിട്ട് പരാതിക്കാരിയായ യുവതി

കോഴിക്കോട് : സംസ്ഥാനത്ത് കോളിളക്കം സൃഷ്ടിച്ച പന്തീരാങ്കാവ് ഗാര്‍ഹിക പീഡന കേസില്‍ വീണ്ടും വീഡിയോ പുറത്തുവിട്ട് പരാതിക്കാരിയായ യുവതി. തന്നെ…

2 hours ago