Kerala

ചിങ്ങവനത്ത് എംസി റോഡിൽ വാഹനാപകടം; ലോറിയും പിക്കപ് വാനും കൂട്ടിയിടിച്ച് രണ്ടുപേർക്ക് ഗുരുതര പരുക്ക്

ചിങ്ങവനം: എംസി റോഡിൽ പുത്തൻപാലത്ത് ലോറിയും പിക്കപ് വാനും കൂട്ടിയിടിച്ച് അപകടം. എംസി റോഡിൽ പുത്തൻപാലത്ത് ലോറിയും പിക്കപ് വാനും കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. പിക്കപ്പിലെത്തിയവർക്കാണ് പരിക്കേറ്റത്. നിലവിൽ പരിക്കേറ്റവരുടെ നില അതീവ ഗുരുതരമാണ്. ഇവരെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കാവാലം അമ്പിളി ഭവനിൽ പൊന്നപ്പൻ (60), മരുമകൻ ജോമോൻ (45) എന്നിവർക്കാണ് പരുക്കേറ്റത്. ലോറി ഡ്രൈവർ അഭിലാഷിനെ പോലീസ് കസ്റ്റഡിയിലെടുത്തു.

ഇന്നലെ രാത്രി 11.45നാണ് അപകടം നടന്നത്. അപകടത്തിൽ ജോമോന്റെ രണ്ടു കാലും ഒടിഞ്ഞിട്ടുണ്ട്. ബോധം നഷ്ടപ്പെട്ട നിലയിലാണ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്. പൊന്നപ്പന് തലയ്ക്കാണ് ഗുരുതര പരുക്ക്. അപകടത്തിൽ പിക്കപ് വാനിന്റെ മുൻഭാഗം പൂർണമായും തകർന്നു.

പാലക്കാട്ടേക്ക് പോവുകയായിരുന്ന ലോറിയാണ് അപകടമുണ്ടാക്കിയത്. സ്ഥലത്തെ കൺട്രോൾ റൂമിൽ നിന്ന് പോലീസ് സംഘമെത്തി അപകടത്തിൽ പെട്ടവരെ ആംബുലൻസിൽ കയറ്റിവിട്ടു.
കൺട്രോൾ റൂം സീനിയർ സിവിൽ പോലീസ് ഓഫിസർ അനീഷ്, സിവിൽ പോലീസ് ഓഫിസർ ഷമീർ എന്നിവർ സ്ഥലത്തെത്തി. ചിങ്ങവനം പോലീസ് സ്റ്റേഷനിൽ നിന്നുള്ള സംഘമെത്തി പരിശോധന നടത്തി.

Meera Hari

Recent Posts

കുമാരനാശാന്റെ മരണത്തിനു കാരണമായ റെഡീമര്‍ ബോട്ടപകടം അന്വേഷിച്ച കമ്മിഷന്റെ സൂചനകള്‍

മാപ്പിള ല-ഹ-ള-യ്ക്കു ശേഷം ഈ സ്ഥലങ്ങള്‍ മഹാകവി കുമാരനാശാന്‍ സന്ദര്‍ശിച്ചു. തുടര്‍ന്നാണ് ദുരവസ്ഥ എഴുതിയതിയത്. ഇത് ഖിലാഫത്തുകാരുടെ ഭീ-ഷ-ണി-ക്ക് കാരണമായി.…

21 mins ago

പാളയം സിഎസ്ഐ ചർച്ചിൽ ഭരണത്തെ ചൊല്ലി തർക്കം ! കോടതി ഉത്തരവുമായി ചുമതലയേറ്റ ബിഷപ്പിനെ ഒരു വിഭാഗം ഇറക്കി വിട്ടു ! സ്ഥലത്ത് സംഘർഷാവസ്ഥ

തിരുവനന്തപുരം : പാളയം സിഎസ്ഐ എംഎം ചർച്ചിൽ വിശ്വാസികളുടെ ചേരി തിരിഞ്ഞ് പ്രതിഷേധം. സിഎസ്ഐ സൗത്ത് കേരള ഇടവകയുടെ ഭരണത്തെ…

38 mins ago

ഉടൻ ഇന്ത്യയിലേക്ക് ഉടൻ തിരിച്ചുവരണം; പോലീസിൽ കീഴടങ്ങണം! ഇത് അപേക്ഷയല്ല ! മുന്നറിയിപ്പ് ; പ്രജ്ജ്വൽ രേവണ്ണയ്ക്ക് താക്കീതുമായി ജെഡിഎസ് നേതാവ് എച്ച്.ഡി. ദേവ​ഗൗഡ

ലൈംഗിക പീഡന ആരോപണത്തെ തുടർന്ന് രാജ്യം വിട്ട ഹാസൻ എംപി പ്രജ്ജ്വൽ രേവണ്ണയ്ക്ക് താക്കീതുമായി ജെഡിഎസ് നേതാവ് എച്ച്.ഡി. ദേവ​ഗൗഡ.…

60 mins ago

മൂന്നാം ഭരണത്തുടര്‍ച്ചയിലൂടെ എന്‍ ഡി എ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത് എന്താണ്? | EDIT OR REAL

തെരഞ്ഞെടുപ്പിന്റെ അവസാന ലാപ്പ് എത്തുമ്പോള്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രത്യേകമായ ചില വിഷയങ്ങളില്‍ ഊന്നി സംസാരിക്കുന്നു. സോണിയാ ഗാന്ധിയുടെ നാഷണല്‍ ഹെറാള്‍ഡ്…

1 hour ago

ഭരണസ്ഥിരതയുടെ പ്രതീക്ഷയില്‍ ഓഹരി വിപണി കുതിക്കുന്നു, സെന്‍സെക്‌സ് 75000 പിന്നിട്ടു

ഇന്ത്യന്‍ ഓഹരി വിപണി മറ്റൊരു നാഴികക്കല്ലു കൂടി പിന്നിടുകയാണ്. ഓഹരി സൂചികകള്‍ പുതിയ ഉയരങ്ങള്‍ തേടി കുതിക്കുന്നു. ദേശീയ സൂചികയും…

2 hours ago

ഇനി സ്റ്റാറേ യുഗം ! മിക്കേൽ സ്റ്റാറേ കേരളാബ്ലാസ്റ്റേഴ്‌സിന്റെ പുതിയ മുഖ്യ പരിശീലകൻ

കൊച്ചി : കേരളാബ്ലാസ്റ്റേഴ്‌സ് തങ്ങളുടെ പുതിയ മുഖ്യ പരിശീലകനായി സ്വീഡിഷ് പരിശീലകൻ മിക്കേൽ സ്റ്റാറേയെ നിയമിച്ചു. ഇന്ന് വൈകുന്നേരമാണ് ഇവാൻ…

2 hours ago