Cardomom Factory Blast
ഇടുക്കി: ഇടുക്കിയിൽ സ്‌ഫോടനം (Cardamom Factory Blast). നെടുങ്കണ്ടം കോമ്പയാറിലെ ഏലക്കാ ഡ്രൈയറിലാണ് സ്ഫോടനം ഉണ്ടായത്. അതിഭയങ്കരമായ ശബ്ദത്തോടെ ഡ്രൈയർ പൊട്ടിത്തെറിയ്‌ക്കുകയായിരുന്നു. ഇരുമ്പ് ഷട്ടർ ഉൾപ്പെടെയുള്ളവ സ്‌ഫോടനത്തിൽ തകർന്നു. നെടുങ്കണ്ടം പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
പുലർച്ചെ 3.30 ഓടെയായിരുന്നു സംഭവം. കോമ്പയാർ ബ്ലോക്ക് നമ്പർ 738ലെ ബഷീറിന്റെ ഡ്രയറിലാണ് സ്‌ഫോടനം നടന്നത്. സ്‌ഫോടനത്തിൽ കതകുകളും ജനലുകളും തകർന്നു. പുറത്തു നിർത്തിയിട്ടിരുന്ന കാറിനും കേടുപാടുകൾ സംഭവിച്ചു. ഷോർട്ട് സർക്യൂട്ട് അല്ലെന്നും സംഭവത്തിൽ ബാഹ്യ ഇടപെടൽ ഉണ്ടായിട്ടുണ്ടെന്നും ഉടമയും നാട്ടുകാരും ആരോപിച്ചു.സ്‌ഫോടനത്തെ തുടർന്ന് ഉണ്ടായ തീപിടുത്തത്തിൽ വലിയ നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്. 150 കിലോയിലധികം ഏലയ്‌ക്ക കത്തി നശിച്ചുവെന്ന് ഉടമ അറിയിച്ചു.
ഭീകര രാഷ്ട്രമായ പാകിസ്താനിലെ ഭീകരവാദികളെ വിമർശിച്ചപ്പോൾ "എല്ലാവർക്കും അറിയാം ഭീകരവാദികൾ എന്നാൽ ഇസ്ലാം ആണെന്ന്! എന്ന മട്ടിൽ അറബി രാജ്യങ്ങൾ…
ഫിബ്രുവരിയിൽ നടക്കുന്ന തെരഞ്ഞെടുപ്പിൽ ബി എൻ പി അട്ടിമറി വിജയം നേടുമെന്ന് സൂചന ! താരീഖ് അൻവർ ഇന്ത്യയ്ക്ക് അടുത്ത…
ആറുകൊല്ലം മുമ്പ് ഓട്ടോ ഡ്രൈവർ. പിന്നീട് തീയറ്ററിൽ പോപ്പ് കോൺ വിറ്റു. ഫിനാൻസ് തുടങ്ങിയപ്പോൾ നാട്ടുകാർ ഞെട്ടി ! മണി…
പ്രധാനമന്ത്രി നരേന്ദ്രമോദിയെ കുറ്റവാളിയാക്കാനുള്ള ശ്രമം പാളി ! അമേരിക്കയിൽ പുറത്തുവന്ന രഹസ്യ രേഖകളിൽ മോദിയുടെ പേരില്ല ! മോദിയെ താഴെയിറക്കാൻ…
മഹീന്ദ്ര ആൻഡ് മഹീന്ദ്രയുടെ ചരിത്രത്തിലെ ഏറ്റവും കരുത്തുറ്റതും ഐതിഹാസികവുമായ വാഹനങ്ങളിൽ ഒന്നായാണ് മഹീന്ദ്ര മേജർ ജീപ്പിനെ കണക്കാക്കുന്നത്. പതിറ്റാണ്ടുകളോളം ഇന്ത്യൻ…
രണ്ടാം ലോകമഹായുദ്ധത്തിന് ശേഷമുള്ള ജപ്പാന്റെ സമാധാനപരമായ നിലപാടുകളിൽ നിന്ന് വലിയൊരു മാറ്റം പ്രകടമാക്കിക്കൊണ്ട്, രാജ്യത്തിന്റെ പ്രതിരോധ മേഖലയിൽ റെക്കോർഡ് ബജറ്റ്…