Caste Discrimination; Student strike at KR Narayanan Institute enters second day
കോട്ടയം : കോളജ് ഡയറക്ടർ ജാതി വിവേചനം കാണിക്കുന്നു എന്നാരോപിച്ച് കെ.ആർ നാരായണൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ടിൽ വിദ്യാർഥികളുടെ സമരം രണ്ടാം ദിവസത്തിലേക്ക്.ഡയറക്ടർ ശങ്കർ മോഹൻറെ നേതൃത്വത്തിൽ ജാതി വിവേചനവും വിദ്യാർത്ഥി വിരുദ്ധ നിലപാടുമുണ്ടാകുന്നു എന്നാരോപിച്ചാണ് പഠിപ്പ് മുടക്കി സമരം തുടരുന്നത്.
പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ളതാണ് കോട്ടയം ജില്ലയിലെ കെ ആർ നാരായണൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസ് ആൻഡ് ആർട്സ് കോളേജ്. ഇവിടെ ആണ് കടുത്ത ജാതിവിവേചനം നടക്കുന്നതായി വിദ്യാർഥികൾ ആരോപിക്കുന്നത്. ഇ-ഗ്രാൻറ് അടക്കം വിദ്യാർത്ഥികളുടെ അവകാശങ്ങൾ ഡയറക്ടർ തടയുന്നതായും ആരോപണമുണ്ട്.സ്വീപ്പർമാരെ ഡയറക്ടറുടെ വീട്ടുജോലി ചെയ്യിപ്പിക്കുന്നെന്ന് ആരോപണമുണ്ട്. വീടിനു പുറത്തെ ശുചിമുറിയിൽ കുളിച്ചതിനുശേഷം മാത്രമേ വീട്ടിലേക്കു കയറ്റാറുള്ളുവെന്നും വിദ്യാർഥികൾ പറയുന്നു
ഡയറക്ടർ രാജി വക്കുന്നത് വരെ സമരം തുടരാനാണ് വിദ്യാർത്ഥികളുടെ തീരുമാനം. സമരത്തെ കുറിച്ച് പ്രതികരിക്കാൻ മാനേജ്മെൻറോ ഡയറക്ടറോ തയാറായിട്ടില്ല. വിദ്യാർത്ഥികളുടെ പരാതിയിൽ അന്വേഷണം നടത്താൻ സർക്കാർ 3 അംഗ കമ്മീഷൻ നിയോഗിച്ചിട്ടുണ്ട്. ഈ മാസം 15ന് റിപ്പോർട്ട് സമർപ്പിക്കും.
"രാഷ്ട്രത്തിന്റെ ഇരുകണ്ണുകളാണ് ദേശീയതയും ദൈവീകതയും" എന്ന അടിയുറച്ച പ്രഖ്യാപനത്തിലൂടെ തമിഴ്നാട്ടിൽ ദേശസ്നേഹത്തിന്റെ അഗ്നിപടർത്തിയ മഹത് വ്യക്തിത്വമാണ് പസുംപൊൻ അയ്യാ മുത്തുരാമലിംഗ…
ഇന്ത്യയുടെ ബഹിരാകാശ ചരിത്രത്തിൽ നിർണായകമായ മറ്റൊരു അധ്യായത്തിന് ഇന്ന് രാത്രി ശ്രീഹരിക്കോട്ട സാക്ഷിയാകും. ഇന്ത്യയുടെ സ്വന്തം ഉപഗ്രഹ നാവിഗേഷൻ സംവിധാനമായ…
ഇന്ത്യൻ രാഷ്ട്രീയത്തിൽ വാക്കുകൾക്ക് വലിയ പ്രാധാന്യമുണ്ട്. പ്രത്യേകിച്ച് ദേശീയതലത്തിലുള്ള നേതാക്കൾ പൊതുവേദികളിലും സമൂഹമാധ്യമങ്ങളിലും നടത്തുന്ന പരാമർശങ്ങൾ വലിയ ചർച്ചകൾക്ക് വഴിവെക്കാറുണ്ട്.…
പെൻഷൻകാർക്ക് അവകാശപ്പെട്ട 2021 ജനുവരി മുതലുള്ള തടഞ്ഞുവെച്ച ക്ഷാമശ്വാസം അനുവദിക്കുക, പെൻഷൻ പരിഷ്കരണ നടപടികൾ ആരംഭിക്കുക, മെഡിസെപ്പ് പദ്ധതിയിലെ അപാകതകൾ…
മുൻ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജ്യംവിട്ടതിന്റെ ദൃശ്യങ്ങളുമായി ബന്ധമുണ്ടെന്ന് റിപ്പോർട്ട് ചെയ്യപ്പെട്ട മുൻ വ്യോമസേനാ ഉദ്യോഗസ്ഥൻ കെ.എം. തഹ്സിഫ്…
സമാജ്വാദി പാർട്ടി നേതാവും ഉത്തർപ്രദേശ് മുൻ മന്ത്രിയുമായ അസം ഖാനുമായി ബന്ധപ്പെട്ട മൊഹമ്മദ് അലി ജൗഹർ സർവകലാശാലയുടെ ഭൂമിയും കെട്ടിടങ്ങളും…