India

വീണ്ടും തിരിച്ചടിച്ച് ഇന്ത്യ; 5 പാക് സൈനിക പോസ്റ്റുകള്‍ തകര്‍ത്തു

ശ്രീനഗര്‍: നിയന്ത്രണരേഖ കടന്ന് പാകിസ്ഥാനില്‍ ഇന്ത്യ വ്യോമാക്രമണം നടത്തിയതിനു പിന്നാലെ ജമ്മുകശ്മീരിലെ അമ്പതിലേറെ സ്ഥലങ്ങളില്‍ പാക് സൈന്യം ഷെല്ലാക്രമണം നടത്തി. പാക് സൈന്യത്തിന്റെ ആക്രമണത്തില്‍ അഞ്ച് ജവാന്മാര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്. ജമ്മു, രജൗറി, പൂഞ്ഛ് ജില്ലകളിലെ 55 ഗ്രാമങ്ങളിലാണ് ചൊവ്വാഴ്ച വൈകീട്ട് അഞ്ചരമുതല്‍ പാക് സേന മോര്‍ട്ടാര്‍ ആക്രമണം നടത്തുന്നതെന്ന് സേനാ ഓഫീസര്‍ വാര്‍ത്താ ഏജന്‍സിയോടു പറഞ്ഞു. പാകിസ്ഥാന്റെ ഭാഗത്തുനിന്ന് ആക്രമണം ഉണ്ടായതോടെ ഇന്ത്യന്‍ സേന ശക്തമായി തിരിച്ചടിച്ചതായും സേനാ ഓഫീസര്‍ പറഞ്ഞു.

തുടര്‍ച്ചയായി മൂന്നാംദിവസമാണ് പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുന്നത്. ബുധനാഴ്ചയുണ്ടായ ആക്രമണത്തിന് മറുപടിയായി ഇന്ത്യന്‍ സേന നടത്തിയ പ്രത്യാക്രമണത്തില്‍ അഞ്ച് പാക് സൈനിക പോസ്റ്റുകള്‍ തകര്‍ന്നു. ഇന്ത്യയുടെ തിരിച്ചടിയില്‍ 11 പാക് സൈനികര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്. നിയന്ത്രണരേഖയോട് ചേര്‍ന്നുള്ള ജനവാസകേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടായിരുന്നു പാകിസ്ഥാന്‍ ഷെല്ലാക്രമണം നടത്തിയത്.

പൂഞ്ഛ്, മെന്‍ധാര്‍, നൗഷേര മേഖലകളില്‍ ചൊവ്വാഴ്ച രാവിലെയും പാകിസ്ഥാന്‍ ഷെല്ലാക്രമണം നടത്തിയിരുന്നു. സൈന്യം പ്രത്യാക്രമണവും നടത്തി. ഏഴുദിവസമായി രജൗറിയിലും പൂഞ്ഛിലും നിയന്ത്രണരേഖയോടു ചേര്‍ന്ന പ്രദേശങ്ങളിലെ ജനവാസകേന്ദ്രങ്ങളില്‍ പാകിസ്ഥാന്‍ സേന വെടിവെപ്പും മോര്‍ട്ടാര്‍ ആക്രമണവും നടത്തുണ്ട്.15 വര്‍ഷത്തിനിടെ ഇന്ത്യ-പാക് അതിര്‍ത്തിയില്‍ ഏറ്റവുമധികം വെടിനിര്‍ത്തല്‍ കരാര്‍ ലംഘനമുണ്ടായത് കഴിഞ്ഞവര്‍ഷമാണ്. മൂവായിരത്തോളം വെടിനിര്‍ത്തല്‍ കരാര്‍ ലംഘനങ്ങളാണുണ്ടായത്.

admin

Recent Posts

കോവാക്സീൻ പൂർണമായും സുരക്ഷിതം ! വാക്സീൻ നിർമ്മിച്ചിരിക്കുന്നത് സുരക്ഷയ്ക്കു പ്രഥമ പരിഗണന നൽകിയാണെന്ന് നിർമ്മാതാക്കളായ ഭാരത് ബയോടെക്

ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ആദ്യ കോവിഡ് പ്രതിരോധ വാക്സീനായ കോവാക്സീൻ പൂർണമായും സുരക്ഷിതമാണെന്ന് നിർമാതാക്കളായ ഭാരത് ബയോടെക്. ബ്രിട്ടിഷ് ഫാർമ…

6 hours ago

ഇത്തവണയും സ്ഥാനാർത്ഥിയാകാനില്ല ! പ്രിയങ്കാ ഗാന്ധി മത്സരിക്കില്ല ; റായ്ബറേലി, അമേഠി മണ്ഡലങ്ങളിലെ സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട് രാഹുൽ ഗാന്ധിയുമായുള്ള ചർച്ചകൾ അവസാനഘട്ടത്തിൽ

ദില്ലി: ഇത്തവണത്തെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പ്രിയങ്കാ ഗാന്ധി മത്സരിക്കില്ല. അമേഠിയിലോ സോണിയാ ഗാന്ധി നിലവിലെ എംപിയായിരുന്ന റായ്ബറേലിയോ പ്രിയങ്ക ഗാന്ധി…

7 hours ago

പ്രജ്വൽ അനുമതി തേടിയിട്ടില്ല! യാത്ര ചട്ടം ലംഘിച്ചെന്ന് വിദേശകാര്യ മന്ത്രാലയം; ഉപയോഗിച്ചത് ഡിപ്ലോമാറ്റിക് പാസ്‌പോര്‍ട്ട്

ദില്ലി : ലൈംഗിക പീഡന പരാതിയിൽ കുടുങ്ങിയ ഹാസൻ എം.പി പ്രജ്വല്‍ രേവണ്ണ വിദേശത്ത് കടന്നതിൽ വിശദീകരണവുമായി വിദേശകാര്യമന്ത്രാലയം. ഡിപ്ലോമാറ്റിക്…

7 hours ago