തിരുവനന്തപുരം: നിര്‍മ്മാണ മേഖലയ്ക്ക് ഇരുട്ടടിയായി സംസ്ഥാനത്ത് സിമന്റിന് കൊള്ള വില. 50 കിലോ വരുന്ന ഒരു പാക്കറ്റ് സിമന്‍റിന് ഒറ്റയടിക്ക് 40 മുതല്‍ 50 രൂപ വരെയാണ് വിവിധ കമ്പനികള്‍ വര്‍ധിപ്പിച്ചത്. അയല്‍ സംസ്ഥാനങ്ങളായ കര്‍ണാടകയിലും തമിഴ്നാട്ടിലും സിമന്‍റ് വിലയില്‍ 100 രൂപയോളം കുറവാണ്. കേരളത്തില്‍ 50 രൂപ വരെ വര്‍ധിപ്പിച്ച സിമന്‍റ് കമ്പനികള്‍ അവിടങ്ങളില്‍ പരമാവധി 20 രൂപ വരെയാണ് കൂട്ടിയത്. സിമന്‍റ് വില പിടിച്ചു നിര്‍ത്താന്‍ സംസ്ഥാന സര്‍ക്കാര്‍ ഇടപെടുന്നില്ലെന്ന ആക്ഷേപമുണ്ട്. സര്‍ക്കാരിന്‍റെ അധീനതയിലുള്ള പൊതുമേഖലാ സ്ഥാപനമായ മലബാര്‍ സിമന്‍റ്സ് 20 രൂപയാണ് കൂട്ടിയത്.
സിമന്‍റ് വില കൂടുമ്പോള്‍ അധികമായി ലഭിക്കുന്ന നികുതി വരുമാനത്തില്‍ കണ്ണുവെച്ചാണ് സര്‍ക്കാര്‍ ഇടപെടാത്തതെന്ന് ആക്ഷേപമുണ്ട്. ഒരു പാക്കറ്റ് സിമന്‍റിന് 50 രൂപ കൂടുമ്പോള്‍ സര്‍ക്കാരിന് നികുതി വരുമാനമായി 14 രൂപ അധികം ലഭിക്കും. ഇത്തരത്തില്‍ പ്രതിമാസം 20 കോടി രൂപയുടെ അധികവരുമാനം ഉണ്ടാക്കാനാകുമെന്നാണ് കണക്കുകൂട്ടല്‍. കൃത്രിമ ക്ഷാമം സൃഷ്ടിച്ച് സിമന്‍റ് വിറ്റഴിക്കാനും നീക്കം നടക്കുന്നുണ്ട്. കേരളത്തില്‍ 290 മുതല്‍ 340 രൂപ വരെ വിലയുണ്ടായിരുന്ന വിവിധ കമ്പനികളുടെ സിമന്‍റ് പാക്കറ്റിന് ഇപ്പോള്‍ 390 മുതല്‍ 440 രൂപ വരെയാണ് വില.
പാകിസ്ഥാനിലെ വടക്കുപടിഞ്ഞാറന്‍ പ്രവിശ്യയായ ഖൈബര്‍ പഖ്തൂണ്‍ഖ്വയിലെ (Khyber Pakhtunkhwa) ദേര ഇസ്മായില്‍ ഖാനില്‍ സുരക്ഷാ ചെക്ക്പോസ്റ്റ് ലക്ഷ്യമാക്കി നടന്ന അതിശക്തമായ…
ദില്ലി : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ഇന്ത്യയില്‍ നടപ്പിലാക്കിയ ഊര്‍ജ്ജ ലഭ്യത വിപുലീകരണം ചരിത്രത്തില്‍ തന്നെ അഭൂതപൂര്‍വ്വമായ നേട്ടമാണെന്ന്…
കേരളം ശക്തമായ സഹകരണ സംവിധാനമുള്ള നാടാണെന്ന് കേന്ദ്ര ആഭ്യന്തര-സഹകരണ മന്ത്രി അമിത് ഷാ. ദേശീയ സഹകരണ പദ്ധതികള്‍ കേരളത്തില്‍ നടപ്പിലാക്കാന്‍…
കൊച്ചിയിലെ മരട്, കളമശ്ശേരി ഇലക്ട്രിക്കല്‍ സെക്ഷനുകളില്‍ കെ.എസ്.ഇ.ബി.യുടെ ആന്റി പവര്‍ തെഫ്റ്റ് സ്‌ക്വാഡ് (APTS) നടത്തിയ പരിശോധനയില്‍ 3.14 കോടി…
സംസ്ഥാനത്ത് വനസംരക്ഷണ രംഗത്ത് വിട്ടുവീഴ്ചയില്ലാത്ത നിലപാടുകള്‍ സ്വീകരിക്കുന്ന ഉദ്യോഗസ്ഥര്‍ ശിക്ഷാനടപടികള്‍ നേരിടേണ്ടി വരുന്നുവെന്നതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് മുട്ടില്‍ മരംമുറി…
വിദേശത്ത് മികച്ച തൊഴിലും ഉയര്‍ന്ന ശമ്പളവും സ്വപ്നം കാണുന്ന മലയാളി ഉദ്യോഗാര്‍ത്ഥികളെ ലക്ഷ്യമിട്ട് നടന്ന വന്‍ വിസ തട്ടിപ്പിന്റെ വിവരങ്ങളാണ്…