തിരുവനന്തപുരം: കേരളത്തിന് 20,000 കിലോലിറ്റര്‍ അധിക മണ്ണെണ്ണ അനുവദിച്ച് കേന്ദ്രസർക്കാർ. സംസ്ഥാനത്തിനുള്ള മണ്ണെണ്ണ വിഹിതം കൂട്ടണമെന്ന ആവശ്യവും, അതിനെ തുടർന്നുള്ള പ്രതിഷേധങ്ങളും പരിഗണിച്ചാണ് കേന്ദ്രത്തിന്റെ ഈ നടപടി. സംസ്ഥാനത്തിന്റ മണ്ണെണ്ണ വിഹിതം വെട്ടിക്കുറച്ചപ്പോൾ, ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍ കേന്ദ്ര പെട്രോളിയം സഹമന്ത്രി രമേശ്വര്‍ തേലിയുമായി ചര്‍ച്ച നടത്തിയിരുന്നു. തുടർന്ന് ജനങ്ങളുടെ ദുരിതം ഭക്ഷ്യമന്ത്രി കേന്ദ്ര മന്ത്രിയോട് പങ്കുവയ്ക്കുകയും, കൂടുതൽ ഇടപെടലുകൾ നടത്താൻ അഭ്യർത്ഥിക്കുകയും ചെയ്തിരുന്നു. അതിനു പിന്നാലെയാണ് ഈ നടപടി.
അതേസമയം, മണ്ണെണ്ണ വിഹിതം കുറഞ്ഞതോടെ കടലിനെ മാത്രം ആശ്രയിച്ചു ജീവിക്കുന്ന മത്സ്യത്തൊഴിലാളികൾക്ക് വൻ ദുരിതമായിരുന്നു അനുഭവപ്പെട്ടത്. മണ്ണെണ്ണയുടെ ഉപയോഗം പരമാവധി കുറയ്ക്കുകയാണ് കേന്ദ്രത്തിന്റെ നയം ലക്ഷ്യം വച്ചത്. ഇതിന്റെ ഭാഗമായിട്ടാണ് കേരളത്തിനുള്ള വിഹിതം വെട്ടിക്കുറച്ചത്. എന്നാൽ, തീരുമാനം കേരളത്തിൽ ദുരിതം വിതയ്ക്കുകയായിരുന്നു.
ശ്രീനഗര്‍ : ജമ്മു കശ്മീരിലെ ഉധംപുര്‍ ജില്ലയില്‍ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍. ഉധംപുരിലെ സോൻ ഗ്രാമത്തില്‍ ഇന്ന്…
ശ്രീനഗര്‍: പഹല്‍ഗാം ഭീകരാക്രമണത്തില്‍ ദേശീയ അന്വേഷണ ഏജന്‍സി പ്രത്യേക എൻഐഎ കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്. ഉണ്ടായത്…
അമ്മാൻ: ത്രിരാഷ്ട്ര സന്ദർശനത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി ജോർദാനിലെത്തി. ജോർദാൻ പ്രധാനമന്ത്രി ജാഫർ ഹസ്സൻ വിമാനത്താവളത്തിൽ വെച്ച് അദ്ദേഹത്തിന് ഊഷ്മളമായ…
ദില്ലി: ബിജെപി ദേശീയ വർക്കിംഗ് പ്രസിഡൻ്റായി ചുമതലയേറ്റെടുത്ത് നിതിൻ നബിൻ. ദില്ലിയിലെ പാർട്ടി ആസ്ഥാനത്തെത്തിയാണ് അദ്ദേഹം ചുമതലയേറ്റത്. ഊജ്വലസ്വീകരണമാണ് നേതാക്കളും…
ദില്ലി : പഹൽഗാം ഭീകരാക്രമണ കേസിൽ ദേശീയ അന്വേഷണ ഏജൻസി കുറ്റപത്രം സമർപ്പിച്ചു. ജമ്മുവിലെ എൻഐഎ കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്.…
ബിഹാറിൽ തോറ്റ കോൺഗ്രസിന് മോദിയെ കൊല്ലണം. കൊലവിളി മുദ്രാവാക്യവുമായി കോൺഗ്രസ് വനിതാ നേതാവ്. സംഭവം രാഹുൽ ഗാന്ധി പങ്കെടുത്ത പ്രതിഷേധ…