ദില്ലി: ദേശീയ പൗരത്വ ഭേദഗതി ബില്ലിന് കേന്ദ്ര മന്ത്രിസഭായോഗത്തിന്റെ അംഗീകാരം. പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗമാണ് ബില്ലിന് അംഗീകാരം നല്‍കിയത്. ബില്ല് പാര്‍ലമെന്റില്‍ അടുത്തയാഴ്ച അവതരിപ്പിക്കും. 1955 ലെ സിറ്റിസണ്‍ഷിപ്പ് ആക്ടാണ് ഇപ്പോള്‍ ഭേദഗതി ചെയ്യപ്പെടാന്‍ പോകുന്നത്.
ബില്ലിനെതിരെ വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ ഭാഗത്ത് നിന്ന് വലിയ തിഷേധമാണ് ഉയര്‍ന്നത്. പൗരത്വം നല്‍കുന്നതിന് മതം അടിസ്ഥാനമാകുന്നു എന്നതായിരുന്നു പ്രതിപക്ഷ പാര്‍ട്ടികള്‍ ഉയര്‍ത്തിയ ആരോപണം. എന്നാല്‍ പൗരത്വ ബില്‍ തങ്ങളുടെ പ്രകടന പത്രികയിലുണ്ടായിരുന്നതാണെന്നും അതുകൊണ്ട് തന്നെ ബില്ലിനെ കുറിച്ച് ഒരു പുനരാലോചനയ്ക്കും തയാറല്ലെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ നിലപാട്.
ഇതിന്റെ അടിസ്ഥാനത്തിലാണ് ഇന്നത്തെ കേന്ദ്രമന്ത്രിസഭാ യോഗം ബില്‍ മുന്നോട്ട് വച്ചത്. പ്രധാനമന്ത്രി തന്നെയാണ് ബില്‍ മുന്നോട്ടുവച്ചതെന്നാണ് പുറത്തുവരുന്ന വിവരം. യോഗത്തില്‍ ബില്ലിനെ കുറിച്ചും, ബില്ലിന്റെ ആവശ്യകതയെ കുറിച്ചും, വ്യവസ്തകള്‍ കൂടുതല്‍ കൃത്യമായി നടപ്പാക്കുന്നതിനെ കുറിച്ചും ചര്‍ച്ച ചെയ്തു. തുടര്‍ന്ന് യോഗം ഐക്യകണ്ഠേന ബില്ലിന് അംഗീകാരം നല്‍കുകയായിരുന്നു.
വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ ചില സംസ്ഥാനങ്ങളെ ബില്ലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്ന് സൂചനയുണ്ട്. ഇതൊഴിച്ച് 1955ലെ സിറ്റിസണ്‍ഷിപ്പ് ആക്ടിലെ എല്ലാ വ്യാവസ്ഥകളും ബില്ലിലുണ്ടാകും.
'യുഡിഎഫ് അധികാരത്തിൽ വന്നാൽ മറ്റൊരു മാറാട് കലാപം നടത്താൻ ലീഗ് ശ്രമിക്കും' എന്ന ശ്രീ വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനയും ,…
ഓപ്പറേഷൻ സിന്ദൂറിനിടെ ഭാരതത്തിന്റെ ആക്രമണത്തിൽ നിന്നും തങ്ങളെ രക്ഷിക്കുവാൻ പാകിസ്താൻ അമേരിക്കയോട് യാചനകൾ നടത്തുവാൻ ലോബിയിങ്ങ് നടത്തിയതിന്റെ രേഖകൾ പുറത്ത്…
ഇന്ത്യൻ പ്രതിരോധ മേഖലയിൽ വലിയ മാറ്റങ്ങൾക്കും മുന്നേറ്റങ്ങൾക്കും സാക്ഷ്യം വഹിക്കുന്ന കാലഘട്ടമാണിത്. ശത്രുരാജ്യങ്ങളുടെ പ്രതിരോധ നിരകളെ തകർക്കാൻ ശേഷിയുള്ള അത്യാധുനിക…
ബഹിരാകാശ ശാസ്ത്രത്തിലെ ഓരോ മുന്നേറ്റവും എപ്പോഴും വലിയ ശബ്ദകോലാഹലങ്ങളോടെയാകില്ല സംഭവിക്കുന്നത്. പലപ്പോഴും ക്ഷമയോടെയുള്ള നിരീക്ഷണങ്ങളും സൂക്ഷ്മമായ വിശകലനങ്ങളും പ്രപഞ്ചത്തെക്കുറിച്ചുള്ള നമ്മുടെ…
നിങ്ങൾക്ക് എന്ത് കൊണ്ട് വിജയിക്കാൻ കഴിയുന്നില്ല? നിങ്ങൾ തേടുന്ന ആ ചോദ്യത്തിനുള്ള ഉത്തരം അഥർവ്വവേദത്തിലെ മന്ത്രത്തിൽ പറയുന്നുണ്ട്. വേദാചാര്യൻ ആചാര്യശ്രീ…
കിഴക്കൻ ഏഷ്യൻ മേഖലയിലെ സുരക്ഷാ സാഹചര്യങ്ങൾ അതീവ സങ്കീർണ്ണമായി തുടരുന്നതിനിടെ, തായ്‌വാൻ വ്യോമസേനയുടെ കരുത്തായ എഫ്-16വി (F-16V) യുദ്ധവിമാനം പരിശീലന…