മുംബൈ : സിന്ധു നദീജല കരാര്‍ ലംഘിക്കാതെ പാകിസ്ഥാനിലേക്ക് വെള്ളം ഒഴുകുന്നത് തടയുന്നതിനുള്ള നടപടികള്‍ കേന്ദ്രം ആരംഭിച്ചതായി ജലവിഭവ മന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത്ത്. ജലം വഴിതിരിച്ചുവിടുന്നതിലൂടെ ഇന്ത്യയില്‍ തന്നെ ഇത് സംരക്ഷിക്കാനുള്ള നടപടികള്‍ ആരംഭിച്ചതായും അദ്ദേഹം പറഞ്ഞു. പാകിസ്ഥാനിലേക്ക് ഒഴുകുന്ന വെള്ളം എങ്ങനെ തടയാം എന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ഞാന്‍ സംസാരിക്കുന്നത് പാകിസ്ഥാനിലേക്ക് പോകുന്ന വെള്ളത്തെക്കുറിച്ചാണ്, സിന്ധു നദീജല കരാര്‍ ലംഘിക്കുന്നതിനെക്കുറിച്ചല്ലെന്നും ഷെഖാവത്ത് വ്യക്തമാക്കി.
അധികമായി പാകിസ്ഥാനിലേക്ക് പോകുന്ന വെള്ളം എങ്ങനെ നമുക്ക് സംരക്ഷിക്കാം എന്നതിനെ കുറിച്ചാണ് നാം ചന്തിക്കുന്നത്. ക്യാച്ച്‌മെന്റ് പ്രദേശത്തിന് പുറത്തുള്ള ചില ജലസംഭരണികളും നദികളും ഉണ്ട്. ആ ചാനല്‍ വഴിതിരിച്ചുവിട്ടാല്‍ വേനല്‍കാലത്തും മഴക്കാലത്തും ആ വെള്ളം ഉപയോഗിക്കാന്‍ കഴിയും. ഇപ്പോള്‍ എല്ലാ ജലാശയങ്ങളും നിറഞ്ഞിരിക്കുന്നു. എന്നാല്‍ അധികമായി പാക്കിസ്ഥാനിലെക്ക് പോക്കുന്ന ജലത്തെ രവി നദിയിലെക്ക് തിരിവിടുമെന്നും അദ്ദേഹം പറഞ്ഞു.അണക്കെട്ടുകള്‍ നിര്‍മ്മിച്ചത് ജലവൈദ്യുതി ഉല്‍പാദിപ്പിക്കുന്നതിന് മാത്രമല്ല, വേനല്‍കാലത്ത് ഉപയോഗിക്കാനും കൂടിയാണെന്ന് ശെഖാവത്ത് പറഞ്ഞു.
ഫെബ്രുവരി 14 ന് നടന്ന പുല്‍വാമ ഭീകരാക്രമണത്തെത്തുടര്‍ന്ന് മുന്‍ ജലവിഭവ മന്ത്രി നിതിന്‍ ഗഡ്കരി സമാനമായ പരാമര്‍ശം നടത്തിയിരുന്നു. സിന്ധൂ നദീതടത്തിലെ മൂന്ന് ”കിഴക്കന്‍ നദികളിലെ” ജലം പാകിസ്ഥാനിലേക്ക് ഒഴുകുന്നത് തടയാന്‍ സര്‍ക്കാര്‍ പദ്ധതിയുണ്ടെന്നും, ഈ ജലം ”ജമ്മു കശ്മീരിലെയും പഞ്ചാബിലെയും നമ്മുടെ ജനങ്ങള്‍ക്ക്” വെള്ളം എത്തിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്നുമായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം.
സിന്ധു നദീതടത്തിലെ മൂന്ന് കിഴക്കന്‍ നദികളിലെ ജലം – രവി, സത്ലജ്, ബിയാസ് – 1960 ലെ പാകിസ്ഥാനുമായുള്ള സിന്ധു നദീജല കരാര്‍ പ്രകാരം ഇന്ത്യ പൂര്‍ണമായും ഉപയോഗത്തിനായി നല്‍കിയിട്ടുണ്ട്. സിന്ധു, ജെലം, ചെനാബ് എന്നീ മൂന്ന് പടിഞ്ഞാറന്‍ നദികള്‍ ഉടമ്പടി പ്രകാരം പാക്കിസ്ഥാനിലേക്ക് അനിയന്ത്രിതമായി ഒഴുകും. എന്നാല്‍ ഇന്ത്യയ്ക്ക് നദീയിലെ ജലം നശിക്കാത്ത രീതിയില്‍ ഉപയോഗിക്കാന്‍ അനുമതിയുണ്ട്.
അനുദിനം പുതിയ വിവരങ്ങൾ മാദ്ധ്യമങ്ങളിലൂടെ പുറത്തു വരുന്ന ശബരിമല സ്വർണ്ണക്കൊള്ള സംബന്ധിച്ച പുതിയ വിവരങ്ങൾ അന്വേഷണത്തിലും , സ്വർണ്ണക്കൊള്ളയുടെ വ്യാപ്തിയിലേക്ക്,…
ആദ്യം പറഞ്ഞ ആരോപണങ്ങളിൽ നിന്ന് രമേശ് ചെന്നിത്തല പിന്മാറി ! സോണിയ ഗാന്ധിയുടെ ബന്ധുവിന് വിഗ്രഹകള്ളക്കടത്ത് സ്ഥാപനമുണ്ട് ! അന്വേഷണം…
ശാസ്തമംഗലം കൗൺസിലർ ആർ. ശ്രീലേഖയ്‌ക്കെതിരെ കള്ളക്കേസ് . എംഎൽഎ വി.കെ. പ്രശാന്തിന്റെ ഓഫീസ് കയ്യേറിയെന്ന പേരിലാണ് കേസ്. ഇതിന് പിന്നാലെ,…
പുതുവത്സരത്തലേന്നു 105 കോടി രൂപയ്ക്കു മുകളിൽ മദ്യം കുടിച്ചു വറ്റിച്ച മലയാളിയെ തേടി പുതിയൊരു ബ്രാൻഡ് മദ്യം കൂടി എത്തുന്നു…
ഇറാനിൽ വരും ദിവസങ്ങളിൽ സംഭവിക്കാൻ പോകുന്ന രാഷ്ട്രീയ മാറ്റങ്ങൾ ദക്ഷിണേഷ്യയുടെയും പശ്ചിമേഷ്യയുടെയും സമാധാനത്തെ എങ്ങനെ ബാധിക്കുമെന്നത് ആഗോള രാഷ്ട്രീയത്തിലെ ഏറ്റവും…
അന്താരാഷ്ട്ര ബഹിരാകാശ നിലയം (International Space Station) എന്ന മനുഷ്യനിർമ്മിത അത്ഭുതം ബഹിരാകാശത്തെ അതിൻ്റെ ദീർഘകാലത്തെ ദൗത്യം പൂർത്തിയാക്കി വിരമിക്കാനൊരുങ്ങുകയാണ്.…