India

അത്യാധുനികതയുടേയും സുരക്ഷയുടേയും മറുപേരായി മാറാൻ ഒരുങ്ങി ഡൽഹിയിലെ സെൻട്രൽ വിസ്റ്റ കെട്ടിട സമുച്ചയം

ന്യൂഡൽഹി: അത്ഭുതങ്ങൾ ഒളിപ്പിച്ച് സെൻട്രൽ വിസ്റ്റ പദ്ധതി മെട്രോയുമായും ബന്ധിപ്പിച്ച് ഉള്ള സുരക്ഷിത യാത്ര ഒരുക്കുന്നു. സമ്പൂർണ്ണമായി സാങ്കേതിക സുരക്ഷാ സംവിധാനത്തിൽ പ്രവർത്തിക്കാൻ പോകുന്ന ഭരണ സിരാകേന്ദ്രത്തിലാണ് യാത്രാസംവിധാനങ്ങളും അത്യാധുനികമാകുന്നത്. ഭൂഗർഭ പാതകളാൽ ബന്ധിപ്പിക്കുന്ന കെട്ടിട സമുച്ചയങ്ങളിലൂടെയാണ് യാത്രാസംവിധാനവും ഏകോപിപ്പിക്കപ്പെടുന്നത്. നിലവിലെ മെട്രോ സ്‌റ്റേഷനുമായി ബന്ധപ്പെടുത്തിയാണ് യാത്ര ഒരുങ്ങുന്നത്.
ജീവനക്കാരേയും സന്ദർശകരേയും ഒരുഭാഗത്തു നിന്നും മറ്റിടങ്ങളിലേയ്‌ക്ക് എത്തിക്കുക ഡ്രൈവറില്ലാത്ത ട്രെയിനുകളായിരിക്കുമെന്നാണ് സൂചന. സെൻട്രൽ വിസ്റ്റ ഭൂഗർഭ ഇടനാഴിയിലൂടെ 3 കിലോമീറ്റർ ദൂരം ലൂപ് ട്രെയിനിലാണ് നമുക്ക് സഞ്ചരിക്കാനാവുക. അതിവേഗം വിവിധ മേഖലകളിലേക്ക് സഞ്ചരിക്കാൻ ലൂപിലൂടെ സ്വയം നിയന്ത്രിത സെൻസറുകളുള്ള ട്രെയിനുകൾ നിശ്ചിത ഇടവേളകളിൽ സഞ്ചരിച്ചുകൊണ്ടിരിക്കും. സെൻട്രൽ വിസ്റ്റയിൽ നിലവിലെ രാജ്പഥിനിരുവശത്തുമായും മൂന്ന് കെട്ടിട സമുച്ചയങ്ങൾ വീതം വരുന്ന നാലു മേഖലകളാണ് വിവിധ വകുപ്പുകൾക്കായി നിർമ്മാണം പൂർത്തിയാകുന്നത്.

ഇടനാഴി പ്രധാനമായും നാല് കേന്ദ്രസർക്കാർ സ്ഥാപനങ്ങളെയാണ് ബന്ധിപ്പിക്കുക. ഇവയെല്ലാം ഭൂഗർഭ പാതയിലൂടെയുള്ള യാത്രാ സംവിധാനങ്ങളുള്ളവയാണ്. മെട്രോ സ്‌റ്റേഷനിൽ നിന്ന് സെന്റർ സെക്രട്ടറിയേറ്റിലേക്ക് പ്രത്യേകം പാതയാണ് ഉണ്ടാവുക. നിലവിലെ മഞ്ഞ-വൈലറ്റ് ലൈൻ മെട്രോ പാതകളാണ് സെന്റർ സെക്രട്ടറിയേറ്റ് ഭൂഗർഭ പാതയുമായി ബന്ധപ്പെടുത്തുക. സ്വന്തം വാഹനം പരമാവധി ഭരണ സിരാകേന്ദ്രങ്ങളിലേക്ക് ജീവനക്കാർ എത്തിക്കാതിരിക്കാനാണ് പ്രധാന ഉദ്ദേശം.

സെൻട്രൽ വിസ്റ്റ പദ്ധതിക്കായി ഡൽഹി മെട്രോ കോർപ്പറേഷൻ പദ്ധതി രൂപരേഖ സമർപ്പിച്ചു കഴിഞ്ഞു. ഇരുപതിനായിരം യാത്രക്കാരാണ് ഏറ്റവും തിരക്കേറിയ സമയത്ത് സെൻട്രൽ വിസ്റ്റ ലൂടെ കടന്നുപോവുക എന്നാണ് അനുമാനിക്കുന്നത്. സ്റ്റാൻഡേർഡ് ഗേയ്ജ് വലുപ്പ ത്തിൽ മൂന്ന് ബോഗികളുള്ള ട്രെയിനാണ് പുതുതായി ഓടുക. തിരക്കുള്ള സമയം ഒരു ട്രെയിൻ മണിക്കൂറിൽ 800 നടുത്ത് യാത്രക്കാരെ വഹിക്കും.

Anandhu Ajitha

Recent Posts

ഗായകൻ സുബീൻ ഗാർഗിന്റെ മരണം! കേസ് ഈ മാസം തന്നെ കേന്ദ്ര ഏജൻസിക്ക് കൈമാറുമെന്ന് ഹിമന്ത ബിശ്വ ശർമ്മ

ദിസ്‌പൂർ : പ്രശസ്ത ഗായകൻ സുബീൻ ഗാർഗിന്റെ ദുരൂഹ മരണക്കേസ് ഈ മാസം അവസാനത്തോടെ കേന്ദ്ര അന്വേഷണ ഏജൻസിക്ക് കൈമാറുമെന്ന്…

9 hours ago

സിപിഎമ്മിന്റെ അവലോകന യോഗത്തില്‍ നാടകീയ രംഗങ്ങൾ ! പരസ്പരം കൊമ്പ് കോർത്ത് നേതാക്കൾ; ഒന്നും മിണ്ടാതെ മൂകസാക്ഷിയായി എം വി ഗോവിന്ദൻ

തിരുവനന്തപുരം : വോട്ടെടുപ്പിന് മുൻപ് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ അവലോകനത്തിന് ചേര്‍ന്ന ജില്ലാ സെക്രട്ടേറിയറ്റ്-- ജില്ലാ കമ്മിറ്റി യോഗങ്ങളിൽ നേതാക്കൾ തമ്മിൽ…

9 hours ago

‘G.O.A.T ടൂർ ഇന്ത്യ!!ലയണൽ മെസ്സി നാളെ ഇന്ത്യയിലെത്തും ! നേരിൽ കാണാൻ ടിക്കറ്റ്നിരക്ക് 10 ലക്ഷം രൂപ ! സമൂഹ മാദ്ധ്യമത്തിൽ പ്രതിഷേധവുമായി ആരാധകർ

കൊൽക്കത്ത : ലോകകപ്പ് ജേതാവും ലോക ഫുട്ബോൾ ഇതിഹാസവുമായ ലയണൽ മെസ്സി 2011-ന് ശേഷം ആദ്യമായി ഇന്ത്യയിലേക്ക് എത്തുകയാണ്. നാളെ…

9 hours ago

യഥാർഥത്തിൽ ജീവപര്യന്തം ശിക്ഷ വിധിച്ചിരിക്കുന്നത് അതിജീവിതയ്ക്ക് !! അനീതി…സഹിക്കാനാവുന്നില്ലെന്ന് ഭാഗ്യലക്ഷ്മി

നടിയെ ആക്രമിച്ച കേസിലെ പ്രതികളുടെ ശിക്ഷാവിധിയിൽ നിരാശ പ്രകടിപ്പിച്ച് ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. ശിക്ഷാവിധി അതിജീവിതയെ പരിഗണനയിലെടുക്കാതെയുള്ളതെന്നും അതിജീവിതയ്ക്കാണ് യഥാർഥത്തിൽ…

10 hours ago

വ്യോമാതിർത്തിക്ക് പുതിയ കവചം: ലോകത്തിലെ ഏറ്റവും മാരക ദീർഘദൂര എയർ-ടു-എയർ മിസൈൽ R-37M മിസൈലുകൾ സ്വന്തമാക്കാനൊരുങ്ങി ഭാരതം

ദില്ലി : ആഗോളതലത്തിൽ വ്യോമ പ്രതിരോധ ശേഷിയിൽ ഭാരതം വൻ മുന്നേറ്റത്തിനൊരുങ്ങുന്നു. ലോകത്തിലെ ഏറ്റവും ശക്തമായ ദീർഘദൂര എയർ-ടു-എയർ മിസൈലുകളിലൊന്നായ…

10 hours ago

കണ്ണൂരിൽ യുഡിഎഫ് സ്ഥാനാര്‍ത്ഥിയ്ക്കും പോളിംഗ് ഏജന്‍റിനും മുഖംമൂടി സംഘത്തിന്റെ ക്രൂര മർദനം ! പിന്നിൽ സിപിഎം പ്രവർത്തകരെന്ന് ആരോപണം

കണ്ണൂര്‍: മമ്പറത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥിയ്ക്കും പോളിംഗ് ഏജന്‍റിനും മുഖംമൂടി സംഘത്തിന്റെ ക്രൂര മർദനം. വേങ്ങാട് പഞ്ചായത്തിലെ 16ാം വാര്‍ഡിൽ മത്സരിക്കുന്ന…

10 hours ago