പ്രതീകാത്മക ചിത്രം
ആലപ്പുഴ : പ്രസിദ്ധമായ ചക്കുളത്തുകാവ് ഭഗവതി ക്ഷേത്രത്തിലെ പൊങ്കാല ഡിസംബർ 4 ന്. രാവിലെ 9ന് വിളിച്ചുചൊല്ലി പ്രാർത്ഥനയ്ക്ക് ശേഷം ക്ഷേത്ര ശ്രീകോവിലിലെ കെടാവിളക്കിൽ നിന്ന് ക്ഷേത്ര കാര്യദർശി ദീപം പകർന്ന് നടപ്പന്തലിലെ പണ്ടാര അടുപ്പിൽ അഗ്നി പകരുന്നതോടെയാണ്. പൊങ്കാല ആരംഭിക്കുന്നത്.
പൊങ്കാലയ്ക്കു മുന്നോടിയായി കാർത്തിക സ്തംഭം ഉയർത്തൽ 23ന് വൈകുന്നേരം 5ന് നടക്കും. ക്ഷേത്ര മുഖ്യകാര്യദർശികളായ മണിക്കുട്ടൻ നമ്പൂതിരിയും രാധാകൃഷ്ണൻ നമ്പൂതിരിയും ദീപം തെളിക്കും. പൊങ്കാലയോട് അനുബന്ധിച്ച വിളംബര ഘോഷ യാത്ര 30 നാകും നടക്കുക. ഡിസംബർ 4ന് പുലർച്ചെ 4നാണ് പൊങ്കാല ചടങ്ങുകൾ തുടങ്ങുന്നത്. തമിഴ്നാട് മുൻ മുഖ്യമന്ത്രി ഒ.പനീർ ശെൽവം ദീപ പ്രകാശനവും, കേന്ദ്രമന്ത്രി ജോർജ് കുര്യൻ പൊങ്കാല ഉദ്ഘാടനവും നിർവഹിക്കും.
വൈകുന്നേരം 5ന് നടക്കുന്ന സാംസ്കാരിക സമ്മേളനം മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യും. ബംഗാൾ ഗവർണർ സി. വി.ആനന്ദബോസ് കാർത്തിക സ്തംഭത്തിൽ അഗ്നിപകരും.കൊടിക്കുന്നിൽ സുരേഷ് എംപി മുഖ്യാതിഥിയാകും.
ആറ്റുകാൽ പൊങ്കാല കഴിഞ്ഞാൽ കേരളത്തിൽ ഏറ്റവും കൂടുതൽ വനിതാ ഭക്തജനങ്ങൾ പങ്കെടുക്കുന്ന പൊങ്കാല മഹോത്സവം എന്ന പ്രത്യേകത ചക്കുളത്ത് കാവ് പൊങ്കാലയ്ക്കുണ്ട്. ഐശ്വര്യത്തിനും സൗഭാഗ്യത്തിനും വേണ്ടി ദേവിയെ ആരാധിക്കാനായി ലക്ഷക്കണക്കിന് ഭക്തരാണ് എല്ലാ വർഷവും ഈ കാവിൽ എത്തിച്ചേരുന്നത്. മുൻ വർഷങ്ങളിലെ പോലെ ഇക്കുറിയും തത്ത്വമയി ചടങ്ങുകളുടെ തത്സമയക്കാഴ്ചയൊരുക്കും
ദിസ്‌പൂർ : പ്രശസ്ത ഗായകൻ സുബീൻ ഗാർഗിന്റെ ദുരൂഹ മരണക്കേസ് ഈ മാസം അവസാനത്തോടെ കേന്ദ്ര അന്വേഷണ ഏജൻസിക്ക് കൈമാറുമെന്ന്…
തിരുവനന്തപുരം : വോട്ടെടുപ്പിന് മുൻപ് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ അവലോകനത്തിന് ചേര്‍ന്ന ജില്ലാ സെക്രട്ടേറിയറ്റ്-- ജില്ലാ കമ്മിറ്റി യോഗങ്ങളിൽ നേതാക്കൾ തമ്മിൽ…
കൊൽക്കത്ത : ലോകകപ്പ് ജേതാവും ലോക ഫുട്ബോൾ ഇതിഹാസവുമായ ലയണൽ മെസ്സി 2011-ന് ശേഷം ആദ്യമായി ഇന്ത്യയിലേക്ക് എത്തുകയാണ്. നാളെ…
നടിയെ ആക്രമിച്ച കേസിലെ പ്രതികളുടെ ശിക്ഷാവിധിയിൽ നിരാശ പ്രകടിപ്പിച്ച് ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. ശിക്ഷാവിധി അതിജീവിതയെ പരിഗണനയിലെടുക്കാതെയുള്ളതെന്നും അതിജീവിതയ്ക്കാണ് യഥാർഥത്തിൽ…
ദില്ലി : ആഗോളതലത്തിൽ വ്യോമ പ്രതിരോധ ശേഷിയിൽ ഭാരതം വൻ മുന്നേറ്റത്തിനൊരുങ്ങുന്നു. ലോകത്തിലെ ഏറ്റവും ശക്തമായ ദീർഘദൂര എയർ-ടു-എയർ മിസൈലുകളിലൊന്നായ…
കണ്ണൂര്‍: മമ്പറത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥിയ്ക്കും പോളിംഗ് ഏജന്‍റിനും മുഖംമൂടി സംഘത്തിന്റെ ക്രൂര മർദനം. വേങ്ങാട് പഞ്ചായത്തിലെ 16ാം വാര്‍ഡിൽ മത്സരിക്കുന്ന…