cricket

ചാമ്പ്യൻസ് !!! ഫൈനൽ പോരാട്ടത്തിൽ ന്യൂസിലാൻഡിനെ നാല് വിക്കറ്റിന് തകർത്ത് ചാമ്പ്യൻസ് ട്രോഫി സ്വന്തമാക്കി ഇന്ത്യ

ദുബായ് : ഐസിസി ചാമ്പ്യൻസ് ട്രോഫി കിരീടം ഇന്ത്യക്ക്. ദുബായിൽ നടന്ന കലാശപ്പോരിൽ ന്യൂസിലന്‍ഡിനെ നാല് വിക്കറ്റിന് തോല്‍പ്പിച്ചാണ് ഇന്ത്യ കിരീടമുയര്‍ത്തിയത്. 2013ന് ശേഷം ഇന്ത്യ നേടുന്ന ആദ്യ ഐസിസി ഏകദിന കിരീടമാണിത്. കിവികൾ ഉയർത്തിയ 252 റണ്‍സ് വിജയലക്ഷ്യം ഓരോവർ ബാക്കി നിൽക്കെ ഇന്ത്യ മറികടന്നു. 76 റൺസെടുത്ത ക്യാപ്റ്റൻ രോഹിത് ശർമ്മയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. ശ്രേയസ് അയ്യര്‍ 46 റണ്‍സെടുത്തു. കെ എല്‍ രാഹുലിന്റെ (33 പന്തില്‍ പുറത്താവാതെ 34) ഇന്നിംഗ്‌സ് നിര്‍ണായകമായത്.

സാമാന്യം ഭേദപ്പെട്ട ലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ഒന്നാം വിക്കറ്റില്‍ രോഹിത് – ശുഭ്മാന്‍ ഗില്‍ സഖ്യം 105 റണ്‍സ് ചേര്‍ത്തു. 19-ാം ഓവറിലാണ് കൂട്ടുകെട്ട് പൊളിയുന്നത്. ഗ്ലെന്‍ ഫിലിപ്‌സിന്റെ ഒരു തകര്‍പ്പന്‍ ക്യാച്ചാണ് ഫിലിപ്‌സിന് പുറത്തേക്കുള്ള വഴി തെളിയിച്ചത്. സാന്റ്‌നര്‍ക്കായിരുന്നു വിക്കറ്റ്. കോലി നേരിട്ട രണ്ടാം പന്തില്‍ തന്നെ വിക്കറ്റിന് മുന്നില്‍ കുടുങ്ങി. മൈക്കല്‍ ബ്രേസ്‌വെല്ലിന്റെ പന്തില്‍ മടങ്ങുകയായിരുന്നു താരം. പിന്നാലെ രോഹിത് ശര്‍മയും മടങ്ങി. രചിന്‍ രവീന്ദ്രയുടെ പന്തില്‍ ക്രീസ് വിട്ട് അടിക്കാനുള്ള ശ്രമത്തില്‍ രോഹിത്തിനെ വിക്കറ്റ് കീപ്പര്‍ ടോം ലാതം സ്റ്റംപ് ചെയ്ത് പുറത്താക്കുകയായിരുന്നു രോഹിത്തിനെ. മൂന്ന് സിക്‌സും ഏഴ് ഫോറും ഉള്‍പ്പെടുന്നതായിരുന്നു രോഹിത്തിന്റെ ഇന്നിംഗ്‌സ്. ശ്രേയസ് അയ്യര്‍ (48), അക്‌സര്‍ പട്ടേല്‍ (29), ഹാര്‍ദിക് പാണ്ഡ്യ (18) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. രാഹുല്‍ ഒരറ്റത്ത് നിന്നത് ഇന്ത്യക്ക് ഗുണം ചെയ്തു. 49-ാം ഓവറിന്റെ അവസാന പന്തില്‍ ഫോറടിച്ച് രവീന്ദ്ര ജഡേജ (9) ഇന്ത്യക്ക് വിജയം സമ്മാനിച്ചു.

സ്പിന്നർമാരുടെ കരുത്തിലാണ് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ന്യൂസീലന്‍ഡിനെ ഇന്ത്യ ചെറിയ സ്‌കോറില്‍ പിടിച്ചുകെട്ടിയത്.

സ്പിന്നർമാരായ വരുണ്‍ ചക്രവര്‍ത്തിയും കുൽദീപ് യാദവും രണ്ട് വിക്കറ്റ് വീതം നേടിയപ്പോൾ രവീന്ദ്ര ജഡേജയും മുഹമ്മദ് ഷമിയും ഓരോ വിക്കറ്റ് വീതം വീഴ്ത്തി. കിവീസ് നിരയിൽ ഒരാൾ റൺ ഔട്ട് ആയി. ഡറില്‍ മിച്ചലാണ് (63) ന്യൂസീലന്‍ഡ് നിരയിലെ ടോപ് സ്‌കോറര്‍. മിച്ചൽ ബ്രേസ്വെൽ (40 പന്തിൽ 53*) അർധ സെഞ്ചുറി നേടി പുറത്താവാതെ നിന്നു.

വരുൺ ചക്രവർത്തിയുടെ പന്തിൽ വിൽ യങ് (15) വിക്കറ്റിനുമുന്നിൽ കുരുങ്ങി ആദ്യം മടങ്ങിയത്. 11-ാം ഓവറിൽ കുൽദീപ് യാദവിന്റെ പന്തിൽ രചിൻ രവീന്ദ്ര (29 പന്തിൽ 37) ബൗള്‍ഡായി. തൊട്ടടുത്ത ഓവറിൽ കെയിൻ വില്യംസണെ (14 പന്തിൽ 11) പുറത്താക്കി കുൽദീപ് വിക്കറ്റ് നേട്ടം രണ്ടാക്കി ഉയർത്തി. റിട്ടേൺ വന്ന പന്ത് കുൽദീപ് തന്നെ കൈപ്പിടിയിലൊതുക്കുകയായിരുന്നു.

ടോം ലാഥമിനെ (14) രവീന്ദ്ര ജഡേജ വിക്കറ്റിനു മുന്നിൽ കുരുക്കി. ഗ്ലെൻ ഫിലിപ്സിനെ (52 പന്തിൽ 34) വരുൺ ചക്രവർത്തി മടക്കി. ഒരു വശത്ത് നിലയുറപ്പിച്ച് കളിച്ച ഡറിൽ മിച്ചലിനെ മുഹമ്മദ് ഷമി രോഹിത്തിന്റെ കൈകളിലെത്തിച്ചു. 49-ാം ഓവറിൽ ക്യാപ്റ്റൻ മിച്ചൽ സാന്റ്നർ ഡബിളിനായി ശ്രമിച്ച് റണ്ണൗട്ടായി. ഇന്ത്യ സെമിയില്‍ ഓസ്ട്രേലിയക്കെതിരേ കളിച്ച അതേ ടീമിനെ നിലനിർത്തി. ന്യൂസീലന്‍ഡ് ടീമില്‍ പരിക്കേറ്റ മാറ്റ് ഹെന്റിക്ക് പകരം നഥാന്‍ സ്മിത്തിനെ ഉള്‍പ്പെടുത്തി.

Anandhu Ajitha

Recent Posts

ബിജെപി നേതാക്കളോട് ദില്ലി വിട്ടു പോകരുതെന്ന് പാർട്ടിയുടെ നിർദ്ദേശം ? NARENDRA MODI

വരുന്നത് മോദിക്കെതിരെ പൊളിറ്റിക്കൽ ബോംബ് ? നിർണായക വെളിപ്പെടുത്തലിൽ മോദി സർക്കാർ താഴെവീഴും ? ദില്ലിയിൽ തുടരാൻ ബിജെപി നേതാക്കൾക്ക്…

2 hours ago

ജി പി എസ് ട്രാക്കർ ഘടിപ്പിച്ച ദേശാടനപ്പക്ഷി കാർവാറിൽ എത്തിയതെന്തിന് ? KARWAR NAVAL BASE

കഴിഞ്ഞ വർഷവും ഉപകരണം ഘടിപ്പിച്ച പക്ഷിയെത്തി ! ഇന്ത്യൻ അന്തർവാഹിനികളെ കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുക ലക്‌ഷ്യം ? രഹസ്യാന്വേഷണ ഏജൻസികൾ…

2 hours ago

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ത്രിരാഷ്ട്ര സന്ദർശനം:പ്രധാന നേട്ടങ്ങൾ എന്തൊക്കെ?

മോദി തരംഗത്തിൽ മുങ്ങി ജോർദാനും എത്യോപ്യയും ഒമാനും ! ഇന്ത്യ ഒമാൻ സ്വതന്ത്ര വ്യാപാരക്കരാർ യാഥാർഥ്യമായി ! ആത്മവിശ്വാസത്തിൽ ഇന്ത്യൻ…

3 hours ago

വി ബി ജി റാം ജി ബിൽ പാസാക്കി ലോക്‌സഭ ! പ്രതിപക്ഷ നീക്കങ്ങൾ പാളി I V B G RAM G BILL

തൊഴിലുറപ്പ് പദ്ധതി ഇനി പഴങ്കഥ ! വി ബി ജി റാം ജി ബിൽ പാസാക്കി ലോക്‌സഭ പാസാക്കി !…

3 hours ago

ഡി ഐ ജി എം കെ വിനോദ്കുമാർ-ദിലീപ് പറഞ്ഞ ക്രിമിനൽ പോലീസുകാരുടെ പരിച്ഛേദമോ?

ജയിൽ ഡിഐജി എം.കെ. വിനോദ് കുമാറിനെതിരെ വിജിലൻസ് കേസ്: ടി.പി. ചന്ദ്രശേഖരൻ വധക്കേസ് പ്രതി കൊടി സുനി അടക്കമുള്ള തടവുകാർക്ക്…

3 hours ago

പോറ്റിയെ കേറ്റിയെ എന്ന ഗാനം മുറിപ്പെടുത്തുന്നത് അയ്യപ്പഭക്തന്മാരെയോ സ്വർണ്ണ കള്ളൻരെയോ ?

“പോറ്റിയെ കേറ്റിയെ... സ്വർണം ചെമ്പായി മാറ്റിയെ...” എന്ന ഈ പാരഡി ഗാനം പ്രധാനമായും വ്രണപ്പെടുത്തിയത് ശബരിമല സ്വർണ്ണക്കൊള്ളയിൽ പ്രതികളായവരെയും LDF…

4 hours ago