India

അഭിമാനം ചന്ദ്രനുമപ്പുറം ; ചന്ദ്രയാൻ 3 ചാന്ദ്രഭ്രമണപഥത്തിൽ

രാജ്യത്തിന്റെ അഭിമാനം ചന്ദ്രനെക്കാൾ ഉയരത്തിലെത്തിച്ച് ചാന്ദ്രയാന്‍-3 ചന്ദ്രന്റെ ഭ്രമണപഥത്തിലെത്തി. ചാന്ദ്രദൗത്യത്തിന്റെ ഈ നിര്‍ണായക ഘട്ടം വിജയകരമായി പൂര്‍ത്തിയാക്കിയെന്ന് ഐഎസ്ആര്‍ഒ സ്ഥിരീകരിച്ചു. ഇനി ഘട്ടം ഘട്ടമായി ഭ്രമണപഥം താഴ്ത്തും. 18 ദിവസങ്ങള്‍ക്കപ്പുറം പേടകം ചന്ദ്രനിൽ ലാൻഡ് ചെയ്യും. ഓഗസ്റ്റ് 23ന് ചാന്ദ്രയാന്‍ സോഫ്റ്റ് ലാന്‍ഡിങ് ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഭൂമിയില്‍ നിന്ന് ചാന്ദ്രയാന്‍-3 വിക്ഷേപിച്ചത് കഴിഞ്ഞ ജൂലൈ 14നായിരുന്നു.

ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക് വിജയകരമായി കടന്ന ചാന്ദ്രയാന്‍ നാളെ റിഡക്ഷന്‍ ഓഫ് ഓര്‍ബിറ്റെന്ന പ്രക്രിയ നടക്കും. നാളെ രാത്രി 11 മണിക്കാണ് ഈ പ്രക്രിയ ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. ചന്ദ്രന്റെ ഭ്രമണ പഥത്തിലെത്തിയ ശേഷം 5 ഘട്ടങ്ങളായി ഭ്രമണപഥം താഴ്ത്തും. അഞ്ചു ദിവസം ഭൂമിയുടെയും ചന്ദ്രന്റെയും സ്വാധീനമില്ലാത്ത ലൂണാര്‍ ട്രാന്‍സ്ഫര്‍ ട്രജക്ട്രി എന്ന പഥത്തിലാണ് പേടകം സഞ്ചരിക്കുന്നത്. വിക്ഷേപണ ശേഷം നേരിട്ട് ചന്ദ്രനിലേക്ക് യാത്ര തിരിക്കുന്നതിന് പകരം ഭൂമിയെ വലംവെച്ച് ഭ്രമണപഥം ഉയര്‍ത്തിയാണ് പേടകം ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക് പ്രവേശിച്ചത്.

17 ദിവസം ഭൂമിയെ വലംവച്ച ശേഷം ഓഗസ്റ്റ് ഒന്നിനാണ് ചന്ദ്രയാന്‍ മൂന്ന് ഭൂമിയുടെ ഭ്രമണപഥം വിട്ട് ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക് നീങ്ങിയത്. ചന്ദ്രോപരിതലത്തില്‍നിന്ന് 100 കിലോമീറ്റര്‍ ഉയരത്തിലെത്തുമ്പോള്‍ പ്രൊപ്പല്‍ഷന്‍ മൊഡ്യൂളില്‍നിന്ന് ലാന്‍ഡര്‍ മൊഡ്യൂള്‍ വേര്‍പെടും. ഓഗസ്റ്റ് 17നാണ് ഈ പ്രക്രിയ നടക്കുക. ഈ വാരത്തോടെ ചന്ദ്രനുചുറ്റും 5-6 സർക്കിളുകൾ പൂർത്തിയാക്കുന്ന പേടകം തുടർന്നുള്ള 10 ദിവസത്തിനുള്ളിൽ, ചന്ദ്രന്റെ ദക്ഷിണധ്രുവപ്രദേശത്തെ കൃത്യമായ ലാൻഡിംഗ് സ്പോട്ട് പേടകം തിരിച്ചറിയും. ചന്ദ്രയാൻ-3 ഓഗസ്റ്റ് 23 ന് വൈകുന്നേരം 5:47 ചന്ദ്രോപരിതലത്തിൽ സോഫ്റ്റ് ലാൻഡിംഗ് നടത്താൻ ശ്രമിക്കും, എന്നാൽ ചന്ദ്രന്റെ ഉദയത്തെ അടിസ്ഥാനമാക്കി സമയം മാറിയേക്കാം. കാലതാമസം നേരിട്ടാൽ, ഐഎസ്ആർഒ സെപ്തംബറിൽ ലാൻഡിംഗ് പുനഃക്രമീകരിക്കും

Anandhu Ajitha

Share
Published by
Anandhu Ajitha

Recent Posts

ചട്ടങ്ങൾ കാറ്റിൽ പറത്തി ഇടത് സംഘടനാ നേതാവ് തട്ടിയത് ലക്ഷങ്ങൾ!! | TATWAMAYI EXCLUSIVE

സാമ്പത്തിക പ്രതിസന്ധിയും നിയമവും ചട്ടങ്ങളും സഖാക്കൾക്ക് ബാധകമല്ലേ?? #kerala #communist #leavesuurender #kgoa

1 hour ago

വനംവകുപ്പിനെതിരേ വാര്‍ത്തനല്‍കിയതിന് മാദ്ധ്യമപ്രവര്‍ത്തകന് പോലീസ് മ-ര്‍-ദ്ദ-നം |EDIT OR REAL|

മാദ്ധ്യമപ്രവര്‍ത്തകനായ റൂബിന്‍ ലാലിനെതിരെ വനംവകുപ്പ് ജീവനക്കാരുടെ പരാതിയില്‍ കേസെടുത്തതിനെ തുടര്‍ന്ന് പൊലീസ് മ-ര്‍-ദ്ദി-ച്ചെ-ന്ന പരാതിയില്‍ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ ഇടപെടുന്നു.…

2 hours ago

ജൂൺ ഒന്നിലെ ഇൻഡി സഖ്യത്തിന്റെ മുന്നണി യോഗം !തൃണമൂല്‍ പങ്കെടുക്കില്ലെന്ന് റിപ്പോർട്ട്

ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുന്നോടിയായി പ്രതിപക്ഷ മുന്നണിയായ ഇൻഡി മുന്നണി വിളിച്ചുചേര്‍ത്ത യോഗത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് പങ്കെടുക്കില്ലെന്ന് റിപ്പോർട്ട്.…

3 hours ago

പിന്നിൽ നടന്ന ഭാരതം ഇന്ന് ഏറ്റവും മുൻപിൽ !

നയിക്കുന്നത് പ്രധാനസേവകൻ മോദി ; ഭാരതം പിന്നെന്തിന് ഭയക്കണമെന്ന് ലോകരാജ്യങ്ങൾ !

3 hours ago

ഗുണ്ടാനേതാവിന്റെ വിരുന്നിൽ DySPയും പോലീസുകാരും പങ്കെടുത്ത സംഭവം ! ഉദ്യോഗസ്ഥർക്കെതിരെ ഡിഐജിക്ക് റിപ്പോർട്ട്‌ നൽകിയതായി ആലുവ റൂറൽ എസ്പി

ആഭ്യന്തര വകുപ്പിനെ ഒന്നാകെ നാണക്കേടിലാക്കിക്കൊണ്ട് ഗുണ്ടാ നേതാവ് നടത്തിയ വിരുന്നിൽ ആലപ്പുഴയിലെ ഡിവൈഎസ്പിയും പോലീസുകാരും പങ്കെടുത്ത സംഭവത്തിൽ ഇവർക്കെതിരെ ഡിഐജിക്ക്…

3 hours ago

മോദിയില്‍ പൂര്‍ണ്ണ വിശ്വാസം ; രാഹുൽ ഗാന്ധി ഇറ്റലിയിലേക്ക് മടങ്ങിക്കോ !

സൊന്നത് താൻ സെയ്‌വാൻ ; മോദിയുടെ വാക്ക് ഫലിച്ചതിൽ അമ്പരന്ന് കുത്ത് ഇന്ത്യ മുന്നണി !

4 hours ago