'Changes should start at the school level; Thiruvananthapuram will be made a city of knowledge, this is guaranteed!' NDA candidate Rajeev Chandrasekhar
തിരുവനന്തപുരം: തലസ്ഥാനത്തെ വിജ്ഞാന നഗരമാക്കുമെന്ന് എന്‍ഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖര്‍. സ്കൂള്‍ തലം മുതല്‍ വിദ്യാഭ്യാസ മോഡല്‍ നടപ്പാക്കും. കലാലയങ്ങളില്‍ അക്രമങ്ങള്‍ ഏറുന്നതാണ് സ്വകാര്യ സര്‍വകലാശാലകള്‍ വരുന്നതിന് ഒരു പ്രധാന തടസമെന്നും അദ്ദേഹം പറഞ്ഞു.
ഉന്നത വിദ്യാഭ്യാസ മേഖലയിലെ സാധ്യതകളെക്കുറിച്ച് വിദ്യാർത്ഥികളും വിദ്യാഭ്യാസ രംഗത്തെ പ്രമുഖരുമായും രാജീവ് ചന്ദ്രശേഖര്‍ സംവദിച്ചു. ‘കഴിവ് കൊടുക്കാതെ അറിവ് മാത്രം പകര്‍ന്നുനല്‍കുന്ന വിദ്യാഭ്യാസത്തിന് പൂര്‍ണതയില്ല. തൊഴില്‍ നൈപുണ്യം പുതിയ കാലത്ത് അനിവാര്യമാണ്. മാറ്റങ്ങള്‍ സ്കൂള്‍ തലം തൊട്ട് തുടങ്ങണം’ എന്ന് അദ്ദേഹം പറഞ്ഞു.
സംഘടനാ പ്രവര്‍ത്തനങ്ങളുടെ പേരില്‍ കലാലയങ്ങള്‍ അക്രമകേന്ദ്രങ്ങളാകുന്നതില്‍ സംവാദത്തിന് എത്തിയവരും ആശങ്ക പ്രകടിപ്പിച്ചു. മുന്‍ അംബാസിഡന്‍ ടിപി ശ്രീനിവാസന്‍ മോഡറേറ്ററായ ചര്‍ച്ചയില്‍ കേരളത്തിനകത്തും പുറത്തുനിന്നുമുള്ള ഒട്ടേറെപ്പേര്‍ പങ്കെടുത്തു. ജയിച്ചാല്‍ തലസ്ഥാന നഗരത്തെ വിജ്ഞാനമേഖലയിലെ ഹബ്ബാക്കി തീര്‍ക്കുമെന്നാണ് രാജീവിന്‍റെ ഗ്യാരണ്ടി.
കൊൽക്കത്ത : മെസിയുടെ പരിപാടി അലങ്കോലമായതിൽ പശ്ചിമ ബംഗാൾ കായിക മന്ത്രി രാജിവച്ചു. മമത ബാനർജിയുടെ വിശ്വസ്തനും തൃണമൂൽ കോൺഗ്രസിന്റെ…
സിപിഐ(എം) തങ്ങളുടെ ചുമലിലാണ്” എന്ന എസ്‌ഡിപിഐയുടെ പ്രസ്താവന വലിയ വിവാദം സൃഷ്ടിക്കുന്നു. എൽഡിഎഫ്–സിപിഐ(എം) ബന്ധത്തിൽ എസ്‌ഡിപിഐ പിന്തുണയുണ്ടെന്ന ആരോപണവും, യുഡിഎഫ്–ജമാഅത്ത്…
പിണറായിയിലുണ്ടായ ബോംബ് സ്ഫോടനത്തിൽ സിപിഎം പ്രവർത്തകന് പരിക്ക്. സിപിഎം പ്രവർത്തകൻ വിപിൻ രാജിനാണ് പരിക്കേറ്റത്. കൈപ്പത്തി ചിതറിപ്പോയ ഇയാളെ ഗുരുതരാവസ്ഥയിൽ…
കൊൽക്കത്ത : പശ്ചിമ ബംഗാളിൽ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രസിദ്ധീകരിച്ച കരട് വോട്ടർ പട്ടിക സംസ്ഥാന രാഷ്ട്രീയത്തിൽ വലിയ വിവാദങ്ങൾക്ക്…
രാഹുൽ ഗാന്ധി ഉയർത്തിക്കൊണ്ടു വന്ന വോട്ടുചോരി ആരോപണത്തിൽ കോണ്‍ഗ്രസ് നിലപാട് തള്ളി ഇൻഡി മുന്നണിയിലെ പ്രമുഖ സഖ്യ കക്ഷിയായ എൻസിപി…
തിരുവനന്തപുരം : പോറ്റിയെ കേറ്റിയെ പാട്ടിനെതിരെ ഡിജിപിക്ക് പരാതി. ഭക്തിഗാനത്തെ വികലമായി ഉപയോഗിച്ചുവെന്നും രാഷ്ട്രീയ ലാഭത്തിനുവേണ്ടിയാണ് പാട്ടിനെ വികലമാക്കിയത് എന്നുമാണ്…