ചരണ്‍ജിത്ത് സിംഗ് ചന്നി
കോണ്‍ഗ്രസില്‍ നിരവധി അധികാരം കേന്ദ്രങ്ങള്‍ ഉയര്‍ന്നുവരുന്നുവെന്ന സൂചനകള്‍ക്ക് പിന്നാലെ കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ ചരണ്‍ജിത്ത് സിംഗ് ചന്നി ബിജെപിയിലേക്ക് മാറാന്‍ ഒരുങ്ങുന്നു. കൊലപാതകക്കേസിൽ ജയിലിലായിരുന്ന മുൻ കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷൻ നവജ്യോത് സിംഗ് സിദ്ദു പട്യാല ജയില്‍ മോചിതനായതിന് പിന്നാലെ അധികാര കളികള്‍ കോണ്‍ഗ്രസില്‍ ശക്തമാകുമെന്ന് സൂചനയുണ്ട്. പഞ്ചാബില്‍ കോണ്‍ഗ്രസ് നിയമസഭാ തിരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടിയോട് തോറ്റതിന് പിന്നാലെ രാഷ്ട്രീയത്തിൽ ചന്നി സജീവമായിരുന്നില്ല.
അദ്ദേഹം എവിടെയാണെന്ന് പോലും പലര്‍ക്കും അറിയില്ലായിരുന്നു. എഎപി വന്‍ ജയം നേടിയതോടെ ചന്നിയുടെ നേതൃത്വം തന്നെ പ്രവർത്തകർക്കിടയിലും നേതൃനിരയിലും ചോദ്യം ചെയ്യപ്പെട്ടിരുന്നു. പഞ്ചാബില്‍ പുതിയ നേതാക്കള്‍ ഉയർന്ന് വന്നതും ചന്നിയുടെ ബന്ധു അഴിമതി കേസില്‍ അറസ്റ്റിലായത് അദ്ദേഹത്തിന് തിരിച്ചടിയായി എന്ന് വേണം കരുതാൻ.
രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര പഞ്ചാബിലെത്തിയപ്പോൾ ചന്നി പങ്കാളിയായിരുന്നു.മാത്രമല്ല പ്രിയങ്ക ഗാന്ധിയെയും, കോണ്‍ഗ്രസ് ദേശീയ അദ്ധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയെയും അദ്ദേഹം കണ്ടിരുന്നു ചന്നി.
ചന്നി ബിജെപിയിലേക്ക് ചേക്കേറിയാൽ അദ്ദേഹത്തിന്റെ നിർണ്ണായക സമുദായ വോട്ടുകൾ കോൺഗ്രസ്സിന് നഷ്ടമാകും. ജലന്ധര്‍ ഉപതിരഞ്ഞെടുപ്പില്‍ ചന്നിയെ പ്രചാരണത്തിനായി ഉപയോഗിക്കാനും കോണ്‍ഗ്രസിന് പ്ലാനുണ്ടായിരുന്നു. ചന്നിയോട് നേരിട്ട് സംവദിക്കാനാണ് കോൺഗ്രസ് നേതൃത്വത്തിന്റെ തീരുമാനം. രവിദാസ-ആദി ധര്‍മി വിഭാഗത്തിനിടയില്‍ ചന്നി വലിയ സ്വാധീനം മുഖ്യമന്ത്രിയായ കാലയളവില്‍ സ്വന്തമാക്കിയിരുന്നു. ജലന്ധറില്‍ ഈ വിഭാഗത്തിന് വലിയ സ്വാധീനമുണ്ട്. അതുകൊണ്ട് ചന്നിയെ മുന്നില്‍ നിര്‍ത്തിയാല്‍ വിജയിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. ജലന്ധര്‍ മണ്ഡലത്തില്‍ അദ്ദേഹം നേരത്തെ പര്യടനവും നടത്തിയിരുന്നു.
തിരുവനന്തപുരം : ശബരിമല സ്വർണക്കൊള്ളയില്‍ നിര്‍ണായക അറസ്റ്റുകൾ.സ്മാർട്ട് ക്രിയേഷൻ സിഇഒ പങ്കജ് ഭണ്ഡാരിയും തട്ടിയെടുത്ത സ്വർണം വാങ്ങിയ ജ്വല്ലറി ഉടമ…
ചലച്ചിത്ര മേളയിൽ ചില സിനിമകളുടെ പ്രദർശനം തടഞ്ഞത് വിദേശകാര്യ മന്ത്രാലയം ! രാജ്യത്തിൻറെ വിദേശനയവുമായി ബന്ധപ്പെട്ട കാരണങ്ങളെന്ന് റസൂൽ പൂക്കുട്ടി.…
ശബരിമല സ്വർണ്ണക്കൊള്ള അന്വേഷിക്കാൻ ഇ ഡിയ്ക്ക് കോടതിയുടെ അനുമതി ! രേഖകൾ നൽകാൻ എസ് ഐ ടിയ്ക്ക് നിർദ്ദേശം! പ്രതികളുടെ…
തേഞ്ഞിപ്പലം : രക്തസാക്ഷികളുടെ പേരിൽ സത്യപ്രതിജ്ഞ ചെയ്തതിനെ തുടർന്ന് സത്യപ്രതിജ്ഞാ ചടങ്ങ് റദ്ദാക്കി കാലിക്കറ്റ് സർവകലാശാല. ഇന്നലെ നടന്ന ഡിഎസ്…
കൊച്ചി : ശബരിമല സ്വർണക്കൊള്ളയിൽ 3 പ്രതികളുടെ ജാമ്യ ഹര്‍ജി തള്ളി ഹൈക്കോടതി . ശബരിമലയിലെ ദ്വാരപാലക ശിൽപങ്ങൾ, കട്ടിളപ്പാളികൾ…
കേരളം, "ദൈവത്തിന്റെ സ്വന്തം നാട്" എന്നറിയപ്പെടുന്ന ഈ സംസ്ഥാനം, ആൾക്കൂട്ട കൊലപാതകങ്ങളുടെ (മോബ് ലിഞ്ചിങ്ങുകളുടെ) തലസ്ഥാനമായി മാറുമോ എന്ന ചോദ്യം…