ഫത്തേബാസ്…അക്ബര്‍ ചക്രവര്‍ത്തിക്ക് മുന്നില്‍ പ്രത്യക്ഷപ്പെട്ട ആദ്യത്തെ ചീറ്റപ്പുലിയുടെ പേര്….അന്ന് ജലാലുദ്ദീന്‍ മുഹമ്മദ് അക്ബറിന് പതിമൂന്ന് വയസ്സാണ് പ്രായം. ചീറ്റപ്പുലിയുമായി ഡല്‍ഹി ദര്‍ബാറിലെത്തിയത് മുഗള്‍ പടനായകരിലൊരാളായ വാലി ബെഗ് ആയിരുന്നു. പഞ്ചാബിലെ മച്ചിവാരയില്‍ 1555ല്‍ സൂരികളുമായുണ്ടായ യുദ്ധത്തില്‍ മുഗള്‍ സാമ്രാജ്യത്തിനായിരുന്നു ജയം. അന്ന് സൂരികളില്‍ നിന്നും വാലി ബെഗ് പിടിച്ചെടുത്തതായിരുന്നു ഫത്തേബാസ് എന്ന ചീറ്റപ്പുലിയെ. മുഗള്‍ സാമ്രാജ്യത്തിന്റെ ഭാവി ചക്രവര്‍ത്തിക്കു മുന്നില്‍ കാഴ്ച വസ്തുവായിട്ടാണ് ഫത്തേബാസിനെ വാലിബെഗ് സമര്‍പ്പിച്ചത്. അത്രനാള്‍ അക്ബര്‍ ഒരു ചീറ്റപ്പുലിയെ അത്രയും അരികില്‍ കണ്ടിട്ടില്ലായിരുന്നു. ചീറ്റപ്പുലിയുമായി വേട്ടയ്ക്കിറങ്ങുന്ന മുഗളരുടെ കഥകള്‍ മാത്രമായിരുന്നു ആ പതിമൂന്നുകാരന്‍ കേട്ടിരുന്നത്.
ഫത്തേബാസിനെ കണ്ട അക്ബര്‍ ആവേശഭരിതനായി. ആ ചീറ്റപ്പുലിയെ കോട്ടയ്ക്കുള്ളില്‍ താമസിപ്പിക്കാന്‍ തീരുമാനിച്ചു. ചീറ്റപ്പുലിയുടെ സൂക്ഷിപ്പുകാര്‍ അക്കാലത്ത് ‘ദുന്‍ദു’ എന്നാണ് അറിയപ്പെട്ടിരുന്നത്. ഫത്തേബാസിനെ നോക്കാന്‍ ഏല്‍പ്പിച്ചയാള്‍ മിടുക്കനാണെന്ന് കണ്ട് അയാള്‍ക്ക് അക്ബര്‍ ഫത്തേഖാന്‍ എന്ന സ്ഥാനപ്പേരും നല്‍കി. ഫത്തേബാസിനെ കണ്ട അന്നു മുതല്‍ക്കാണ് അക്ബറൊരു ചീറ്റപ്രാന്തനാകുന്നത്. പോകെ പോകെ അക്ബറിന്റെ കോട്ടയ്ക്കുളില്‍ ആയിരത്തോളം ചീറ്റപ്പുലികളെത്തി. അത്രയ്ക്കായിരുന്നു ചക്രവര്‍ത്തിയുടെ കമ്പം.
ചീറ്റപ്പുലിയെ മുഗളര്‍ വിളിച്ചിരുന്നത് ‘യൂസ്’ എന്നായിരുന്നു. പേര്‍ഷ്യന്‍ വാക്കായിരുന്നു അത്. ഇന്ത്യയിലേയും പേര്‍ഷ്യയിലേയും (ഇറാന്‍) അറബ്യേയിലേയും കൊട്ടരാങ്ങളില്‍ ചീറ്റപ്പുലികളെ വളര്‍ത്തിയിരുന്നു. ചീറ്റപ്പുലിയെ ഉപയോഗിച്ചുള്ള വേട്ടയാടല്‍ മാത്രമല്ല ചീറ്റയെത്തന്നെ വേട്ടയാടുന്നതും അക്കാലത്തെ രാജക്കന്‍മാര്‍ക്കും പടനായകര്‍ക്കും ഒരു ഹരമായിരുന്നു.
ഏത് പ്രതിസന്ധി ഘട്ടത്തിലും പാർട്ടിയെ പ്രതിരോധിച്ച സഹയാത്രികരോട് പാർട്ടി എന്ത് നീതി കാട്ടി ! റെജി ലൂക്കോസിന്റെ ചോദ്യങ്ങൾക്ക് ഉത്തരമില്ലാതെ…
പാലക്കാട്ട് മത്സരിക്കാൻ ഉണ്ണി മുകുന്ദൻ തയാറാകുമോ ? എല്ലാ തെരഞ്ഞെടുപ്പുകൾക്കും മുമ്പ് ചർച്ചയാകുന്ന പേരായി ഉണ്ണി മുകുന്ദൻ ! മണ്ഡലത്തിൽ…
തുടർച്ചയായി ഒൻപതാം ബജറ്റ് അവതരിപ്പിക്കാൻ കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ ! ഇത്തവണയും സസ്പെൻസ് ഒളിപ്പിച്ച് കേന്ദ്രബജറ്റ് I NIRMALA…
അവസാന നാളുകളിൽ ശൈലീമാറ്റം ! മുഖം മിനുക്കാൻ തീരുമാനം എടുത്ത് പിണറായി സർക്കാർ ! നേതൃത്വം മുഹമ്മദ് റിയാസിന് I…
ഓപ്പറേഷൻ സിന്ദൂർ ആരംഭിച്ചത് മുതൽ പാകിസ്ഥാൻ ഉദ്യോഗസ്ഥർ തിരക്കിലായി. അമേരിക്കയെ ഒപ്പം നിർത്താൻ അയച്ചത് ഡസൻ കണക്കിന് മെയിലുകൾ. പാക്…
'യുഡിഎഫ് അധികാരത്തിൽ വന്നാൽ മറ്റൊരു മാറാട് കലാപം നടത്താൻ ലീഗ് ശ്രമിക്കും' എന്ന ശ്രീ വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനയും ,…