ശ്രീപത്മനാഭസ്വാമി ക്ഷേത്ര ഓഫീസിലെ വിളക്കിനു മുന്നിൽ ചിക്കൻ ബിരിയാണി വച്ചിരിക്കുന്നു
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൻറെ ഓഫീസിനുള്ളിൽ വച്ച് പുറത്തുനിന്നും വാങ്ങിയ ചിക്കൻ ബിരിയാണി ക്ഷേത്ര ജീവനക്കാർക്ക് വിളമ്പി കഴിച്ച സംഭവത്തിൽ കൃത്യമായ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നിയമനടപടികൾ സ്വീകരിക്കണമെന്ന് ഹിന്ദു ഐക്യവേദി ആവശ്യപ്പെട്ടു.
സംഭവം പൊതുജനങ്ങൾക്കിടയിൽ ക്ഷേത്രത്തെക്കുറിച്ചും ക്ഷേത്ര ഭരണത്തെക്കുറിച്ചും വലിയ അവമതിപ്പാണ് ഉണ്ടാക്കിയിട്ടുള്ളതെന്നും ക്ഷേത്രത്തിൻ്റെ ആചാരങ്ങളും, അനുഷ്‌ഠാനങ്ങളും, ക്ഷേത്ര മര്യാദകളും പാലിക്കാൻ ബാധ്യതയുള്ള ക്ഷേത്ര ജീവനക്കാർ തന്നെ ഇത് ലംഘിക്കുന്നത് ഒരിക്കലും മാപ്പർഹിക്കാത്ത തെറ്റാണെന്നും ശ്രീ പത്മനാഭസ്വാമിക്ഷേത്ര ഭരണസമിതി ചെയർമാന് അയച്ച കത്തിൽ ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി സന്ദീപ് തമ്പാനൂർ വ്യക്തമാക്കി. എത്രയും പെട്ടെന്ന് ഉചിതമായ നടപടി സ്വീകരിച്ച് കൊണ്ട് ക്ഷേത്ര മര്യാദ പാലിക്കാത്തവരെയും ഇവിടത്തെ ആചാരങ്ങൾക്ക് വില കൽപ്പിക്കാത്തവർക്കെതി രെയും ശിക്ഷാനടപടികൾ നൽകുമെന്ന് ഭക്തജന സമൂഹത്തെ ബോധ്യപ്പെടുത്തുവാൻ ഭരണസമിതി തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ക്ഷേത്ര വിരുദ്ധമായ ഇത്തരം സംഭവങ്ങൾ ഇനി ആവർത്തിക്കാതിരിക്കാൻ ക്ഷേത്രത്തിലോ ക്ഷേത്രത്തിന്റെ നിയന്ത്രണത്തിലുള്ള കെട്ടിടങ്ങളിലോ, സ്ഥലങ്ങളിലോ, അല്ലെങ്കിൽ ക്ഷേത്രത്തിന്റെ സുരക്ഷാമേഖലയിലോ പുകയില ഉൽപ്പന്നങ്ങൾ, മദ്യം, മയക്കുമരുന്ന്, മാംസാഹാരങ്ങൾ എന്നിവ കൈവശം വയ്ക്കുന്നതിനോ ഉപയോഗിക്കുന്നതോ ആയ പ്രവർത്തികൾ പൂർണമായും നിരോധിക്കാനും തയ്യാറാകണമെന്നും ഹിന്ദു ഐക്യവേദി ആവശ്യപ്പെട്ടു.
ശ്രീ പത്മനാഭ സ്വാമീ ക്ഷേത്രത്തിൽ ഒരു പരിപാടിയുമായി ബന്ധപ്പെട്ട് എക്സിക്യൂട്ടീവ് ഓഫീസർ പുറത്ത് നിന്ന് ചിക്കൻ ബിരിയാണി ഓർഡർ ചെയ്ത് ക്ഷേത്രം ഓഫീസിൽ കൊണ്ടുവന്ന വിവരം തത്വമയി ന്യൂസാണ് കഴിഞ്ഞ ദിവസം പുറത്തു വിട്ടത്. ശ്രീപത്മനാഭസ്വാമി ക്ഷേത്ര ഓഫീസിലെ വിളക്കിനു മുന്നിലാണ് ബിരിയാണി കൊണ്ട് വച്ചിരുന്നത്
ബംഗ്ലാദേശിൽ ഹിന്ദു യുവാവായ ദിപു ചന്ദ്ര ദാസിനെ ആൾക്കൂട്ടം ക്രൂരമായി കൊലപ്പെടുത്തിയതിൽ പ്രതിഷേധം രാജ്യാന്തര തലത്തിൽ ശക്തമാകുന്നു. സംഭവത്തിൽ പ്രതിഷേധിച്ച്…
ജമ്മു–കശ്മീരിൽ സുരക്ഷാ സേനയുടെ ശക്തമായ ഭീകരവിരുദ്ധ ഓപ്പറേഷൻ. സാംബയിൽ +92 നമ്പറുകളുമായി സംശയാസ്പദൻ കസ്റ്റഡിയിൽ; ഉധംപൂരിൽ ജെയ്‌ഷെ മുഹമ്മദ് തീവ്രവാദികൾ…
വൈശേഷിക ദർശനം എന്ന ഭാരതീയ ഭൗതികശാസ്ത്രം #periodictable #sanskrit #dmitrimendeleev #chemistryhistory #ekaaluminium #panini #ancientindia #sciencehistory #vedicscience #chemistry…
ഇത്തവണയും സംസ്‌കൃതത്തിൽ സത്യപ്രതിജ്ഞ ചെയ്‌ത് ബിജെപി കൗൺസിലർ കരമന അജിത്ത് I BJP COUNCILOR KARAMANA AJITH TOOK OATH…
തിരുവനന്തപുരം കോർപ്പറേഷനിൽ ആദ്യ യോഗം തുടങ്ങുന്നതിന് മുമ്പ് ഗണഗീതം പാടി ബിജെപി പ്രവർത്തകർ ! BJP WORKERS SINGS RSS…
തിരുവനന്തപുരത്ത് പകൽപ്പൂരം ! ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തി ബിജെപിയുടെ നിയുക്ത കൗൺസിലർമാർ തുടങ്ങി. പാളയം രക്തസാക്ഷി മണ്ഡപത്തിൽ…