Kerala

മുഖ്യമന്ത്രി ക്യാമറയെ കുറിച്ച് പ്രതികരിക്കാതെ മാസ് ഡയലോഗുകൾ പറയുക മാത്രമാണ് ചെയ്യുന്നത്: വി. മുരളീധരൻ

കോഴിക്കോട്: എ.ഐ ക്യാമറ അഴിമതിയെ കുറിച്ച് പ്രതികരിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ തയാറാകുന്നില്ലെന്ന് കേന്ദ്ര മന്ത്രി വി. മുരളീധരൻ. ക്യാമറ അഴിമതി സംബന്ധിച്ച വിവരങ്ങൾ പുറത്തുവന്നു കഴിഞ്ഞു. എന്നാൽ, മുഖ്യമന്ത്രി വസ്തുതകളെ കുറിച്ച് പ്രതികരിക്കാതെ മാസ് ഡയലോഗുകൾ പറയുക മാത്രമാണ് ചെയ്യുന്നതെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

സാങ്കേതിക വിദഗ്ധൻ കെ.പി.പി നമ്പ്യാർ മുൻകൈ എടുത്ത് സ്ഥാപിച്ചതാണ് കെൽട്രോൺ. ഈ കെൽട്രോണിന്‍റെ വിശ്വാസത്തെയാണ് വിവാദത്തിലൂടെ തകർന്നത്. ഒരു മുഖ്യമന്ത്രിക്കെതിരെ ഇത്രയധികം അഴിമതിയാരോപണം ചരിത്രത്തിൽ ആദ്യമാണ്. മുഖ്യമന്ത്രി മാസ് ഡയലോഗിൻ്റെ ആളാണ്. ഇനി അതങ്ങ് മാറ്റിവെക്കണമെന്നും മുഖ്യമന്ത്രി ഗീർവാണ പ്രസംഗം നിർത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ആരോപണങ്ങളെ സംബന്ധിച്ച് വിശദീകരിക്കണം. ഒന്നും ഒളിക്കാൻ ഇല്ലെങ്കിൽ കേന്ദ്ര ഏജൻസികളെ അന്വേഷണം ഏൽപ്പിക്കാൻ മുഖ്യമന്ത്രി തയ്യറാണോ എന്നും വി മുരളീധരൻ ചോദിച്ചു.

anaswara baburaj

Recent Posts

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ്;പ്രതികള്‍ കൈപറ്റിയത് 25കോടി!കള്ളപ്പണം ആണെന്ന് അറിഞ്ഞതോടെ തിരിമറി നടത്തിയെന്ന് ഇഡി ഹൈക്കോടതിയിൽ

കൊച്ചി ;കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പുകേസില്‍ പ്രതികള്‍ക്ക് നേരിട്ടും അല്ലാതെയും കോടികളുടെ കള്ളപ്പണം വെളുപ്പിക്കലില്‍ പങ്കുണ്ടെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഹൈക്കോടതിയില്‍…

4 hours ago

ജീവനക്കാരും ഭക്തരും തമ്മിലുള്ള ബന്ധം എന്നും ദൃഢമുള്ളതാകട്ടെ !തിരുവിതാംകൂർ ദേവസ്വം ബോർഡ് ബോർഡ് ജീവനക്കാർക്കായി സംഘടിപ്പിച്ച ഭക്ത സുഗദം – ക്ഷേത്ര ദർശനം പരിശീലന ക്ലാസ് ആരംഭിച്ചു

തിരുവിതാംകൂർ ദേവസ്വം ബോർഡ് ബോർഡ് ജീവനക്കാർക്കായി സംഘടിപ്പിച്ച ഭക്ത സുഗദം - ക്ഷേത്ര ദർശനം പരിശീലന ക്ലാസ് ആരംഭിച്ചു. മുൻജില്ലാകളക്ടറും…

5 hours ago

റെക്കോർഡ് മുന്നേറ്റവുമായി ഭാരതം ! ലോക അരി വിപണിയിൽ മുൻനിരയിൽ;18 ദശലക്ഷം ടൺ അരി കയറ്റുമതി ചെയ്‌തേക്കും

ദില്ലി: ലോക അരി വിപണിയിൽ ഈ വർഷം ഭാരതം മുൻനിരയിൽ തന്നെ തുടരുമെന്ന് റിപ്പോർട്ട്. യുണൈറ്റഡ് സ്റ്റേറ്റ്സ് ഡിപ്പാർട്ട്മെൻ്റ് ഓഫ്…

6 hours ago