chief-minister-pinarayi-vijayan-to-meet-prime-minister-narendra-modi-tomorrow
ദില്ലി: സംസ്ഥാനത്ത് കെ റെയിൽ പ്രതിഷേധ സമരം രൂക്ഷമാകുന്നതിനിടെ പദ്ധതിയുമായി ബന്ധപ്പെട്ട നടപടികൾ ഉടനെ നടപ്പിലാക്കാനുള്ള നീക്കവുമായി സർക്കാർ. ഇതേതുടർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി നാളെ കൂടിക്കാഴ്ച നടത്തിയേക്കും.
നാളെ ഉച്ചയ്ക്ക് മുൻപായി മുഖ്യമന്ത്രിയും പ്രധാനമന്ത്രിയും തമ്മിലുള്ള കൂടിക്കാഴ്ച നടക്കുമെന്നാണ് വിവരം. കെ റെയിൽ ഉൾപ്പെടെയുള്ള വിഷയങ്ങൾ സംസ്ഥാനത്ത് വലിയ ചർച്ചയായിരിക്കുന്ന ഘട്ടത്തില്‍ ഇരുവരുടെയും കൂടിക്കാഴ്ച നിര്‍ണായകമാകും. മാത്രമല്ല കൂടിക്കാഴ്ചയില്‍ കെ റെയിലടക്കമുള്ള വിഷയങ്ങൾ ചര്‍ച്ചയാകാന്‍ സാധ്യതയുണ്ട് എന്നാണ് സൂചന.
അതേസമയം, കേരളത്തിന്റെ വിവിധ ഭാഗങ്ങളിലായി പദ്ധതിക്കെതിരായ പ്രതിഷേധം ശക്തമാവുകയാണ്. ഇതിനിടയിലും പദ്ധതിയുമായി മുന്നോട്ട് തന്നെ പോകുമെന്ന് മുഖ്യമന്ത്രിയും കോടിയേരി ബാലകൃഷ്ണനും വ്യക്തമാക്കി കഴിഞ്ഞു.
ഇതിനിടെ കെ റെയിലുമായി ബന്ധപ്പെട്ട് മുൻ മന്ത്രിയും കോൺഗ്രസ് എം എൽ എ യുമായ തിരുവഞ്ചൂർ രാധാകൃഷ്ണൻ മന്ത്രി സജി ചെറിയാനെതിരെ ഗുരുതര ആരോപണവുമായി രംഗത്ത് എത്തിയിരുന്നു. മന്ത്രിയുടെ വീട് സംരക്ഷിക്കാൻ ചെങ്ങന്നൂരിൽ കെ റെയിൽ അലൈൻമെന്റിൽ മാറ്റം വരുത്തിയെന്നാണ് തിരുവഞ്ചൂർ ആരോപിച്ചത്. ഇതിനെതിരെ സജി ചെറിയാൻ രംഗത്ത് എത്തുകയും ചെയ്തിരുന്നു.
"രാഷ്ട്രത്തിന്റെ ഇരുകണ്ണുകളാണ് ദേശീയതയും ദൈവീകതയും" എന്ന അടിയുറച്ച പ്രഖ്യാപനത്തിലൂടെ തമിഴ്നാട്ടിൽ ദേശസ്നേഹത്തിന്റെ അഗ്നിപടർത്തിയ മഹത് വ്യക്തിത്വമാണ് പസുംപൊൻ അയ്യാ മുത്തുരാമലിംഗ…
ഇന്ത്യയുടെ ബഹിരാകാശ ചരിത്രത്തിൽ നിർണായകമായ മറ്റൊരു അധ്യായത്തിന് ഇന്ന് രാത്രി ശ്രീഹരിക്കോട്ട സാക്ഷിയാകും. ഇന്ത്യയുടെ സ്വന്തം ഉപഗ്രഹ നാവിഗേഷൻ സംവിധാനമായ…
ഇന്ത്യൻ രാഷ്ട്രീയത്തിൽ വാക്കുകൾക്ക് വലിയ പ്രാധാന്യമുണ്ട്. പ്രത്യേകിച്ച് ദേശീയതലത്തിലുള്ള നേതാക്കൾ പൊതുവേദികളിലും സമൂഹമാധ്യമങ്ങളിലും നടത്തുന്ന പരാമർശങ്ങൾ വലിയ ചർച്ചകൾക്ക് വഴിവെക്കാറുണ്ട്.…
പെൻഷൻകാർക്ക് അവകാശപ്പെട്ട 2021 ജനുവരി മുതലുള്ള തടഞ്ഞുവെച്ച ക്ഷാമശ്വാസം അനുവദിക്കുക, പെൻഷൻ പരിഷ്കരണ നടപടികൾ ആരംഭിക്കുക, മെഡിസെപ്പ് പദ്ധതിയിലെ അപാകതകൾ…
മുൻ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജ്യംവിട്ടതിന്റെ ദൃശ്യങ്ങളുമായി ബന്ധമുണ്ടെന്ന് റിപ്പോർട്ട് ചെയ്യപ്പെട്ട മുൻ വ്യോമസേനാ ഉദ്യോഗസ്ഥൻ കെ.എം. തഹ്സിഫ്…
സമാജ്വാദി പാർട്ടി നേതാവും ഉത്തർപ്രദേശ് മുൻ മന്ത്രിയുമായ അസം ഖാനുമായി ബന്ധപ്പെട്ട മൊഹമ്മദ് അലി ജൗഹർ സർവകലാശാലയുടെ ഭൂമിയും കെട്ടിടങ്ങളും…