Featured

താലിബാനുമായി ചൈന അടുക്കുന്നതിന്റെ കാരണമെന്ത്? | CHINA

അഫ്ഗാനിസ്ഥാന്‍ തലസ്ഥാനമായ കാബൂളും പ്രസിഡന്റിന്റെ കൊട്ടാരവും പിടിച്ചടക്കിയിരിക്കുകയാണ് താലിബാന്‍. തലസ്ഥാമായ കാബൂളിനെ നാല് വശത്ത് നിന്നും തീവ്രവാദികള്‍ വളഞ്ഞതോടെ പലയിടത്തും ചെറുത്ത് നില്‍ക്കാതെ തന്നെ അഫ്ഗാന്‍ സൈന്യം പിന്മാറുകയായിരുന്നു. പ്രസിഡണ്ടിന്റെ കൊട്ടാരത്തില്‍ പതാക ഉയര്‍ത്തി താലിബാന്‍. താലിബാനുമായി സൗഹൃദത്തിന് തയ്യാറാണെന്ന് പ്രഖ്യാപിച്ച് ചൈന. താലിബാൻ ഭരണത്തെ അംഗീകരിക്കുന്ന ആദ്യ രാജ്യമാണ് ചൈന. കാബൂൾ കീഴടക്കിയ താലിബാന്റെ നടപടിയിൽ പ്രതികരിക്കുകയായിരുന്നു ചൈന.

അഫ്ഗാൻ ജനതയുടെ സ്വന്തം വിധി സ്വതന്ത്രമായി നിർണയിക്കാനുള്ള അവകാശത്തെ ചൈന ബഹുമാനിക്കുന്നുവെന്നും അഫ്ഗാനിസ്ഥാനുമായി സൗഹൃദപരവും സഹകരണപരവുമായ ബന്ധം വികസിപ്പിക്കാൻ തയ്യാറാണെന്നും വിദേശകാര്യ വക്താവ് ഹുവ ചുനിംഗ് മാധ്യമപ്രവർത്തകരോട് പറഞ്ഞു. നിലവിൽ അഫ്ഗാൻ ഭരിക്കുന്നത് താലിബാൻ ആണ്. ആയതിനാൽ ചൈന പരസ്യമായി പിന്തുണ നൽകുന്നത് താലിബാനാണെന്ന് വ്യക്തം.

admin

Recent Posts

വലിയ അളവിൽ കഞ്ചാവ് മിഠായികൾ! ലക്ഷ്യം സ്കൂൾ വിദ്യാർത്ഥികൾ; അരൂരിൽ അതിഥി തൊഴിലാളികളെ പിടികൂടി എക്സൈസ്

ആലപ്പുഴ: അരൂരില്‍ അതിഥി തൊഴിലാളികളില്‍ നിന്ന് 2000ത്തിലധികം കഞ്ചാവ് മിഠായികള്‍ പിടികൂടി എക്സൈസ്. ഉത്തര്‍പ്രദേശ് സ്വദേശികളായ രാഹുല്‍ സരോജ്, സന്തോഷ്…

5 hours ago

തെന്മല ഡാമിലെ ശുചിമുറിയില്‍ ക്യാമറ വെച്ചു; യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റില്‍

കൊല്ലം: കൊല്ലത്ത് ശുചിമുറിയില്‍ ക്യാമറ വച്ച യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റില്‍. തെന്മല സ്വദേശി ആഷിക് ബദറുദ്ദീന്‍ (30)…

5 hours ago

കനത്ത മഴയ്ക്കിടെ അമ്മത്തൊട്ടിലില്‍ ഉപേക്ഷിക്കപ്പെട്ട കുഞ്ഞിന്‘മഴ’ എന്ന പേരിട്ട് ശിശുക്ഷേമ സമിതി

തിരുവനന്തപുരം: കനത്ത മഴയിൽ അമ്മതൊട്ടിലിൽ എത്തിയ കുഞ്ഞതിഥിക്ക് ‘മഴ’ എന്ന പേരിട്ട് ശിശുക്ഷേമ സമിതി. സംസ്ഥാന ശിശുക്ഷേമ സമിതി തിരുവനന്തപുരത്ത്…

5 hours ago