ആർട്ടിക്കിൾ 370 പുന: സ്ഥാപിക്കാൻ സാധിക്കില്ലെന്ന സുപ്രീംകോടതിയുടെ വിധിയും ജമ്മുകശ്മീരിന് നൽകിയിരുന്ന പ്രത്യേക പദവി താത്കാലികം മാത്രമായിരുന്നു എന്നും കോടതി വ്യക്തമാക്കിയിരിക്കുന്നത് ഭാരതത്തിന് അനുകൂലമാകുമ്പോൾ തിരിച്ചടിയായിരിക്കുന്നത് ചൈനയ്ക്കാണ്. കാരണം, ജമ്മുകശ്മീരിന്റെ പ്രത്യേക പദവി എടുത്ത് കളഞ്ഞ കേന്ദ്ര സർക്കാരിന്റെ നടപടിക്കൊപ്പം 2019-ൽ ലഡാക്കിനെ സംസ്ഥാനത്ത് നിന്ന് വേർപ്പെടുത്തി കേന്ദ്ര ഭരണപ്രദേശമായി പ്രഖ്യാപിച്ച കേന്ദ്ര സർക്കാർ നടപടിയും ശരിവച്ചിരിക്കുകയാണ് സുപ്രീംകോടതി. ചൈനീസ് വെല്ലുവളികളെ നേരിടാനായിരുന്നു 2019-ൽ ലഡാക്കിനെ സംസ്ഥാനത്ത് നിന്ന് വേർപ്പെടുത്തി കേന്ദ്ര ഭരണപ്രദേശമായി കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചത്. ഇതോടെ ജമ്മു കാശ്മീരിൽ നിന്നും വേറിട്ട ഭരണ ഇടപെടലുള്ള സ്ഥലമായി ലഡാക് നിലനിർത്താൻ കേന്ദ്രസർക്കാരിനാകും. അതിർത്തിക്കടുത്ത് 44 പുതിയ പാലങ്ങൾ ഇന്ത്യ തുറന്നിരുന്നു. മേഖലയിൽ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിൽ കടുത്ത എതിർപ്പാണ് ചൈന രേഖപ്പെടുത്തിയിരുന്നത്. എന്നാൽ അതൊന്നും തന്നെ വകവെയ്ക്കാതെയാണ് നമ്മുടെ മണ്ണിൽ നമ്മൾ എന്ത് ചെയ്യണം എന്നതിൽ, ഒരു വിദേശ ശക്തിക്കും അഭിപ്രായം പറയാനില്ല എന്ന നിലയിൽ, കേന്ദ്ര സർക്കാർ മുന്നോട്ടുപോയത്. എന്തായാലും, സുപ്രീംകോടതി വിധിയോടെ ഇന്ത്യ അനധികൃതമായല്ല ലഡാക്കിനെ കേന്ദ്ര ഭരണ പ്രദേശമാക്കിയതെന്ന് ഒന്ന് കൂടി ഊട്ടിയുറപ്പിക്കപ്പെട്ടിരിക്കുകയാണ്.
ജമ്മു കശ്മീർ സംസ്ഥാനത്തിന്റെ കീഴിലുള്ള പ്രദേശമായിരുന്നു ലഡാക്ക്. ലേ, കാർഗിൽ ജില്ലകൾ ഉൾപ്പെടുന്ന ലഡാക്ക് അതിശൈത്യം മൂലം ഇതരപ്രദേശങ്ങളുമായി വർഷത്തിൽ ആറു മാസത്തോളം ഒറ്റപ്പെടുന്ന വിശാല മേഖലയാണ്. ലഡാക്ക് അതിർത്തിയിലൂടെയൊഴുകുന്ന പാൻഗോങ് തടാകത്തിന്റെ മറ പറ്റി ഭാരതത്തിലേക്ക് നുഴഞ്ഞു കയറാൻ ചൈന പലപ്പോഴും ശ്രമിച്ചിട്ടുമുണ്ട്. ലഡാക്കിൽ സ്ഥിതിചെയ്യുന്ന പാൻഗോങ് തടാകത്തിന്റെ 45 കിലോമീറ്റർ ഇന്ത്യയിലും 90 കിലോമീറ്റർ ചൈനയിലുമാണ്. 2014ൽ കിഴക്കൻ ലഡാക്കും തടാകത്തിന്റെ വടക്കേ തീരവും കേന്ദ്രീകരിച്ചും ചൈനയുടെ കടന്നുകയറ്റ ശ്രമവുമുണ്ടായിരുന്നു. ചൈനീസ് കടന്നുകയറ്റ ശ്രമങ്ങൾ ആവർത്തിക്കപ്പെട്ട സാഹചര്യത്തിലാണ് ഈ പ്രദേശത്തിന്റെ നിയന്ത്രണം നേരിട്ട് ഏറ്റെടുക്കാൻ കേന്ദ്ര സർക്കാർ തീരുമാനിക്കുന്നത്. അതുകൊണ്ട് തന്നെ ലഡാക്കിൽ അടക്കം അതിനിർണ്ണായകമാണ് സുപ്രീംകോടതി വിധി. രാജ്യത്തെ മറ്റുസംസ്ഥാനങ്ങളിൽ നിന്ന് വ്യത്യസ്തമായ ആഭ്യന്തര പരമാധികാരം ജമ്മുകശ്മീരിന് അവകാശപ്പെടാനാകില്ലെന്നും ഇന്ത്യൻ ഭരണഘടനയുടെ എല്ലാ വ്യവസ്ഥകളും ജമ്മുകശ്മീരിൽ പ്രായോഗികമാകുമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ 370 താൽക്കാലികമെന്നും മറ്റു സംസ്ഥാനങ്ങൾക്കില്ലാത്ത പരമാധികാരം കശ്മീരിനില്ലെന്നും കോടതി വ്യക്തമാക്കി. ഭരണഘടനയുടെ 370ാം വകുപ്പ് കേന്ദ്ര സർക്കാർ എടുത്തുകളഞ്ഞതിനെതിരെ സമർപ്പിച്ച ഹരജികളിലാണ് കോടതിയുടെ വിധി പ്രസ്താവം. എന്തായാലും, രാജ്യത്തിന്റെ പരമാധികാരമാണ് കോടതി ഉയർത്തിക്കാട്ടുന്നത്.
ഏത് പ്രതിസന്ധി ഘട്ടത്തിലും പാർട്ടിയെ പ്രതിരോധിച്ച സഹയാത്രികരോട് പാർട്ടി എന്ത് നീതി കാട്ടി ! റെജി ലൂക്കോസിന്റെ ചോദ്യങ്ങൾക്ക് ഉത്തരമില്ലാതെ…
പാലക്കാട്ട് മത്സരിക്കാൻ ഉണ്ണി മുകുന്ദൻ തയാറാകുമോ ? എല്ലാ തെരഞ്ഞെടുപ്പുകൾക്കും മുമ്പ് ചർച്ചയാകുന്ന പേരായി ഉണ്ണി മുകുന്ദൻ ! മണ്ഡലത്തിൽ…
തുടർച്ചയായി ഒൻപതാം ബജറ്റ് അവതരിപ്പിക്കാൻ കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ ! ഇത്തവണയും സസ്പെൻസ് ഒളിപ്പിച്ച് കേന്ദ്രബജറ്റ് I NIRMALA…
അവസാന നാളുകളിൽ ശൈലീമാറ്റം ! മുഖം മിനുക്കാൻ തീരുമാനം എടുത്ത് പിണറായി സർക്കാർ ! നേതൃത്വം മുഹമ്മദ് റിയാസിന് I…
ഓപ്പറേഷൻ സിന്ദൂർ ആരംഭിച്ചത് മുതൽ പാകിസ്ഥാൻ ഉദ്യോഗസ്ഥർ തിരക്കിലായി. അമേരിക്കയെ ഒപ്പം നിർത്താൻ അയച്ചത് ഡസൻ കണക്കിന് മെയിലുകൾ. പാക്…
'യുഡിഎഫ് അധികാരത്തിൽ വന്നാൽ മറ്റൊരു മാറാട് കലാപം നടത്താൻ ലീഗ് ശ്രമിക്കും' എന്ന ശ്രീ വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനയും ,…