തിരുവനന്തപുരം: യുവജന കമ്മീഷന്‍ അദ്ധ്യക്ഷ ചിന്ത ജെറോമിന്റെ അടുത്ത കോപ്പിയടിയും പുറത്ത്.ഓസ്‌കര്‍ അവാര്‍ഡുമായി ബന്ധപ്പെട്ട പോസ്റ്റാണ് ചിന്ത കോപ്പിയടിച്ചത്.പോസ്റ്റ് ത്രിപുര മാദ്ധ്യമ പ്രവർത്തകന്റേതാണെന്ന് തെളിഞ്ഞു.ത്രിപുരയിലെ മാദ്ധ്യമ പ്രവർത്തകൻ സുജിത് ത്രിപുര ഇട്ട പോസ്റ്റിൽ ഉണ്ടായ ആശയപരമായ തെറ്റ് ചിന്തയുടെ പോസ്റ്റിലും കണ്ടതോടെയാണ് ചിന്ത കോപ്പിയടിച്ചതാണെന്ന് പുറത്ത് വരുന്നത്. സുജിത് ത്രിപുര ഇയാള്‍ മാര്‍ച്ച് 13ന് പോസ്റ്റ് ചെയ്തതായിരുന്നു അത്.ഇതാണ് ചിന്ത മാര്‍ച്ച് 14ന് കോപ്പിയടിച്ച് അവസാനത്തെ വാക്കായ congratulations മാറ്റി respect എന്നാക്കി മാറ്റി പോസ്റ്റ് ചെയ്തത്.
ഈ പോസ്റ്റിന്റെ മലയാള തര്‍ജ്ജിമ ഇത്തരത്തിലായിരുന്നു- ‘ആര്‍ആര്‍ആര്‍ സിനിമയ്ക്ക് അന്താരാഷ്ട്ര പ്രശസ്തി നേടിക്കൊടുത്ത ചന്ദ്ര ബോസ് എന്ന ഒരു ഗാനരചയിതാവ്, സംഗീതം നല്‍കിയ എം എം കീരവാണിക്ക് ഓസ്‌കാര്‍ അവാര്‍ഡ് സമ്മാനിക്കുന്നത് തെലുങ്ക് സിനിമാ സാഹിത്യ മേഖലയ്ക്ക് ഒരു അന്താരാഷ്ട്ര അംഗീകാരമാണ്’. ആദരവ്
ചിന്താ ജെറോമിന്റെ ഇംഗ്ലീഷ് പിഎച്ച്ഡിയെക്കുറിച്ച് വിവാദം നിലനില്‍ക്കെയാണ് ചിന്താ ജെറോം ഇംഗ്ലീഷില്‍ ആര്‍ആര്‍ആറിലെ ഗാനത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ അഭിനന്ദിച്ച് പോസ്റ്റിട്ടത്. ഇതോടെ ട്രോളുകളുടെ ബഹളമായിരുന്നു. പലരും ചിന്തയുടെ ഈ പോസ്റ്റ് സമൂഹമാദ്ധ്യമങ്ങളില്‍ പങ്കുവെച്ചതോടെ ചിന്തയെ കഠിനമായി വിമര്‍ശിക്കുന്ന ട്രോളുകളാണ് പുറത്ത് വന്നത്. ഗത്യന്തരമില്ലാതെ ചിന്താ ഈ പോസ്റ്റ് പിന്‍വലിക്കുകയായിരുന്നു. എന്നാല്‍, ആശയപ്പിശകുള്ള ഒരു ഇംഗ്ലിഷ് പോസ്റ്റ് പോലും എഴുതാന്‍ അറിയാതെ മറ്റൊരാളുടെ തെറ്റുള്ള പോസ്റ്റ് കോപ്പിയടിക്കേണ്ട അത്ര ഗതികെട്ട അവസ്ഥയിലാണോ ഇംഗ്ലിഷ് പിഎച്ച്ഡിയുള്ള ചിന്ത ജെറോമെന്നാണ് സോഷ്യല്‍മീഡിയിയല്‍ ഉയരുന്ന ചോദ്യം.
ഉത്തർപ്രദേശിലെ ബാഗ്പത് ജില്ലയിൽ ദീപാവലി ആഘോഷത്തിനിടെ പടക്കം പൊട്ടിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കം വെടിവെപ്പിൽ കലാശിച്ചു. രാഷ്ട്രപതിയുടെ അംഗരക്ഷക സംഘമായ പ്രസിഡന്റ്സ് ബോഡിഗാർഡിൽ…
പ്രതിരോധമന്ത്രി രാജ്നാഥ് സിങ് ദീപാവലി ദിനത്തിൽ ഇന്ത്യൻ സൈനികരുടെ മനോവീര്യം കുറഞ്ഞിരിക്കുകയാണെന്ന് പറഞ്ഞെന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച വീഡിയോ വ്യാജമെന്ന്…
ജമ്മു കാശ്മീരിലെ കുൽഗാമിൽ സുരക്ഷാ സേനയുടെ പരിശോധനാ കേന്ദ്രത്തിന് നേരെ ഭീരുക്കൾ നടത്തുന്ന തരത്തിൽ തീവ്രവാദികൾ ആക്രമണം അഴിച്ചുവിട്ടു. വഴിയിൽ…
ശബരിമല സന്നിധാനത്ത് തീർത്ഥാടകർക്ക് താമസിക്കുന്നതിനുള്ള ഓൺലൈൻ റൂം ബുക്കിംഗ് ഇന്ന് (നവംബർ 11) വൈകിട്ട് അഞ്ചിന് ആരംഭിക്കും. ആദ്യഘട്ടത്തിൽ 15…
നിക്ഷേപ തട്ടിപ്പ് ആരോപണത്തിൽ ബി.എൽ.എം ഗ്രൂപ്പ് ചെയർമാൻ ആർ. പ്രേംകുമാറിനെതിരായ നടപടികൾ ശക്തമാക്കി ക്രൈംബ്രാഞ്ച്. കേസിൽ പ്രേംകുമാറിന്റെ അറസ്റ്റ് ഉറപ്പാക്കുന്നതിനുള്ള…
യുഡിഎഫിലെ ആഭ്യന്തര തർക്കങ്ങൾ വീണ്ടും പരസ്യമായി തുറന്നുപറഞ്ഞ് മുന്നണി കൺവീനർ അടൂർ പ്രകാശ്. യുഡിഎഫ് യോഗം ചേരാത്തത് എന്തുകൊണ്ടാണെന്ന് മുന്നണി…