ഇന്ത്യ സഖ്യത്തിൽ സീറ്റ് വിഭജനം താളം തെറ്റുകയാണ് . കേൺഗ്രസാണ് ഇതിൽ പ്രധാന പ്രശ്‌നക്കാരൻ. വലിയ പാർട്ടി എന്ന നിലയിൽ കോൺഗ്രസിന്റെ മെല്ലെപ്പോക്കാണ് പ്രശ്‌നക്കാരനായി മാറിയിരിക്കുന്നത്. കോൺഗ്രസിന്റെ ശ്രദ്ധ മുഴുവൻ രാഹുൽ ഗാന്ധിയുടെ രണ്ടാം ഭാരത് ജോഡോ യാത്രയിലാണ്. ബീഹാറിലാണ് പ്രശ്‌നങ്ങൾ ശക്തമായിരിക്കുന്നത്.
ജെഡിയുവിന്റെ കാര്യത്തിലാണ് കോൺഗ്രസിന് വലിയ ആശയക്കുഴപ്പമുള്ളത്. നിതീഷ് കുമാർ ഇടഞ്ഞ് നിൽക്കുകയാണ്. ബിജെപിയുമായി നിതീഷിന് രഹസ്യ ബന്ധമുണ്ടെന്നാണ് ഇന്ത്യ സഖ്യത്തിലെ പാർട്ടികൾ കരുതുന്നത്. എന്നാൽ ഇക്കാര്യം പരസ്യമായി പറഞ്ഞിട്ടില്ല. അതുകൊണ്ട് നിതീഷ് കൺവീനറാവുന്നതിനെ എല്ലാവരും എതിർത്തത്.
കോൺഗ്രസ് സീറ്റ് വിഭജനത്തിനായി പരിശ്രമിക്കുന്നുണ്ടെങ്കിലും ഇതുവരെ അവരുടെ നേതാക്കളൊന്നും ബീഹാറിൽ പ്രതിപക്ഷ യോഗങ്ങൾക്ക് എത്തിയിട്ടില്ല. ആർജെഡി മാത്രമാണ് നിലവിൽ സീറ്റ് വിജനത്തെ പിന്തുണയ്ക്കുന്നത്. ആർജെഡിയുമായുള്ള ചർച്ചകൾ മാത്രമാണ് ഇപ്പോൾ ബീഹാറിൽ നടക്കുന്നത്.
സീറ്റ് വിഭജനം ബീഹാറിൽ എപ്പോൾ നടക്കുമെന്ന് ഇന്ത്യ സഖ്യത്തിന് വ്യക്തതയില്ല. അതുപോലെ തന്നെയാണ് ഉത്തർപ്രദേശിലെയും കാര്യങ്ങൾ. ഇവിടെ കോൺഗ്രസുമായി സഖ്യത്തിന് അഖിലേഷ് യാദവ് തയ്യാറാണ്. ചർച്ചകളും ആരംഭിച്ച് കഴിഞ്ഞു. പക്ഷേ ഇവിടെ സമാജ് വാദി പാർട്ടിയാണ് ബുദ്ധിമുട്ടുന്നത്. പ്രധാന കാരണം കോൺഗ്രസാണ്.
കോൺഗ്രസിനോട് വിജയസാധ്യതയുള്ള സീറ്റുകളുടെ പട്ടിക സമർപ്പിക്കാൻ എസ്പി നേരത്തെ പറഞ്ഞതാണ്. എന്നാൽ ഇതുവരെ അക്കാര്യം തുടങ്ങിയിട്ട് പോലുമില്ല. കോൺഗ്രസ് യുപിയിൽ എന്താണ് ചെയ്യാൻ പോകുന്നത് എന്നതിന്റെ രൂപരേഖ ഇതുവരെ തയ്യാറാക്കിയിട്ടില്ല. അഖിലേഷ് കാര്യങ്ങൾ വേഗത്തിൽ നീക്കിയിട്ടുണ്ട്. പക്ഷേ കോൺഗ്രസിന് ഇവിടെ വിജയസാധ്യതയുള്ള സീറ്റുകൾ കണ്ടെത്താൻ സാധിച്ചിട്ടില്ല.
അതുകൊണ്ട് ഇതുവരെ പട്ടിക സമർപ്പിക്കാൻ സാധിച്ചിട്ടില്ല. ദിവസങ്ങൾ കഴിഞ്ഞിട്ടും പട്ടിക നൽകാത്തതിൽ അഖിലേഷ് നിരാശനാണ്. യോഗം മാറ്റിവെക്കേണ്ടി വന്നിരിക്കുകയാണ്. അതേസമയം കോൺഗ്രസിന് അവസരം നൽകിയിട്ടും ഒന്നും ചെയ്യാതിരുന്നതോടെ എസ്പിക്കും അഖിലേഷിനും സീറ്റ് വിഭജനത്തിൽ ആധിപത്യം കൈവന്നിരിക്കുകയാണ്. ഇവർ പറയുന്നത് പോലെ ചെയ്യാനേ ഇനി കോൺഗ്രസിന് നിർവാഹമുള്ളൂ.
കോൺഗ്രസ് നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നം ഇലക്ഷൻ സ്ട്രാജസ്റ്റിന്റെ അഭാവമാണ്. ഹിന്ദി ഹൃദയഭൂമിയിലെ തോൽവി കോൺഗ്രസിനെ സഖ്യത്തിൽ ദുർബലമാക്കിയിരിക്കുകയാണ്. അതുപോലെ തെരഞ്ഞെടുപ്പ് തന്ത്രജ്ഞനായ സുനിൽ കനുഗോലു ലോക്‌സഭാ തെരഞ്ഞെടുപ്പിൽ തന്ത്രമൊരുക്കാനുമുണ്ടാവില്ല.
മഹാരാഷ്ട്ര, ഹരിയാന സംസ്ഥാനങ്ങളിലാണ് സുനിലിന് ചുമതലയുള്ളത്. അതും നിയമസഭാ തെരഞ്ഞെടുപ്പിന്റെ കാര്യങ്ങളാണ് അദ്ദേഹം ശ്രദ്ധിക്കുക. അതുകൊണ്ട് യാതൊരു വിദഗ്ധനും ഇല്ലാതെയാണ് സീറ്റ് വിഭജനത്തിന് കോൺഗ്രസ് ഇറങ്ങിയിരിക്കുന്നത്. ലോക്‌സഭാ സീറ്റുകളെ കുറിച്ചുള്ള ഡാറ്റകളൊന്നും കോൺഗ്രസിന് ലഭ്യമല്ല. അതുപോലെ ധനപ്രതിസന്ധിയും കോൺഗ്രസിനെ അലട്ടുന്നുണ്ട്.
ഇസ്താംബൂള്‍ : കരിങ്കടലില്‍ ധാന്യങ്ങളുമായി സഞ്ചരിക്കുകയായിരുന്ന ചരക്കുകപ്പലിനുനേരെ ഡ്രോണ്‍ ആക്രമണം. ആക്രമണത്തില്‍ തീപിടിച്ച കപ്പല്‍ പിന്നീട് സമുദ്രത്തില്‍ മുങ്ങി. കപ്പലിന്റെ…
സൂപ്പര്‍സ്റ്റാര്‍ രജനീകാന്ത് ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന 'ജയിലര്‍ 2' ചിത്രത്തിന്റെ ഔദ്യോഗിക ട്രെയിലര്‍ പുറത്തുവന്നു. മുന്‍ ചിത്രമായ 'ജയിലറി'ന്റെ വന്‍…
ലണ്ടനില്‍ നിന്ന് ചിക്കാഗോയിലേക്ക് പുറപ്പെട്ട ബ്രിട്ടീഷ് എയര്‍വേയ്സ് വിമാനം BA295, അയര്‍ലന്‍ഡിന് മുകളില്‍ വെച്ച് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും ഏതാനും മിനിറ്റുകള്‍ക്കുള്ളില്‍…
തിരുവനന്തപുരം : പാമ്പുകടിയേറ്റാല്‍ നല്‍കുന്ന ആന്റിവെനം 108 ആംബുലന്‍സുകളിലും ലഭ്യമാണെന്ന രീതിയില്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്ന സന്ദേശങ്ങള്‍ വ്യാജമാണെന്ന് അധികൃതര്‍ വ്യക്തമാക്കി.…
ഓഫീസിൽ കയറി വധശ്രമം; ബംഗ്ലാദേശിൽ ഉന്നത പദവിയുള്ള ഹിന്ദുക്കൾക്കും രക്ഷയില്ല! വനിതാ ഡിസിക്കെതിരെ ഇസ്ലാമിസ്റ്റുകളുടെ ക്രൂര ആക്രമണം ബംഗ്ലാദേശിൽ ഇസ്ലാമിക…
കൊച്ചി : കളമശേരിയില്‍ യുവതി കൂട്ടബലാത്സംഗത്തിന് ഇരയായ സംഭവത്തില്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. മയക്കുമരുന്നും മദ്യവും നല്‍കി, രണ്ട് ദിവസം…