Kerala

ലോകകപ്പ് ഫുട്ബോൾ ഫൈനൽ കാണുന്നതിനിടെ ഉണ്ടായ സംഘർഷം;കണ്ണൂരിൽ യുവാവിനെ വെട്ടി പരിക്കേൽപിച്ച സംഭവത്തിൽ മുഖ്യ പ്രതി കീഴടങ്ങി

കണ്ണൂർ: ലോകകപ്പ് ഫുട്ബോൾ ഫൈനൽ ബിഗ് സ്ക്രീനിൽ കാണുന്നതിനിടെ ഉണ്ടായ തർക്കത്തെ തുടർന്ന്
യുവാവിനെ വെട്ടി പരിക്കേൽപിച്ച സംഭവത്തിൽ മുഖ്യ പ്രതി കീഴടങ്ങി. പള്ളിയാംമൂല സ്വദേശി വിനോദാണ് കണ്ണൂർ മജിസ്ട്രേറ്റ് കോടതിയിൽ കീഴടങ്ങിയത്. പള്ളിയാംമൂലയിലെ അനുരാഗിനായിരുന്നു സംഘർഷത്തിൽ വെട്ടേറ്റത്. കേസിൽ ആറ് പ്രതികളെ ടൗൺ ഇൻസ്പെക്ടർ പിഎ ബിനു മോഹൻ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു

സംഘർഷത്തിൽ അനുരാഗിന് പുറമെ, ആദർശ്, അലക്സ്, നകുൽ എന്നിവർക്കും വെട്ടേറ്റിരുന്നു. രാത്രി 12 മണിയോടെയായിരുന്നു സംഭവം. അർജന്റീനയുടെ വിജയത്തിൽ ആരാധകർ ആഹ്ലാദ പ്രകടനം നടത്തുമ്പോൾ ചിലർ വന്ന് തടഞ്ഞതോടെയാണ് സംഘർഷമുണ്ടായത്. തലശ്ശേരിയിലും സമാനമായ നിലയിൽ സംഘർഷം ഉണ്ടായിരുന്നു. ഇവിടെ ആഘോഷ പരിപാടിക്കിടെ എസ്ഐക്കാണ് മർദ്ദനമേറ്റത്. രാത്രി രണ്ട് മണിയോടെ ബൈക്കിൽ അമിത വേഗതയിൽ പോവുകയായിരുന്ന യുവാക്കളെ ചോദ്യം ചെയ്തതാണ് സംഘർഷത്തിനിടയാക്കിയത്. ഔദ്യോഗിക കൃത്യ നിർവ്വഹണം തടസപ്പെടുത്തിയതിനും അമിത വേഗതയിൽ വാഹനം ഓടിച്ചതിനുമാണ് ഇവർക്കെതിരെ കേസ്.

Anandhu Ajitha

Recent Posts

മൊഴിയിൽ തിരുത്തി കള്ള ഒപ്പും ഇട്ട് പോലീസ്?? കുഞ്ഞിനെയും ഭർത്താവും അപകടത്തിൽ

മൊഴിയിൽ തിരുത്തൽ നടത്തി കള്ള ഒപ്പിട്ടെന്ന ഗുരുതര ആരോപണങ്ങൾ പോലീസിനെതിരെ ഉയരുന്നതിനിടെ, കുഞ്ഞിനും ഭർത്താവിനും അടക്കം ഉണ്ടായ അപകടവും വലിയ…

43 minutes ago

മോദിയെ തട്ടുമെന്ന് കോൺഗ്രസ്‌ ജയ്പൂർ മഹിളാ സെക്രട്ടറി ; പിന്തുണച്ചു കോൺഗ്രസ്‌

പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ കോൺഗ്രസ് അനുകൂല വേദികളിൽ നിന്ന് അതിക്രമപരമായ മുദ്രാവാക്യങ്ങളും അതീവ ഗുരുതരമായ ഭീഷണി പ്രസ്താവനകളും ഉയരുന്നു. മഞ്ജുലത മീന…

1 hour ago

ജിഹാദികൾക്ക് വേണ്ടി പണി എടുത്തപ്പോൾ വ്യാജ തന്ത്രി രാഹുൽ ഓർത്തില്ല..

രാഹുൽ ഈശ്വറിന് ജാമ്യം ലഭിച്ചെങ്കിലും, അതിന് പിന്നാലെ വ്യാജ പ്രചാരണങ്ങളും പരിഹാസപരമായ പ്രസ്താവനകളും തുടരുകയാണ്. #rahuleaswar #bailbutpropaganda #fakenarrative #mediabias…

4 hours ago

ടാറ്റാ 407: ഇന്ത്യൻ റോഡുകളുടെ നട്ടെല്ലായ കുട്ടിയാനയുടെ കഥ | TATA 407

ഇന്ത്യൻ റോഡുകളിലൂടെ കണ്ണോടിക്കുമ്പോൾ, രാജ്യത്തിൻ്റെ സാമ്പത്തിക ചലനങ്ങളെ തൻ്റെ ചെറിയ ശരീരത്തിൽ പേറി മുന്നോട്ട് കുതിക്കുന്ന ഒരു വാഹനത്തെ കാണാതിരിക്കില്ല—അതാണ്…

5 hours ago

സ്റ്റാർലിങ്ക് ഉപഗ്രഹത്തിന് 200 മീറ്റർ അകലെ ചൈനീസ് ഉപഗ്രഹം ! വൻ കൂട്ടിയിടി ഒഴിവായത് തലനാരിഴയ്ക്ക് !!

ഭൂമിയുടെ ഭ്രമണപഥത്തിൽ ഉപഗ്രഹങ്ങളുടെ എണ്ണം ക്രമാതീതമായി വർധിച്ചുവരുന്ന ഈ കാലഘട്ടത്തിൽ, ബഹിരാകാശത്ത് സുരക്ഷിതമായ സഹവർത്തിത്വം ഉറപ്പാക്കുക എന്നത് ഒരു വലിയ…

5 hours ago

സ്ത്രീവിരുദ്ധ പ്രസ്താവകൾ തുടരും ഹിജാബിലെ അവസാനിക്കൂ..

മലപ്പുറം ജില്ലയിലെ തെന്നല പഞ്ചായത്ത് പരിധിയിൽ നടന്നതായി പറയുന്ന അലി മജീദ് നടത്തിയ സ്ത്രീദ്വേഷപരമായ (misogynistic) പ്രസ്താവന വലിയ വിവാദമായി…

5 hours ago