കൊല്‍ക്കത്ത: ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ കൊൽക്കത്തയിൽ നടത്തിയ തിരഞ്ഞെടുപ്പ് റാലിക്കിടെ സംഘര്‍ഷം. അമിത് ഷായുടെ വാഹനത്തിനുനേരെ തൃണമൂല്‍ പ്രവര്‍ത്തകര്‍ കല്ലും വടികളും എറിയുകയും മുദ്രാവാക്യങ്ങള്‍ വിളിക്കുകയും ചെയ്തതാണ് സംഘര്‍ഷത്തിന് കാരണം.
അമിത് ഷായുടെ റാലി കൊൽക്കത്ത സര്‍വകലാശാല ക്യാമ്പസിന് സമീപമെത്തിയതോടെ തൃണമൂല്‍ കോണ്‍ഗ്രസിന്റെ വിദ്യാര്‍ഥി സംഘടന പ്രതിഷേധമുയര്‍ത്തി. ക്യാമ്പസില്‍നിന്ന് അമിത് ഷാ ഗോ ബാക്ക് മുദ്രാവാക്യം വിളികളുമുയര്‍ന്നു. അതിന് മറുപടിയായി എബിവിപി പ്രവർത്തകരും മുദ്രാവാക്യം മുഴക്കി .
ഇതിനുശേഷമാണ് ക്യാമ്പസില്‍നിന്ന് റാലിക്ക് നേരെ കല്ലും വടികളുമെറിഞ്ഞത്.
തുടർന്ന് ഇരുവിഭാഗങ്ങളും ചേരി തിരിഞ്ഞ് ഏറ്റുമുട്ടുകയായിരുന്നു. പോലീസ് ലാത്തി വീശിയെങ്കിലും സ്ഥിതിഗതികൾ ശാന്തമായില്ല. അതിനിടെ ക്യാമ്പസിന് പുറത്തുണ്ടായിരുന്ന വാഹനങ്ങള്‍ അക്രമികൾ അഗ്നിക്കിരയാക്കി. വിദ്യാസാഗര്‍ കോളേജിലെ ഈശ്വര്‍ ചന്ദ്ര വിദ്യാസാഗറിന്റെ പ്രതിമയും ആക്രമണത്തില്‍ തകര്‍ത്തു.
പ്രവർത്തകർ സർവകലാശാലാ പരിസരത്തുനിന്ന് പിരിഞ്ഞുപോയെങ്കിലും സ്ഥലത്ത് ഇപ്പോഴും സംഘർഷാവസ്ഥ നിലനിൽക്കുന്നുണ്ട്.
തിരുപ്പറംകുണ്ട്രം മലമുകളിലെ 'ദീപത്തൂണി'ൽ കാർത്തിക ദീപം തെളിയിക്കാൻ സുപ്രീം കോടതി അനുമതി നൽകിയിട്ടും അത് നടപ്പിലാക്കാതെ വിജയ് സർക്കാർ കോടതി…
നവംബർ 21-ന് പുറത്തിറക്കിയ സ്റ്റാൻഡ്-അപ്പ് കോമഡി വീഡിയോയിൽ ഛഠ് പൂജയുമായി ബന്ധപ്പെട്ട് ബിഹാറിലെ സ്ത്രീകൾ നീളത്തിൽ സിന്ദൂരം തൊടുന്ന പാരമ്പര്യത്തെയും…
അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസികളായ സെൻട്രൽ ഇന്റലിജൻസ് ഏജൻസി (CIA), ഓഫീസ് ഓഫ് ഡയറക്ടർ ഓഫ് നാഷണൽ ഇന്റലിജൻസ് (ODNI) എന്നിവയുടെ…
കർണാടകയിലെ സർക്കാർ ആശുപത്രികളിൽ മരുന്നുകളുടെയും ചികിത്സാ സാമഗ്രികളുടെയും ലഭ്യതക്കുറവ് ചൂണ്ടിക്കാട്ടി കോൺഗ്രസ് സർക്കാരിനെതിരെ വിമർശനവുമായി ബിജെപി. ആശുപത്രികളിൽ ആവശ്യമായ മരുന്നുകൾ…
ഗുജറാത്തിലെ പ്രഭാസ് പഠാനിലുള്ള ചരിത്രപ്രസിദ്ധമായ സോമനാഥ് മഹാദേവ ക്ഷേത്രത്തിന്റെ ധ്വജസ്തംഭത്തിന് തൊട്ടുമുകളിലായി കാർത്തിക പൂർണ്ണിമയിലെ പൂർണ്ണചന്ദ്രൻ നേർരേഖയിൽ എത്തിയ അപൂർവ്വ…
കേരളത്തിലെ സർക്കാർ എൽ.പി. സ്കൂളുകളിലെ അധ്യാപക-വിദ്യാർഥി അനുപാതത്തെച്ചൊല്ലിയുള്ള തർക്കത്തിൽ കണക്കുകൾ നിരത്തിയാണ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ വിശദീകരണം. സംസ്ഥാനത്തെ…