സംഭവ സ്ഥലത്ത് നിന്നുള്ള ദൃശ്യം
ചേലക്കരയിലെ ചെറുതുരുത്തിയില്‍ സംഘര്‍ഷം. തങ്ങളെ സിപിഎം പ്രവര്‍ത്തകര്‍ ക്രൂരമായി മര്‍ദ്ദിച്ചെന്ന് കോണ്‍ഗ്രസ് ആരോപണം. പോലീസ് നോക്കി നില്‍ക്കവെയായിരുന്നു മര്‍ദ്ദനമെന്നും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആരോപിച്ചു. ചേലക്കരയിൽ കഴിഞ്ഞ 28 വര്‍ഷമായി വികസന മുരടിപ്പാണെന്ന് ആരോപിച്ച് 28 മിനുറ്റ് നേരം നീണ്ടുനില്‍ക്കുന്ന പ്രതിഷേധം ഇന്ന് കോണ്‍ഗ്രസ് പ്രഖ്യാപിച്ചിരുന്നു. തലകുത്തി നിന്നുള്ള പ്രതിഷേധമായിരുന്നു പ്രഖ്യാപിച്ചത്. ഈ പ്രതിഷേധത്തില്‍ പങ്കെടുക്കാനെത്തിയവരെയാണ് സിപിഎം പ്രവർത്തകർ മര്‍ദ്ദിച്ചതെന്നാണ് കോണ്‍ഗ്രസിന്റെ പരാതി. മർദ്ദനം പോലീസ് നോക്കി നിന്നുവെന്നും കോൺഗ്രസ് ആരോപിച്ചു
സംഭവത്തെ തുടർന്ന് പോലീസ് സ്റ്റേഷനു മുന്നിൽ കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിക്കുകയാണ്. അതിനിടെ ജാഥയുമായി സിപിഎം പ്രവർത്തകർ എത്തിയതോടെ പ്രദേശത്ത് സംഘർഷാവസ്ഥ രൂപപ്പെട്ടു. പോലീസ് ഇടപെട്ടാണ് സംഘർഷാവസ്ഥ ഒഴിവാക്കിയത്. മറ്റൊരു ഭാഗത്തേക്ക് നീങ്ങിയ സിപിഎം ജാഥ മടങ്ങിയെത്തുമോ എന്ന സംശയത്തിൽ കൂടുതൽ പോലീസുകാർ സ്ഥലത്ത് നിലയുറപ്പിച്ചിരിക്കുകയാണ്.
കേരളത്തിന്റെ ഭൂപ്രകൃതിയിൽ എവിടെ തിരിഞ്ഞാലും കാണുന്ന, വേഗത്തിൽ പടർന്നു കയറുന്ന, എന്നാൽ യാതൊരു പ്രയോജനവുമില്ലാത്ത ഒരു കളസസ്യമുണ്ട് അതാണ് 'കമ്മ്യൂണിസ്റ്റ്…
കണ്ണൂർ: തദ്ദേശ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ കണ്ണൂർ പാനൂരിൽ വടിവാൾ അക്രമണം. പാനൂർ കുന്നോത്ത് പറമ്പ് പഞ്ചായത്ത് യുഡിഎഫ്…
പമ്പ : ശബരിമല സന്നിധാനത്ത് തീർത്ഥാടകർക്കിടയിലേക്ക് ഇടയിലേക്ക് പാഞ്ഞുകയറി അപകടം. രണ്ടുകുട്ടികള്‍ ഉള്‍പ്പെടെ ഒന്‍പതുപേര്‍ക്ക് പരിക്കേറ്റു. ഇതില്‍ രണ്ടുപേരുടെ നില…
ദില്ലി : തിരുവനന്തപുരം നഗരസഭയിൽ എൻഡിഎ വെന്നിക്കൊടി പായിച്ചതിന് പിന്നാലെ തിരുവനന്തപുരത്തിന് നന്ദിയറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. തിരുവനന്തപുരത്തിന് നന്ദിയെന്ന് എക്സിൽ…
കേരളത്തിലെ തദ്ദേശ തെരഞ്ഞെടുപ്പ് ഫലത്തിൽ പ്രതികരിച്ച് ശശി തരൂർ എംപി .സംസ്ഥാനത്ത് യുഡിഎഫ് നേടിയ വിജയത്തോടൊപ്പം തിരുവനന്തപുരം കോർപറേഷനിലെ ബിജെപിയുടെ…
തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ ഇടതുപപക്ഷം തകർന്നടിയുന്നതിനിടെ വിവാദ പരാമര്‍ശവുമായി ഉടുമ്പൻചോല എംഎൽഎ എം.എം മണി. ക്ഷേമപെന്‍ഷനും മറ്റും വാങ്ങി നല്ല…