ജമ്മുകശ്മീരിൽ നിന്നുള്ള ദൃശ്യം
ശ്രീനഗർ : ജമ്മുകശ്‌മീരിലെ ശ്രീനഗറിൽ നടന്ന ഏറ്റുമുട്ടലിൽ പാക് ഭീകരസംഘടന ലഷ്കർ-ഇ-തൊയ്ബ കമാൻഡർ ഉസ്മാനെ സുരക്ഷാ സേന വധിച്ചു. ശ്രീനഗറിലെ ജനവാസമേഖലയായ ഖന്യാറിലുണ്ടായ ഏറ്റുമുട്ടലിലാണ് പാക്ക് ഭീകരൻ കൊല്ലപ്പെട്ടത്. ഏറ്റുമുട്ടലിൽ രണ്ടു സിആർപിഎഫ് ജവാന്മാർക്കും രണ്ടു പോലീസുകാർക്കും പരിക്കേറ്റു. ഖന്യാറിലെ ഏറ്റുമുട്ടൽ അവസാനിച്ചതായാണ് വിവരം. സുരക്ഷാ സേനയ്ക്ക് നേരെ നടന്ന ആക്രമണങ്ങളുടെ മുഖ്യസൂത്രധാരനായിരുന്നു ഉസ്മാൻ.
ജമ്മു കശ്മീരിലെ 30 ഇടങ്ങളിൽ കഴിഞ്ഞ ദിവസം മുതൽ സേന വ്യാപകമായ തിരച്ചിൽ നടത്തിയിരുന്നു. അനന്ത്നാഗ് ഉൾപ്പെടെ നിരവധി കേന്ദ്രങ്ങളിൽ ഇന്ന് ഏറ്റുമുട്ടലും നടന്നിരുന്നു. ജമ്മു കശ്മീരിലെ അനന്ത്നാഗിൽ നടന്ന മറ്റൊരു ഏറ്റുമുട്ടലിൽ സുരക്ഷാസേന രണ്ടു ഭീകരരെ വധിച്ചു. ഒരാൾ ഒളിവില്ലെന്നാണ് സൂചന.ലാർനു വനമേഖലയിൽ ഇയാൾക്കായുള്ള തെരച്ചിൽ തുടരുകയാണ്.
ഇന്നലെ ബുധ്ഗാമിൽ അന്യസംസ്ഥാന തൊഴിലാളികൾക്കുനേരെ ഭീകരർ വെടിയുതിർത്തിരുന്നു. രണ്ട് ഉത്തർപ്രദേശ് സ്വദേശികൾക്ക് വെടിയേൽക്കുകയും ചെയ്തു.ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇരുവരും അപകടനില തരണം ചെയ്തു. ബന്ദിപുരയിൽ ബിലാൽ കോളനിയിലെ സൈനിക ക്യാമ്പിനുനേരെയും വെടിവെപ്പുണ്ടായിരുന്നു. ആക്രമണങ്ങളിൽ സുരക്ഷാ സേനാംഗങ്ങൾക്കോ നാട്ടുകാർക്കോ പരിക്കില്ല.
മുൻ ഐപിഎസ് സഞ്ജീവ് ഭട്ടിന് 1996 ലെ ഒരുകിലോയിലധികം കറുപ്പ് കൈവശം വച്ച കേസിൽ ലഭിച്ച 20 വർഷത്തെ തടവ്…
ന്യൂഡല്‍ഹി: ട്രായ് ഡാറ്റയെ അടിസ്ഥാനപ്പെടുത്തിയുള്ള പുതിയ ഐഐഎഫ്എല്‍ ക്യാപിറ്റല്‍ റിപ്പോര്‍ട്ട് അനുസരിച്ച് അഞ്ചിലൊരു വിഐ ഉപയോക്താവും നിഷ്‌ക്രിയം. ഐഐഎഫ്എല്‍ ക്യാപിറ്റലിന്റെ…
പാലക്കാട് : രണ്ട് ബലാത്സംഗ കേസുകളില്‍ പ്രതിചേര്‍ക്കപ്പെട്ടതിനെത്തുടര്‍ന്ന് 15 ദിവസമായി ഒളിവിലായിരുന്ന പാലക്കാട് എം.എല്‍.എ. രാഹുല്‍ മാങ്കൂട്ടത്തില്‍. എംഎല്‍എ ബോര്‍ഡ്…
ധർമ്മസ്ഥല ആരോപണങ്ങളിൽ റിപ്പോർട്ട് സമർപ്പിച്ച് എസ് ഐ ടി ! ഉയർന്നത് വ്യാജ ആരോപണങ്ങൾ ! പിന്നിൽ ക്ഷേത്ര വിരുദ്ധ…
തിരുപ്പറം കുണ്ഡ്രം വിഷയത്തിൽ വേണ്ടിവന്നാൽ ഇടപെടുമെന്ന് ആർഎസ്എസ് സർസംഘചാലക് മോഹൻജി ഭാഗവത്. തമിഴ്നാട്ടിലെ ഹിന്ദുക്കൾ വളരെ ആത്മവിശ്വാസത്തോടുകൂടിയാണ് വിഷയത്തിൽ പ്രതികരിക്കുന്നത്…
2026 ജനുവരി 1 മുതല്‍ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും എട്ടാം ശമ്പള കമ്മീഷന്റെ കുടിശ്ശിക നല്‍കാന്‍ പോകുകയാണോ എന്നതാണ്.…