India

ഗ്രാമത്തിൽ ബസ് സർവ്വീസ് പുനസ്ഥാപിക്കാൻ ചീഫ് ജസ്റ്റീസിന് കത്തയച്ച് എട്ടാം ക്ലാസുകാരി; പിന്നെ സംഭവിച്ചത് ഇങ്ങനെ…

തെലങ്കാന: ഗ്രാമത്തിൽ ബസ് സർവ്വീസ് (Bus Service) പുനസ്ഥാപിക്കാൻ ചീഫ് ജസ്റ്റീസിന് കത്തയച്ച് എട്ടാം ക്ലാസുകാരി. തെലങ്കാനയിലെ രം​ഗറെഡ്ഡി ജില്ലയിലെ ചിദേഡു ​ഗ്രാമത്തിലാണ് സംഭവം. ഗ്രാമത്തിലെ വൈഷ്ണവി എന്ന പെൺകുട്ടിയാണ് ചീഫ് ജസ്റ്റീസ് എൻ വി രമണയോട് സഹായം ആവശ്യപ്പെട്ട് കത്തയച്ചത്.

തുടർന്ന് ​​ഗ്രാമത്തിലക്കുള്ള ബസ് സർവ്വീസ് പുനരാരംഭിച്ചതായി തെലങ്കാന സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് പത്രക്കുറിപ്പിലൂടെ അറിയിച്ചു. ബസ് സൗകര്യമില്ലാത്തതിനാൽ താനും സഹോദരനും സഹോദരിയും സ്‌കൂളിലേക്കും കോളേജിലേക്കും പോകാൻ ബുദ്ധിമുട്ടുകയാണെന്നും വൈഷ്ണവി കത്തിൽ പറഞ്ഞിരുന്നു. ബസ് സർവീസ് ഇല്ലാത്തതിനാൽ തന്റെ സുഹൃത്തുക്കളും മറ്റ് ഗ്രാമവാസികളും ബുദ്ധിമുട്ട് നേരിടുന്നുണ്ട്. ഓട്ടോറിക്ഷയുടെ യാത്രാക്കൂലി താങ്ങാൻ തനിക്ക് കഴിയുന്നില്ല.

കോവിഡിന്റെ ആദ്യ തരംഗത്തിനിടെ ഹൃദയാഘാതം മൂലം വൈഷ്ണവിയുടെ അച്ഛൻ മരിച്ചു. അമ്മ തൊഴിലാളിയാണ്. വൈഷ്ണവിയുടെ കത്തിന് മറുപടിയായി, കുട്ടികളുടെ വിദ്യാഭ്യാസത്തിനുള്ള അവകാശത്തെ മാനിക്കുന്നതിന്റെ അടയാളമായി വിദ്യാർത്ഥികൾക്ക് സ്കൂളിൽ കൃത്യമായി എത്തിച്ചേരാൻ ബസ് സർവീസ് പുനഃസ്ഥാപിക്കണമെന്ന് ടിഎസ്ആർടിസി എംഡി വി സി സജ്ജനാറിനെ ചീഫ് ജസ്റ്റിസ് അറിയിച്ചു. ഈ വിഷയത്തിൽ മുന്നറിയിപ്പ് നൽകിയതിന് ചീഫ് ജസ്റ്റിസിനോട് ടിഎസ്ആർടിസി എംഡി നന്ദി രേഖപ്പെടുത്തുന്നതായി മാനേജ്‌മെന്റ് പ്രതിനിധി അറിയിച്ചു.

ചീഫ് ജസ്റ്റീസിന് കത്തെഴുതാൻ മുൻകൈയെടുത്തതിന് വൈഷ്ണവിയെ അഭിനന്ദിക്കുകയും ചെയ്തു. കുട്ടികളുടെ വിദ്യാഭ്യാസ അവകാശത്തോടുള്ള കോർപ്പറേഷൻ പ്രതിബദ്ധത ഉള്ളവരാണെന്ന് എംഡി പറഞ്ഞു. തെലങ്കാന സംസ്ഥാനത്തെ മുഴുവൻ സ്‌കൂളുകളിലെയും കോളേജുകളിലെയും വിദ്യാർത്ഥികളുടെ പ്രയോജനത്തിനായി യാത്രാസൗകര്യം ഏർപ്പെടുത്തുെമെന്നും TSRTC പത്രപ്രസ്താവനയിൽ ഉറപ്പു നൽകി. കോർപ്പറേഷൻ ഉദ്യോഗസ്ഥർ ലഭിക്കുന്ന അറിയിപ്പ് അനുസരിച്ചും ഗ്രാമീണരുടെയും വിദ്യാർത്ഥികളുടെയും അഭ്യർത്ഥന പ്രകാരവും കഴിഞ്ഞ ഒരു മാസത്തിനിടെ 30 ഓളം സർവീസുകൾ പുനഃസ്ഥാപിച്ചതായി എംഡി പറഞ്ഞു.

ഇത്തരം സർവ്വീസുകൾ പുനഃസ്ഥാപിക്കുന്നതിനായി ടിഎസ്ആർടിസി ഉദ്യോഗസ്ഥർ തുടർച്ചയായി സർവീസുകൾ നടത്തുന്നുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. കോർപ്പറേഷൻ ബസുകൾ ഗ്രാമങ്ങളിലേക്ക് പുനഃസ്ഥാപിക്കുന്നതിന് വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ള ബസ് യാത്രക്കാർ അടുത്തുള്ള ബസ് ഡിപ്പോ മാനേജരുമായി ബന്ധപ്പെടണമെന്ന് ടിഎസ്ആർടിസി അഭ്യർത്ഥിച്ചു.

B4 Admin

Recent Posts

തിരുപ്പറംകുണ്ഡ്രം കാർത്തിക ദീപത്തിന് അമിത് ഷായുടെ ആശംസ: അധർമ്മത്തെ നശിപ്പിക്കുന്ന മുരുകന്റെ വിജയവേലിന് സ്തുതിയർപ്പിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി

തിരുപ്പറംകുണ്ഡ്രം മലമുകളിലെ ദീപത്തൂണിൽ കാർത്തിക ദീപം തെളിയിച്ചതിനെ സ്വാഗതം ചെയ്ത് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഭഗവാൻ മുരുകന്റെ വിജയവേൽ…

7 hours ago

പാക് ഭീകരശൃംഖലകളിൽ സ്ത്രീകളുടെ പങ്ക് വ്യാപിക്കുന്നു: ആയുധക്കടത്ത് മുതൽ സാമ്പത്തിക സഹായവും ഓൺലൈൻ റിക്രൂട്ട്മെന്റും വരെ

പാകിസ്ഥാൻ ബന്ധമുള്ള ഭീകരസംഘടനകൾ ഇന്ത്യയിലെ പ്രവർത്തനശൃംഖലകൾ നിലനിർത്താൻ സ്ത്രീകളെ കൂടുതൽ ഉപയോഗിക്കുന്നതായി സുരക്ഷാ അന്വേഷണങ്ങൾ സൂചിപ്പിക്കുന്നു. 2005ൽ കശ്മീരിലെ ആദ്യ…

9 hours ago

തിരുപ്പറംകുണ്ഡ്രം കാർത്തിക ദീപം തെളിഞ്ഞു: ചരിത്രനിമിഷത്തിന് സാക്ഷികളായി ഭക്തർ, ആഘോഷവും വികാരനിർഭരമായ പ്രതികരണങ്ങളും

തിരുപ്പറംകുണ്ഡ്രം മലമുകളിലെ ദീപസ്തംഭത്തിൽ കാർത്തിക ദീപം തെളിയിച്ചതോടെ ഭക്തർക്കിടയിൽ വലിയ ആവേശവും സന്തോഷവും. ദീപം തെളിയിക്കണമെന്ന വിഷയത്തിൽ നിയമപരമായ പോരാട്ടങ്ങളും…

9 hours ago

കൊല്ലൂരിൽ ക്ഷേത്രദർശൻ ദേവീവൈഭവ് 2027: ജനുവരി 10 മുതൽ മൂന്ന് ദിവസം ആത്മീയ–സാംസ്കാരിക ആഘോഷങ്ങൾ

കൊല്ലൂർ ശ്രീ മൂകാംബികാ ക്ഷേത്രത്തിന്റെ പുണ്യഭൂമിയിൽ ക്ഷേത്രദർശൻ സംഘടിപ്പിക്കുന്ന ദേവീവൈഭവ് 2027 ജനുവരി 10, 11, 12 തീയതികളിൽ നടക്കും.…

14 hours ago

ഇസ്രയേലിൽ അപ്രതീക്ഷിത രാഷ്ട്രീയ നീക്കത്തിന് നെതന്യാഹു: സഖ്യചർച്ചകൾ നിർണായക ഘട്ടത്തിലേക്ക്

ഇസ്രയേലിൽ പുതിയ സർക്കാർ രൂപീകരണത്തിനായുള്ള രാഷ്ട്രീയ നീക്കങ്ങൾ നിർണായക ഘട്ടത്തിലെത്തിയതോടെ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അപ്രതീക്ഷിത രാഷ്ട്രീയ നീക്കത്തിന് ഒരുങ്ങുന്നതായി…

16 hours ago

ചക്കക്കൊമ്പനെ പിടിക്കാനുള്ള ദൗത്യത്തിൽ നിന്ന് വനംവകുപ്പ് പിൻമാറുന്നോ? മയക്കുവെടിക്കും വഴങ്ങാതെ ചക്കക്കൊമ്പൻ കാടുകയറി!

ചക്കക്കൊമ്പനെ പിടികൂടാനുള്ള വനംവകുപ്പിന്റെ നീക്കം വീണ്ടും നാടകീയ രംഗങ്ങൾക്ക് സാക്ഷ്യം വഹിച്ചു. മയക്കുവെടിയേറ്റിട്ടും പ്രതീക്ഷിച്ച വേഗത്തിൽ തളരാതെ ആന നടത്തിയ…

21 hours ago