Coimbatore car bomb blast case; NIA arrests three more people; With this, the number of people arrested in the case has increased to 18
ദില്ലി: കോയമ്പത്തൂർ കാർ ബോംബ് സ്‌ഫോടന കേസുമായി ബന്ധപ്പെട്ട് മൂന്ന് പ്രതികളെ കൂടി അറസ്റ്റ് ചെയ്ത് എൻഐഎ. അബു ഹനീഫ, ശരൺ മാരിയപ്പൻ, പാവസ് റഹ്മാൻ എന്നിവരാണ് പിടിയിലായത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം 18 ആയി ഉയർന്നതായി എൻഐഎ അറിയിച്ചു. കൂടാതെ ഭീകരവാദത്തിനുള്ള സാമ്പത്തിക സഹായം എവിടെ നിന്നാണെന്ന് കണ്ടെത്തുകയും 14 പ്രതികൾക്കെതിരെ ഇതുവരെ നാല് കുറ്റപത്രങ്ങൾ ചെന്നൈ പൂനമല്ലിയിലെ എൻഐഎ കോടതിയിൽ സമർപ്പിച്ചിട്ടുണ്ടെന്നും ഏജൻസി അറിയിച്ചു.
2022 ഒക്‌ടോബർ 23ന് കോയമ്പത്തൂർ ഉക്കടം ഈശ്വരൻ കോവിൽ സ്ട്രീറ്റിലെ പുരാതന അരുൾമിഗു കോട്ടായി സംഗമേശ്വരർ തിരുക്കോവിൽ ക്ഷേത്രത്തിന് സമീപം വാഹനത്തിൽ കയറ്റിയ ഐഇഡി പൊട്ടിത്തെറിച്ചതുമായി ബന്ധപ്പെട്ടാണ് കേസ്. സ്ഫോടനത്തിൽ മരിച്ച ജമേഷ മുബീൻ എന്ന തീവ്രവാദിയാണ് ഭീകരാക്രമണം നടത്തിയത്. കാഫിറുകൾക്കും ഇസ്ലാം വിശ്വസിക്കാത്തവരോടുമുള്ള പ്രതികാര നടപടിയായിട്ടായിരുന്നു ആക്രമണം.
അതേസമയം, തിങ്കളാഴ്‌ച അറസ്‌റ്റിലായ മൂന്നു പ്രതികളും ഭീകരാക്രമണത്തിന് ഫണ്ട് നൽകാൻ മറ്റുള്ളവരുമായി ഗൂഡാലോചന നടത്തിയതായും എൻഐഎ അന്വേഷണത്തിൽ കണ്ടെത്തി. പ്രതിയായ അബൂ ഹനീഫ കോവൈ അറബിക് കോളേജിൽ ഫാക്കൽറ്റിയായി ജോലി ചെയ്യുകയായിരുന്നു. അവിടെ ജമേഷ മുബീനും മറ്റ് അറസ്റ്റിലായ പ്രതികളും ഐസിസ് ആശയങ്ങളിൽ ആകൃഷ്ടരായി മാറിയെന്ന് ഏജൻസി പറഞ്ഞു.
കേരളത്തിന്റെ ഭൂപ്രകൃതിയിൽ എവിടെ തിരിഞ്ഞാലും കാണുന്ന, വേഗത്തിൽ പടർന്നു കയറുന്ന, എന്നാൽ യാതൊരു പ്രയോജനവുമില്ലാത്ത ഒരു കളസസ്യമുണ്ട് അതാണ് 'കമ്മ്യൂണിസ്റ്റ്…
കണ്ണൂർ: തദ്ദേശ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ കണ്ണൂർ പാനൂരിൽ വടിവാൾ അക്രമണം. പാനൂർ കുന്നോത്ത് പറമ്പ് പഞ്ചായത്ത് യുഡിഎഫ്…
പമ്പ : ശബരിമല സന്നിധാനത്ത് തീർത്ഥാടകർക്കിടയിലേക്ക് ഇടയിലേക്ക് പാഞ്ഞുകയറി അപകടം. രണ്ടുകുട്ടികള്‍ ഉള്‍പ്പെടെ ഒന്‍പതുപേര്‍ക്ക് പരിക്കേറ്റു. ഇതില്‍ രണ്ടുപേരുടെ നില…
ദില്ലി : തിരുവനന്തപുരം നഗരസഭയിൽ എൻഡിഎ വെന്നിക്കൊടി പായിച്ചതിന് പിന്നാലെ തിരുവനന്തപുരത്തിന് നന്ദിയറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. തിരുവനന്തപുരത്തിന് നന്ദിയെന്ന് എക്സിൽ…
കേരളത്തിലെ തദ്ദേശ തെരഞ്ഞെടുപ്പ് ഫലത്തിൽ പ്രതികരിച്ച് ശശി തരൂർ എംപി .സംസ്ഥാനത്ത് യുഡിഎഫ് നേടിയ വിജയത്തോടൊപ്പം തിരുവനന്തപുരം കോർപറേഷനിലെ ബിജെപിയുടെ…
തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ ഇടതുപപക്ഷം തകർന്നടിയുന്നതിനിടെ വിവാദ പരാമര്‍ശവുമായി ഉടുമ്പൻചോല എംഎൽഎ എം.എം മണി. ക്ഷേമപെന്‍ഷനും മറ്റും വാങ്ങി നല്ല…