India

അഞ്ചു നൂറ്റാണ്ടുകളുടെ ത്യാഗോജ്ജ്വല പോരാട്ടങ്ങളുടെ വിജയം അടയാളപ്പെടുത്തി ഇന്ന് അയോദ്ധ്യയിൽ പ്രാണപ്രതിഷ്ഠ, പ്രധാനമന്ത്രി രാവിലെ അയോദ്ധ്യയിലെത്തും, നാടെങ്ങും വൻ ആഘോഷ പരിപാടികൾ

അധിനിവേശത്തിന്റെ അടയാളങ്ങൾ മായ്ച്ച്, സ്വാതന്ത്ര്യത്തിന്റെയും സ്വാഭിമാനത്തിന്റെയും ഗതകാല പ്രൗഢി വീണ്ടെടുത്ത് ഭാരതം. അഞ്ചു നൂറ്റാണ്ടുകളുടെ പോരാട്ട വിജയം അടയാളപ്പെടുത്തി ഇന്ന് അയോദ്ധ്യയിൽ പ്രാണപ്രതിഷ്ഠ. തലമുറകളിലേക്ക് അണയാതെ പകർന്ന് നൽകിയ സമരവീര്യത്തിന് അഭിവാദ്യം അർപ്പിച്ച് ഇന്ന് ശ്രീരാമ ജന്മഭൂമിയിൽ ചരിത്ര വിജയത്തിന്റെ കാവി പതാക ഉയരും. നരേന്ദ്രമോദി ഇന്ന് അയോദ്ധ്യയിൽ സ്ഥാപിച്ചിരിക്കുന്ന ബാലകരാമന്റെ വിഗ്രഹത്തിൽ പ്രാണപ്രതിഷ്ഠ നടത്തുമ്പോൾ രാജ്യമോട്ടാകെ ഉത്സവ ലഹരിയിലാകും. ഓരോ ഗ്രാമത്തിലും ക്ഷേത്രങ്ങളിൽ പ്രത്യേക പൂജകളും ആഘോഷ പരിപാടികളും നടക്കും. ഭാരതം രാമ മന്ത്ര മുഖരിതമാകും

ശ്രീരാമക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠ ചടങ്ങുകൾ ഇന്ന് 12.20 മുതൽ നടക്കും. പ്രധാനമന്ത്രിയുടെ അദ്ധ്യക്ഷതയിൽ‌ രാംലല്ല വി​ഗ്രഹം രാമക്ഷേത്രത്തിന്റെ ശ്രീകോവിലിൽ പ്രതിഷ്ഠിക്കും. പ്രധാന യജമാന പദം വഹിക്കുന്ന അദ്ദേഹം ഇന്ന് രാവിലെ 10.55-ഓടെയാകും അയോദ്ധ്യയിലെത്തുക. ഏകദേശം അഞ്ച് മണിക്കൂറുകളോളം അദ്ദേഹം രാമജന്മഭൂമിയിൽ തങ്ങും..

84 സെക്കൻഡാണ് പ്രാണ പ്രതിഷ്ഠാ മുഹൂർത്തം. ഉച്ചയ്‌ക്ക് 12:29:8 മുതൽ 12:30: 32 നാഴിക വരെയുള്ള പവിത്രമായ മുഹൂർത്തത്തിലാകും രാംലല്ലയുടെ പ്രാണപ്രതിഷ്ഠ ചടങ്ങ് നടക്കുന്നത്.പ്രതിഷ്ഠാ കർമ്മത്തിനു ശേഷം വിതരണം ചെയ്യാനായി 20,000 പായ്ക്കറ്റ് മഹാപ്രസാദം തയ്യാറായിട്ടുണ്ട്.പ്രാണപ്രതിഷ്ഠയുടെ ഭാഗമായി അയോദ്ധ്യയിൽ പഴുതടച്ച സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്

Anandhu Ajitha

Recent Posts

കാഫിര്‍ പോസ്റ്റ് പിന്‍വലിച്ച് കെ കെ ലതിക കണ്ടം വഴി ഓടി !ഫെയ്സ്ബുക്ക് പ്രൊഫൈല്‍ ലോക്ക് ചെയ്തു

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വടകരയിൽ വൻ വിവാദമായ കാഫിർ പോസ്റ്റ് പിൻവലിച്ച് മുൻ എംഎൽഎയും സിപിഎം സംസ്ഥാന സമിതി നേതാവുമായ കെ…

5 mins ago

ഗർഭം ധരിക്കാൻ ഏറ്റവും അനുയോജ്യമായ പ്രായം എത്രയാണ് ?

എന്താണ് അണ്ഡാശയത്തിലെ അണ്ഡങ്ങൾ കുറഞ്ഞു പോകാനുള്ള കാരണം ?

17 mins ago

തിരുവനന്തപുരം കോര്‍പ്പറേഷന്‍ പരിധിയില്‍ ബലിപ്പെരുന്നാളിന്റെ മറവില്‍ ജനവാസ കേന്ദ്രത്തില്‍ അനധികൃത കശാപ്പിനു നീക്കം; കണ്ണടച്ച് അധികാരികള്‍

തലസ്ഥാന ജില്ലയില്‍ മേയറുടെ മൂക്കിനു താഴെ ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന ജനവാസമേഖലയില്‍ മൃഗങ്ങളെ പരസ്യമായി കശാപ്പ് ചെയ്ത് വിതരണം ചെയ്യാനുള്ള നീക്കങ്ങള്‍…

40 mins ago

നീറ്റ് പരീക്ഷയിൽ 2 ഇടങ്ങളിൽ ക്രമക്കേട് നടന്നെന്ന് വിവരം ലഭിച്ചതായി കേന്ദ്രമന്ത്രി ധർമ്മേന്ദ്രപ്രധാൻ !പിന്നിൽ എത്ര വലിയ ഉദ്യോ​ഗസ്ഥനായാലും കടുത്ത ശിക്ഷ ഉറപ്പാക്കുമെന്ന് മന്ത്രിയുടെ ഉറപ്പ്

ദില്ലി : നീറ്റ് പരീക്ഷയിൽ 2 ഇടങ്ങളിൽ ക്രമക്കേട് നടന്നെന്ന് വിവരം ലഭിച്ചതായി കേന്ദ്രമന്ത്രി ധർമ്മേന്ദ്രപ്രധാൻ. സംഭവത്തിൽ അന്വേഷണം തുടരുകയാണെന്നും…

52 mins ago

ഓർക്കാട്ടേരിയിലെ ഷബ്‌നയുടെ ആത്മഹത്യ! യുവതിയെ മരണത്തിലേക്ക് തള്ളി വിട്ടത് ഭർതൃ വീട്ടുകാരുടെ പീഡനമെന്ന് കുറ്റപത്രം

കോഴിക്കോട് : ഏറാമലയിലെ ഷബ്‌നയുടെ മരണത്തിൽ അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചു. യുവതിയെ മരണത്തിലേക്ക് തള്ളി വിട്ടത് ഭർതൃ വീട്ടുകാരുടെ…

2 hours ago

മഹാ വികാസ് അഘാഡി സഖ്യമല്ല, മഹാ വിനാശ് അഘാഡി സഖ്യം ! എൻഡിഎയുടെ വിജയം തെളിയിക്കാൻ പ്രതിപക്ഷത്തിന്റെ സർട്ടിഫിക്കറ്റ് ആവശ്യമില്ലെന്ന് ബിജെപി വനിതാ നേതാവ് ഷൈന എൻസി

മുംബൈ : എൻഡിഎ സർക്കാരിന് മഹാ വികാസ് അഘാഡിയുടെ സർട്ടിഫിക്കറ്റിന്റെ ആവശ്യമില്ലെന്ന് ബിജെപി വനിതാ നേതാവ് ഷൈന എൻസി. എൻഡിഎ…

3 hours ago