ഉബൈദ്
കൊച്ചി: തൊഴിലാളികള്‍ അതിക്രൂരവും മനുഷ്യത്വ രഹിതവുമായ പീഡനങ്ങള്‍ക്ക് വിധേയരാക്കിയ സ്ഥാപന ഉടമയ്ക്കെതിരേ നേരത്തെയും പരാതികൾ ലഭിച്ചിരുന്നതായി റിപ്പോർട്ട്. വനിതാ ജീവനക്കാരെ ലൈംഗികാതിക്രമത്തിനിരയാക്കിയെന്നായിരുന്നു നേരത്തെ ഉയർന്നിരുന്ന പരാതി. ഈ കേസിൽ കെല്‍ട്ര എന്ന മാര്‍ക്കറ്റിങ് സ്ഥാപനത്തിന്‍റെ ഉടമ വയനാട് സ്വദേശി ഉബൈദ് മുന്‍പ് പെരുമ്പാവൂര്‍ പോലീസിന്റെ പിടിയിലായിരുന്നു.പെണ്‍കുട്ടികള്‍ താമസിക്കുന്ന വീട്ടിലേക്ക് രാത്രി ചെല്ലുന്ന ഉബൈദ് പേഴ്‌സണല്‍ അസെസ്‌മെന്റ് എന്ന പേരില്‍ അവരെ വിളിച്ചുവരുത്തി മോശമായി പെരുമാറിയിരുന്നെന്നാണ് സ്ഥാപനത്തില്‍ പുതിയതായി ജോലിക്കുചേര്‍ന്ന ഒരു യുവതി നല്‍കിയ പരാതിയിൽ പറഞ്ഞിരുന്നത് . പിന്നീട് പല പെണ്‍കുട്ടികളും പോലീസിനോട് ലൈംഗികാതിക്രമത്തേക്കുറിച്ച് തുറന്നുപറയുകയും ചെയ്തിരുന്നു. സാധനങ്ങൾ വിൽക്കാനായി പെണ്‍കുട്ടികൾ പുറത്തുപോകുമ്പോൾ അവരുടെ മൊബൈല്‍ ഫോണുകൾ ഉബൈദ് പിടിച്ചുവെക്കുമായിരുന്നു. അതിനാല്‍ പലര്‍ക്കും വീടുകളിലേക്ക് തിരിച്ചുപോകാനോ ചൂഷണം പുറത്തുപറയാനോ സാധിച്ചിരുന്നില്ല.
കൊച്ചിയിലെ സ്ഥാപനത്തിലുണ്ടായ തൊഴില്‍ പീഡനം അനുവദിക്കാനാകില്ലെന്ന് മന്ത്രി വി. ശിവന്‍കുട്ടി പ്രതികരിച്ചു. നടന്നത് തൊഴിലാളി വിരുദ്ധ സമീപനമാണെന്നും ലജ്ജിപ്പിക്കുന്ന പ്രവര്‍ത്തനമാണ് കമ്പനിയുടെ ഭാഗത്തുനിന്നുണ്ടായതെന്നും പ്രതികരിച്ച മന്ത്രി ജില്ല ലേബര്‍ ഓഫീസറോട് സംഭവത്തേക്കുറിച്ച് അന്വേഷിക്കാന്‍ നിർദേശിച്ചിട്ടുണ്ടെന്നും കൂട്ടിച്ചേര്‍ത്തു.
തെരഞ്ഞെടുപ്പ് കമ്മീഷൻപുറത്തുവിട്ട കണക്കുകൾ പ്രകാരം ബംഗാളിൽ വോട്ടർ പട്ടികയിൽ നിന്ന് എസ്‌ഐആറിലൂടെ 58 ലക്ഷം പേർ ഒഴിവാക്കപ്പെട്ടിട്ടുണ്ട്. ഇതിൽ 24…
ദശലക്ഷക്കണക്കിന് വർഷങ്ങളായി ശാസ്ത്രജ്ഞരെ കുഴപ്പിച്ചിരുന്ന ബെർമുഡയുടെ സവിശേഷമായ ഭൂപ്രകൃതിക്ക് പിന്നിലെ രഹസ്യം തേടിയുള്ള യാത്രയിൽ, സമുദ്രത്തിനടിയിൽ മുൻപ് തിരിച്ചറിയപ്പെടാത്ത ഒരു…
ഭാരതീയ ഗണിതശാസ്ത്ര ചരിത്രത്തിലെ സുവർണ്ണ അദ്ധ്യായമായിരുന്നിട്ടും, സ്വന്തം നാടായ കേരളത്തിൽ പലപ്പോഴും അർഹമായ രീതിയിൽ തിരിച്ചറിയപ്പെടാതെ പോയ മഹാനായ ഗണിതശാസ്ത്രജ്ഞനാണ്…
പ്രകൃതിക്ഷോഭങ്ങളുടെ ശക്തിയും അപ്രതീക്ഷിതത്വവും വിളിച്ചോതുന്ന ഒരു സംഭവമാണ് ദക്ഷിണ ബ്രസീലിലെ റിയോ ഗ്രാൻഡെ ഡോ സുൾ സംസ്ഥാനത്തുള്ള ഗ്വയ്ബ നഗരത്തിൽ…
മനുഷ്യജീവിതത്തിലെ അവിശ്വസനീയമായ യാദൃശ്ചികതകളെയും വർത്തമാനകാലത്തെ കലുഷിതമായ രാഷ്ട്രീയ സാഹചര്യങ്ങളെയും ഒരുപോലെ അടയാളപ്പെടുത്തുന്ന ഒന്നാണ് ആഴ്സൻ ഓസ്‌ട്രോവ്‌സ്കിയുടെ ജീവിതം. ഒക്ടോബർ 7-ന്…
ദില്ലി : അഫ്ഗാൻ ആരോഗ്യമന്ത്രി മൗലവി നൂർ ജലാൽ ജലാലി ഔദ്യോഗിക സന്ദർശനത്തിനായി ദില്ലിയിലെത്തി. അഫ്ഗാനിസ്ഥാനിൽ താലിബാൻ അധികാരം ഏറ്റെടുത്ത…