തിരുവനന്തപുരം: പ്രധാനമന്ത്രിയുടെ വിര്‍ച്വല്‍ പ്രസംഗത്തിനിടെ ഉണ്ടായ ആശയക്കുഴപ്പവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ (Narendra Modi) തെറ്റായ വിവരം നല്‍കുകയും തെറ്റിദ്ധാരണ പരത്തി അപമാനിക്കുകയും ചെയ്ത കേരള യൂണിവേഴ്സിറ്റി പ്രൊഫസറും, മുൻ 24 ന്യൂസ് വാര്‍ത്താ ചാനല്‍ അവതാരകനുമായ ഡോ.അരുണ്‍ കുമാറിനെതിരെ ഗവര്‍ണര്‍ക്ക് പരാതി നല്‍കി ബിജെപി.
യുജിസി സ്കെയിൽ ശമ്പളം വാങ്ങി ഉത്തരവാദിത്തപ്പെട്ട സർക്കാർ ജോലിയിൽ ഇരിക്കുന്ന അരുൺകുമാർ രാജ്യത്തിന്റെ പ്രധാനമന്ത്രിക്കെതിരെ തെറ്റായ വിവരം നൽകുകയും തെറ്റിദ്ധാരണ പരത്തി അപമാനിക്കുകയുമായിരുന്നെന്ന് ആരോപിച്ച് സംസ്ഥാന വൈസ് പ്രസിഡൻ്റ് അഡ്വ.ബി ഗോപാലകൃഷ്ണനാണ് പരാതി നൽകിയത്. നിരവധി ആളുകൾ തെറ്റ് ചൂണ്ടിക്കാണിച്ച് അദ്ദേഹത്തിന്റെ പോസ്റ്റിന് കമൻ്റടിച്ചിട്ടും അരുൺ തരുത്താൻ തയ്യാറായില്ല.
താൻ പോസ്റ്റ് ചെയ്ത വിവരം തെറ്റാണെന്ന് പ്രമുഖ പത്രങ്ങൾ വരെ റിപ്പോർട്ട് ചെയ്തിട്ടും അദ്ദേഹം പോസ്റ്റ് പിൻവലിക്കാൻ തയ്യാറാവാത്തത് കുറ്റകരമാണ്. ഗവർണ്ണറുടെ കീഴിൽ വരുന്ന കേരള യൂണിവേഴ്സിറ്റിയിലെ അധ്യാപകനായ അരുൺ കുമാറിനെതിരെ ശക്തമായ നടപടി എടുക്കണം എന്നും രാജ്യത്തെ പ്രധാനമന്ത്രിക്കെതിരെ തെറ്റായ വാർത്ത പ്രചരിപ്പിക്കുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണെന്നും ഗോപാലകൃഷ്ണൻ കത്തിൽ ചൂണ്ടി കാട്ടി.
തിരുവനന്തപുരം: വെങ്ങാനൂർ പൗർണ്ണമിക്കാവ് ശ്രീ ബാല ത്രിപുര സുന്ദരി ദേവീ ക്ഷേത്രത്തിൽ ധനു മാസത്തിലെ പൗർണ്ണമി ദിനമായ നാളെ നട…
പത്തനംതിട്ട: പത്തനംതിട്ടയിൽ പോക്‌സോ കേസ് പ്രതിയ്ക്ക് ജാമ്യം നിന്ന് സിഐ. സൈബർ സെൽ സിഐ സുനിൽ കൃഷ്ണനാണ് പ്രതിയ്ക്ക് വേണ്ടി…
ശ്രീനഗർ: കഴിഞ്ഞ നവംബറിൽ ദില്ലി ചെങ്കോട്ടയ്ക്ക് സമീപം നടന്ന ഭീകരാക്രമണത്തിന്റെ അന്വേഷണത്തിന്റെ ഭാഗമായി ഷോപ്പിയാനിലെ പദ്‌പവൻ വനമേഖലയിൽ ദേശീയ അന്വേഷണ…
ഉത്തർപ്രദേശിൽ ഭൂമാഫിയയുടെ കൈകളിൽ നിന്ന് തന്റെ പിതൃസ്വത്ത് തിരിച്ചുപിടിക്കാൻ വർഷങ്ങളായി പോരാടിയ സൈനികന്റെ മകൾക്ക് പുതുവർഷത്തിൽ നീതി വാങ്ങി നൽകി…
മുംബൈ : പുതുവത്സര ആഘോഷങ്ങൾക്കിടെ മുംബൈയിൽ ഞെട്ടിപ്പിക്കുന്ന ക്രൂരത. വിവാഹ അഭ്യർത്ഥന നിരസിച്ചതിനെത്തുടർന്ന് 44-കാരനായ കാമുകൻ്റെ ജനനേന്ദ്രിയം 25-കാരിയായ യുവതി…
ധർമ്മശാല: ഹിമാചൽ പ്രദേശിലെ ഗവൺമെന്റ് ഡിഗ്രി കോളേജിൽ റാഗിങ്ങിനും ലൈംഗികാതിക്രമത്തിനും ഇരയായ പെൺകുട്ടിയുടെ മരണ മൊഴി പുറത്ത് വന്നതിന് പിന്നാലെ…