Complaint that the priest molested minor girls in the orphanage; Municipal Corporation demolished the church
മുംബൈ:അനാഥാലയത്തിലെ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ച പുരോഹിതൻ സേവനമനുഷ്ടിച്ചിരുന്ന പള്ളി പൊളിച്ച് നീക്കി മുനിസിപ്പൽ കോർപ്പറേഷൻ അധികൃതർ. നവി മുംബൈയിലെ സെന്റ് ബേത്തൽ ചർച്ചാണ് പൊളിച്ചത്. പ്രായപൂർത്തിയാകാത്ത നിരവധി കുട്ടികളെയാണ് ഇവിടെവെച്ച് പുരോഹിതനായ രാജ്കുമാർ യേശുദാസൻ പീഡിപ്പിച്ചത്.
ദേശീയ ബാലവകാശ കമ്മീഷന്റെ ഇടപെടലിനെ തുടർന്നാണ് പള്ളി പൊളിച്ച് നീക്കിയത്. രാജ്കുമാറിനെതിരെ കമ്മീഷനിലും നിരവധി പരാതികൾ ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ പ്രാഥമിക അന്വേഷണത്തിൽ അനധികൃതമായാണ് പള്ളി പ്രവർത്തിക്കുന്നത് എന്ന് വ്യക്തമായി.ഇതോടെ പള്ളി പൊളിച്ച് നീക്കാൻ കമ്മീഷൻ കോർപ്പറേഷനോട് നിർദ്ദേശിക്കുകയായിരുന്നു.
പള്ളിയുടെ ഭാഗമായി അനാഥാലയം പ്രവർത്തിക്കുന്നുണ്ട്. ഇതിലെ അന്തേവാസികളായ കുട്ടികളെയാണ് പീഡനത്തിന് ഇരയാക്കിയത്. ഇവിടെ പാർപ്പിച്ചിരുന്ന 45 കുട്ടികളെയും രക്ഷിച്ചു.അനാഥാലയത്തിലെ മൂന്ന് പെൺകുട്ടികളാണ് പുരോഹിതനെതിരെ പരാതിയുമായി ആദ്യം രംഗത്ത് എത്തിയത്. ഇതിന് പിന്നാലെ കൂടുതൽ കുട്ടികൾ പരാതിയുമായി മുന്നോട്ടുവരികയായിരുന്നു. അനാഥാലയത്തിലെ നിരവധി കുട്ടികൾ നിർബന്ധിത ഗർഭഛിദ്രത്തിന് വിധേയരായതായും വിവരമുണ്ട്.
ഏത് പ്രതിസന്ധി ഘട്ടത്തിലും പാർട്ടിയെ പ്രതിരോധിച്ച സഹയാത്രികരോട് പാർട്ടി എന്ത് നീതി കാട്ടി ! റെജി ലൂക്കോസിന്റെ ചോദ്യങ്ങൾക്ക് ഉത്തരമില്ലാതെ…
പാലക്കാട്ട് മത്സരിക്കാൻ ഉണ്ണി മുകുന്ദൻ തയാറാകുമോ ? എല്ലാ തെരഞ്ഞെടുപ്പുകൾക്കും മുമ്പ് ചർച്ചയാകുന്ന പേരായി ഉണ്ണി മുകുന്ദൻ ! മണ്ഡലത്തിൽ…
തുടർച്ചയായി ഒൻപതാം ബജറ്റ് അവതരിപ്പിക്കാൻ കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ ! ഇത്തവണയും സസ്പെൻസ് ഒളിപ്പിച്ച് കേന്ദ്രബജറ്റ് I NIRMALA…
അവസാന നാളുകളിൽ ശൈലീമാറ്റം ! മുഖം മിനുക്കാൻ തീരുമാനം എടുത്ത് പിണറായി സർക്കാർ ! നേതൃത്വം മുഹമ്മദ് റിയാസിന് I…
ഓപ്പറേഷൻ സിന്ദൂർ ആരംഭിച്ചത് മുതൽ പാകിസ്ഥാൻ ഉദ്യോഗസ്ഥർ തിരക്കിലായി. അമേരിക്കയെ ഒപ്പം നിർത്താൻ അയച്ചത് ഡസൻ കണക്കിന് മെയിലുകൾ. പാക്…
'യുഡിഎഫ് അധികാരത്തിൽ വന്നാൽ മറ്റൊരു മാറാട് കലാപം നടത്താൻ ലീഗ് ശ്രമിക്കും' എന്ന ശ്രീ വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനയും ,…