India

അനാഥാലയത്തിലെ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പുരോഹിതൻ പീഡിപ്പിച്ചെന്ന് പരാതി;പള്ളി പൊളിച്ച് നീക്കി മുനിസിപ്പൽ കോർപ്പറേഷൻ

മുംബൈ:അനാഥാലയത്തിലെ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ച പുരോഹിതൻ സേവനമനുഷ്ടിച്ചിരുന്ന പള്ളി പൊളിച്ച് നീക്കി മുനിസിപ്പൽ കോർപ്പറേഷൻ അധികൃതർ. നവി മുംബൈയിലെ സെന്റ് ബേത്തൽ ചർച്ചാണ് പൊളിച്ചത്. പ്രായപൂർത്തിയാകാത്ത നിരവധി കുട്ടികളെയാണ് ഇവിടെവെച്ച് പുരോഹിതനായ രാജ്കുമാർ യേശുദാസൻ പീഡിപ്പിച്ചത്.

ദേശീയ ബാലവകാശ കമ്മീഷന്റെ ഇടപെടലിനെ തുടർന്നാണ് പള്ളി പൊളിച്ച് നീക്കിയത്. രാജ്കുമാറിനെതിരെ കമ്മീഷനിലും നിരവധി പരാതികൾ ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ പ്രാഥമിക അന്വേഷണത്തിൽ അനധികൃതമായാണ് പള്ളി പ്രവർത്തിക്കുന്നത് എന്ന് വ്യക്തമായി.ഇതോടെ പള്ളി പൊളിച്ച് നീക്കാൻ കമ്മീഷൻ കോർപ്പറേഷനോട് നിർദ്ദേശിക്കുകയായിരുന്നു.

പള്ളിയുടെ ഭാഗമായി അനാഥാലയം പ്രവർത്തിക്കുന്നുണ്ട്. ഇതിലെ അന്തേവാസികളായ കുട്ടികളെയാണ് പീഡനത്തിന് ഇരയാക്കിയത്. ഇവിടെ പാർപ്പിച്ചിരുന്ന 45 കുട്ടികളെയും രക്ഷിച്ചു.അനാഥാലയത്തിലെ മൂന്ന് പെൺകുട്ടികളാണ് പുരോഹിതനെതിരെ പരാതിയുമായി ആദ്യം രംഗത്ത് എത്തിയത്. ഇതിന് പിന്നാലെ കൂടുതൽ കുട്ടികൾ പരാതിയുമായി മുന്നോട്ടുവരികയായിരുന്നു. അനാഥാലയത്തിലെ നിരവധി കുട്ടികൾ നിർബന്ധിത ഗർഭഛിദ്രത്തിന് വിധേയരായതായും വിവരമുണ്ട്.

anaswara baburaj

Recent Posts

കണ്ണൂർ വിമാനത്താവളത്തിലെ സ്വർണ്ണക്കടത്ത് ! എയർ ഇന്ത്യ എക്സ്പ്രസ്സ് ജീവനക്കാരൻ സുഹൈൽ അറസ്റ്റിൽ ! നേരത്തെ പിടിയിലായ സുറാബി ഖാത്തൂനെ സ്വർണ്ണം കടത്താൻ ചുമതലപ്പെടുത്തിയത് സുഹൈലെന്ന് കണ്ടെത്തൽ

മലദ്വാരത്തിലൊളിപ്പിച്ച് സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ച എയര്‍ ഹോസ്റ്റസ് കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ പിടിയിലായ സംഭവത്തിൽ കൂടുതൽ അറസ്റ്റ്. എയര്‍ഇന്ത്യ എക്‌സപ്രസിലെ…

6 hours ago

ലോക്‌സഭാ തെരഞ്ഞെടുപ്പ് ! എക്സിറ്റ് പോൾ ചർച്ചകൾ ബഹിഷ്ക്കരിക്കുമെന്ന് കോൺഗ്രസ്

ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ അവസാനത്തെയും ഏഴാമത്തെയും ഘട്ട പോളിംഗ് നാളെ നടക്കാനിരിക്കെ, പോളിംഗ് കഴിഞ്ഞതിന് ശേഷം പുറത്തുവരുന്ന എക്‌സിറ്റ് പോള്‍ഫലങ്ങൾ ബഹിഷ്‌കരിക്കുമെന്ന്…

7 hours ago

ഉറക്കം മൂന്നുമണിക്കൂർ തറയിൽ കിടന്ന് ദ്രവഭക്ഷണം മാത്രം സമാനതകളില്ലാതെ ഒരു ഭരണാധികാരി ! |MODI|

പാർട്ടി നേതാക്കളെ കാണാതെ ! പാർട്ടി കൊടി പോലും ഫ്രെയിമിൽ വരാതെ പ്രധാനമന്ത്രിയുടെ ഓഫീസ് ജാഗ്രത കാട്ടിയത് എന്തിന് ?…

7 hours ago

എക്സിറ്റ് പോൾ ഫലങ്ങളുടെ രാഷ്ട്രീയം | പൊതു തെരഞ്ഞെടുപ്പ് 24 |EDIT OR REAL|

ഏഴു ഘട്ടങ്ങളായി നീണ്ട പൊതു തെരഞ്ഞെടുപ്പിന്റെ അവസാനഘട്ടം ശനിയാഴ്ച പൂർത്തിയാകും. എക്സിറ്റ് പോൾ ഫലങ്ങളും നാളെ പുറത്തുവരും. ഇതിൻറെ രാഷ്ട്രീയ…

7 hours ago

ആലപ്പുഴയിൽ പോലീസുകാരൻ ഹോട്ടൽ അടിച്ചുതകർത്തു ; ആക്രമണം ഹോട്ടലിൽ നിന്നും വാങ്ങിയ ഭക്ഷണം കഴിച്ച് മകന് ഭക്ഷ്യവിഷബാധയേറ്റെന്ന് ആരോപിച്ച്

ആലപ്പുഴ വലിയ ചുടുകാവിൽ ഭക്ഷ്യവിഷബാധ ആരോപിച്ച് പോലീസുകാരൻ ഹോട്ടൽ അടിച്ചു തകർത്തു. ഇന്ന് വൈകുന്നേരം 6.30-നായിരുന്നു ആക്രമണം. ചങ്ങനാശ്ശേരി പോലീസ്…

8 hours ago

നാനൂറിലധികം സീറ്റ് നേടി അധികാരത്തിലെത്തുക എന്ന ലക്ഷ്യത്തോടെ ബിജെപി |MODI|

തങ്ങൾ ജയിക്കുമോ എന്നല്ല , ബിജെപി നാന്നൂറ് സീറ്റ് നേടുമോ എന്ന ആശങ്കയിൽ ഇൻഡി മുന്നണി ! |BJP| #bjp…

8 hours ago