പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: സ്‌കൂള്‍ വിദ്യാർത്ഥികൾ തമ്മിലുണ്ടായ സംഘര്‍ഷത്തിൽ ഒരാള്‍ക്ക് കുത്തേറ്റു. തിരുവനന്തപുരം പൂവച്ചല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് ടു വിദ്യാർത്ഥി അസ്ലമിനാണ് കുത്തേറ്റത്. ശ്വാസകോശത്തിൽ മുറിവേറ്റ ഇയാൾ ഗുരുതരാവസ്ഥയിൽ നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. പൂവച്ചല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ തന്നെ വിദ്യാർത്ഥികളാണ് അസ്ലമിനെ മർദ്ദിച്ചതെന്നാണ് വിവരം. പൂവച്ചല്‍ ബാങ്ക് നട ജംഗ്ഷനില്‍വെച്ച് ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം
ഒരു മാസം മുമ്പ് സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥികളും പ്ലസ് ടു വിദ്യാഥികളും തമ്മില്‍ ഏറ്റുമുട്ടിയിരുന്നു. അന്ന് സംഘർഷം തടയാനെത്തിയ പ്രിന്‍സിപ്പലിനും പി.ടി.എ പ്രസിഡന്റിനും പരിക്കേൽക്കുകയും ചെയ്തു. അതിന്റെ തുടർച്ചയായാണ് ഇന്നത്തെ സംഘർഷവും നടന്നതെന്ന് പോലീസ് വ്യക്തമാക്കി സംഘര്‍ഷം തടയാനെത്തിയ പ്രിന്‍സിപ്പല്‍ പ്രിയയെ വിദ്യാർത്ഥികൾ കസേര കൊണ്ടാണ് അടിച്ചത്. തലയ്ക്ക് പരിക്കേറ്റ പ്രിന്‍സിപ്പലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തിൽ 18 വിദ്യാർത്ഥികളെ സ്‌കൂളില്‍ നിന്ന് പുറത്താക്കിയിരുന്നു. 20 വിദ്യാർത്ഥികൾക്കെതിരെ കാട്ടാക്കട പോലീസ് കേസുമെടുത്തിരുന്നു.
ദിസ്‌പൂർ : പ്രശസ്ത ഗായകൻ സുബീൻ ഗാർഗിന്റെ ദുരൂഹ മരണക്കേസ് ഈ മാസം അവസാനത്തോടെ കേന്ദ്ര അന്വേഷണ ഏജൻസിക്ക് കൈമാറുമെന്ന്…
തിരുവനന്തപുരം : വോട്ടെടുപ്പിന് മുൻപ് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ അവലോകനത്തിന് ചേര്‍ന്ന ജില്ലാ സെക്രട്ടേറിയറ്റ്-- ജില്ലാ കമ്മിറ്റി യോഗങ്ങളിൽ നേതാക്കൾ തമ്മിൽ…
കൊൽക്കത്ത : ലോകകപ്പ് ജേതാവും ലോക ഫുട്ബോൾ ഇതിഹാസവുമായ ലയണൽ മെസ്സി 2011-ന് ശേഷം ആദ്യമായി ഇന്ത്യയിലേക്ക് എത്തുകയാണ്. നാളെ…
നടിയെ ആക്രമിച്ച കേസിലെ പ്രതികളുടെ ശിക്ഷാവിധിയിൽ നിരാശ പ്രകടിപ്പിച്ച് ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. ശിക്ഷാവിധി അതിജീവിതയെ പരിഗണനയിലെടുക്കാതെയുള്ളതെന്നും അതിജീവിതയ്ക്കാണ് യഥാർഥത്തിൽ…
ദില്ലി : ആഗോളതലത്തിൽ വ്യോമ പ്രതിരോധ ശേഷിയിൽ ഭാരതം വൻ മുന്നേറ്റത്തിനൊരുങ്ങുന്നു. ലോകത്തിലെ ഏറ്റവും ശക്തമായ ദീർഘദൂര എയർ-ടു-എയർ മിസൈലുകളിലൊന്നായ…
കണ്ണൂര്‍: മമ്പറത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥിയ്ക്കും പോളിംഗ് ഏജന്‍റിനും മുഖംമൂടി സംഘത്തിന്റെ ക്രൂര മർദനം. വേങ്ങാട് പഞ്ചായത്തിലെ 16ാം വാര്‍ഡിൽ മത്സരിക്കുന്ന…