India

അതിര്‍ത്തിയിൽ സംഘർഷമുയരുന്നു ; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി മിസോറാം ഗവര്‍ണര്‍

ദില്ലി: മിസ്സോറാം-അസ്സാം അതിര്‍ത്തി സംഘർഷം ശക്തമായി തുടരുന്നതിനിടെ മിസ്സോറം ഗവര്‍ണര്‍ ഹരിബാബു കമ്പംപാട്ടി പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. സംഘര്‍ഷത്തെ കുറിച്ചും നിലവിലെ സാഹചര്യം സംബന്ധിച്ചു ഗവര്‍ണര്‍ പ്രധാനമന്ത്രിയോട് വിശദീകരിച്ചു.

തുടർന്ന് ഇനി കേന്ദ്ര ആഭ്യന്ത്രമന്ത്രി അമിത് ഷായുമായും ഗവര്‍ണര്‍ കൂടിക്കാഴ്ച നടത്തുമെന്ന് റിപ്പോർട്ടുണ്ട്. രണ്ടു സംസ്ഥാനങ്ങളും തമ്മില്‍ തര്‍ക്കം നടക്കുന്ന സാഹചര്യത്തില്‍ അസമിലെ എംപിമാരെ കാണാനും പ്രധാനമന്ത്രി തീരുമാനിച്ചു. ഇന്ന് വൈകിട്ടാകും പ്രധാനമന്ത്രി എംപിമാരെ കാണുക. എന്ന് വ്യക്തമാക്കിയിട്ടുണ്ട്

അതേസമയം തര്‍ക്കം പരിഹരിക്കാന്‍ ചര്‍ച്ച നടത്താമെന്ന ധാരണയ്ക്ക് പിന്നാലെ മിസോറാം എംപിക്കെതിരായ കേസ് അസം സര്‍ക്കാര്‍ പിന്‍വലിച്ചു. അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മയെ എഫ്‌ഐആറില്‍ നിന്ന് മിസ്സോറം സര്‍ക്കാര്‍ ഒഴിവാക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെയാണ് അസം സര്‍ക്കാരിന്റെ ഈ നടപടി.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

admin

Recent Posts

മദ്യനയത്തിൽ പ്രാഥമിക ചർച്ചകൾ പോലും നടന്നില്ലെന്ന വാദം പൊളിയുന്നു! ബാറുടമകളും എക്സൈസ് മന്ത്രിയും തമ്മിൽ നടന്ന ചർച്ചയുടെ വിശദാംശങ്ങൾ പുറത്ത്; യോഗം വിളിച്ചത് ടൂറിസം വകുപ്പ്!

തിരുവനന്തപുരം: മദ്യനയത്തിൽ പ്രാഥമിക ചർച്ചകൾ പോലും നടന്നില്ലെന്ന വാദം പൊളിയുന്നു. മദ്യനയത്തിലെ മാറ്റം അജണ്ടയാക്കി ടൂറിസം വകുപ്പ് 21 ന്…

13 mins ago

രാജവെമ്പാല കഴിഞ്ഞാൽ ലോകത്തെ ഏറ്റവും നീളമുള്ള വിഷപ്പാമ്പായ ബ്ലാക്ക് മാംബയുടെ വിശേഷങ്ങൾ

രാജവെമ്പാല കഴിഞ്ഞാൽ ലോകത്തെ ഏറ്റവും നീളമുള്ള വിഷപ്പാമ്പായ ബ്ലാക്ക് മാംബയുടെ വിശേഷങ്ങൾ

29 mins ago

ദില്ലിയിൽ കുട്ടികളുടെ ആശുപത്രിയിൽ തീപിടിത്തം; 6 നവജാത ശിശുക്കൾ വെന്തുമരിച്ചു, 6 കുഞ്ഞുങ്ങളെരക്ഷപ്പെടുത്തി

ദില്ലി: വിവേക് വിഹാറിലെ കുട്ടികളുടെ ആശുപത്രിയിൽ തീപിടിത്തം. ആറ് നവജാത ശിശുക്കൾ വെന്തുമരിച്ചു. 6 കുഞ്ഞുങ്ങളെ രക്ഷപ്പെടുത്തി. ഒരു കുഞ്ഞടക്കം…

40 mins ago

ലോക്‌സഭാ തെരഞ്ഞെടുപ്പ്; ആദ്യ അഞ്ച് ഘട്ടങ്ങളില്‍ വോട്ട് ചെയ്തവരുടെ എണ്ണം പുറത്തുവിട്ട് തെരഞ്ഞെടുപ്പ് കമ്മീഷന്‍

ദില്ലി: ലോക്‌സഭാ തെരഞ്ഞെടുപ്പിലെ ആദ്യ അഞ്ച് ഘട്ടങ്ങളില്‍ വോട്ട് ചെയ്തവരുടെ എണ്ണം പുറത്തുവിട്ട് തെരഞ്ഞെടുപ്പ് കമ്മീഷന്‍. തെരഞ്ഞെടുപ്പ് ആറാം ഘട്ടത്തിലെത്തിയിട്ടും…

1 hour ago

നിങ്ങളുടെ ഈ ആഴ്ചയിലെ ഭാഗ്യനിർഭാഗ്യങ്ങൾ അറിയാം പാൽകുളങ്ങര ഗണപതി പോറ്റി പറയുന്നത് കേൾക്കൂ

നിങ്ങളുടെ ഈ ആഴ്ചയിലെ ഭാഗ്യനിർഭാഗ്യങ്ങൾ അറിയാം പാൽകുളങ്ങര ഗണപതി പോറ്റി പറയുന്നത് കേൾക്കൂ

1 hour ago

ബാര്‍ കോഴ; ക്രൈം ബ്രാഞ്ച് സംഘം ഇടുക്കിയിലേക്ക്; ബാര്‍ ഉടമകളുടെ സംഘടനാ നേതാവായ അനിമോനിൽ നിന്ന് വിവരങ്ങൾ ശേഖരിക്കും

തിരുവനന്തപുരം: ബാർ കോഴ വിവാദത്തിലെ ഗൂഢാലോചന പരാതി അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം തിങ്കളാഴ്ച ഇടുക്കിയിലെത്തും. ബാറുടമകളുടെ സംഘടനയുടെ ഇടുക്കി ജില്ലാ…

2 hours ago