India

‘രാജ്യത്ത് കശ്മീർ പണ്ഡിറ്റുകളുടെ ദുരവസ്ഥയ്‌ക്ക് കാരണം കോൺഗ്രസ്’; കശ്മീർ ഭീകരൻ യാസിൻ മാലിക്കിനൊപ്പം മന്മോഹൻ സിംഗ് നിൽക്കുന്ന ചിത്രം പുറത്ത് വിട്ട് ബിജെപി

ദില്ലി:രാജ്യത്ത് കശ്മീരി പണ്ഡിറ്റുകളുടെ പലായനത്തിൽ ബിജെപിയേയും ആർഎസ്എസിനേയും കുറ്റപ്പെടുത്തിക്കൊണ്ടുള്ള കോൺഗ്രസ് പ്രചാരണത്തിനെതിരെ ശക്തമായി തിരിച്ചടിച്ച് ഭാരതീയ ജനത പാർട്ടി. ഇത് സംബന്ധിച്ചുള്ള ട്വീറ്റ് പങ്കുവച്ചത് കോൺഗ്രസിന്റെ കേരള ഘടകമാണ്. എന്നാൽ കോൺഗ്രസ് ചരിത്രത്തെ വളച്ചൊടിക്കുകയാണെന്ന് ബിജെപി എംപി കെ.ജെ.അൽഫോൻസ് കുറ്റപ്പെടുത്തി. കശ്മീരി പണ്ഡിറ്റുകൾക്ക് താഴ്‌വരയിൽ ജീവിക്കാൻ കഴിയാത്ത സാഹചര്യം ഒരുക്കിയത് കോൺഗ്രസും അതിന്റെ സഖ്യകളുമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

‘അവർ കൊല്ലപ്പെടുകയായിരുന്നു. കശ്മീരിൽ ജീവിക്കാൻ പോലും അവർ ഭയപ്പെട്ടു. അങ്ങനെയാണ് അവർ പലായനം ചെയ്തത്. ആർട്ടിക്കിൾ 370 റദ്ദാക്കിയതോടെ അവിടുത്തെ കാര്യങ്ങൾ മെച്ചപ്പെട്ടു. കോൺഗ്രസോ അവരുടെ സഖ്യകക്ഷികളോ ഭരിക്കുമ്പോഴാണ് 1.5 ലക്ഷത്തോളം കശ്മീരി പണ്ഡിറ്റുകളെ വർഗീയ ലഹളകളുടെ പേരിൽ നാട് കടത്തിയതെന്നും’- ബിജെപി എംപി കെ.ജെ.അൽഫോൻസ് പറഞ്ഞു.

അതേസമയം മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിനൊപ്പം തീവ്രവാദിയും വിഘടനവാദി നേതാവുമായ യാസിൻ മാലിക് നിൽക്കുന്ന ചിത്രം മുതിർന്ന സർക്കാർ ഉപദേഷ്ടാവ് കാഞ്ചൻ ഗുപ്തയും ട്വീറ്റ് ചെയ്തിട്ടുണ്ട്. കശ്മീർ എന്ന പ്രത്യേക രാജ്യത്തിനായി പോരാടിയവരുമായി അന്നത്തെ കോൺഗ്രസ് സർക്കാർ അടുത്ത ബന്ധം പുലർത്തിയിരുന്നുവെന്നതിന്റെ തെളിവാണിതെന്ന് അദ്ദേഹം ട്വീറ്റിൽ പറയുന്നു.

‘യുപിഎ സർക്കാർ ചെയ്തത് എന്താണെന്ന് കാണൂ. വ്യോമസേന ഉദ്യോഗസ്ഥരുൾപ്പെടെയുള്ള നിരവധി ഇന്ത്യക്കാരെ കൊലപ്പെടുത്തിയ തീവ്രവാദിയായ യാസിൻ മാലികിന്റെ കൈകളിൽ ഉമ്മ വയ്‌ക്കുകയും, കെട്ടിപ്പിടിക്കുകയും ചെയ്യുന്നു. കോൺഗ്രസിന്റെ ഇപ്പോഴുള്ള പ്രതിഷേധങ്ങൾ വളരെ കൂടുതലാണ്. ചെയ്ത കുറ്റങ്ങളും നാണക്കേടും മറയ്‌ക്കാൻ നിശബ്ദത തിരഞ്ഞെടുക്കുന്നതായിരുന്നു ഇതിലും നല്ലതെന്നും’- കാഞ്ചൻ ഗുപ്ത പ്രതികരിച്ചു

B4 Admin

Recent Posts

യൂറോപ്പ് മുതൽ ഏഷ്യ വരെ: 13 വർഷത്തിനിടെ ‘അല്ലാഹു അക്ബർ’ വിളികളോടെ 31 അക്രമസംഭവങ്ങൾ, ഭീകരവാദത്തിന്റെ വിവിധ മുഖങ്ങൾ

കത്തി ആക്രമണങ്ങൾ മുതൽ വെടിവെപ്പുകളും ബോംബ് സ്ഫോടനങ്ങളും വരെ. 2013 മുതൽ 2026 വരെയുള്ള കാലയളവിൽ വിവിധ രാജ്യങ്ങളിൽ നടന്ന…

1 minute ago

വിഴിഞ്ഞം തുറമുഖ വികസനത്തിന് പാറക്ഷാമം: രണ്ടാംഘട്ട നിർമാണം പ്രതിസന്ധിയിൽ

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ രണ്ടാംഘട്ട വികസനത്തിന് പാറക്ഷാമം വലിയ വെല്ലുവിളിയാകുന്നു. പദ്ധതിക്ക് ആവശ്യമായ 56 ലക്ഷം ടൺ പാറയിൽ ഇതുവരെ…

1 hour ago

ചാലയിലെ സ്വർണക്കവർച്ച: ചതി നടത്തിയത് സ്വന്തം ബിസിനസ് പങ്കാളി

ചാലയിലെ രണ്ടുകോടിയുടെ സ്വർണക്കവർച്ചയ്ക്ക് പിന്നിൽ സിനിമാക്കഥയെ വെല്ലുന്ന ആസൂത്രണം. ബിസിനസ് വൈരാഗ്യവും വിശ്വാസവഞ്ചനയും ഒത്തുചേർന്ന കവർച്ചയുടെ ചുരുളഴിച്ചത് പൊലീസിന്റെ അതിവിദഗ്ധമായ…

3 hours ago

സ്വകാര്യ ടാക്സി കമ്പനികൾക്ക് ബദലായി ഭാരത് ടാക്സി: സഹകരണ വിപ്ലവത്തിന് മഹാരാഷ്ട്രയിൽ തുടക്കമിട്ട് അമിത് ഷാ

സഹകരണ മേഖലയ്ക്ക് പുതിയ ഉണർവേകി മഹാരാഷ്ട്രയിലെ പൂനെയിൽ രണ്ട് സുപ്രധാന പദ്ധതികൾക്ക് തുടക്കമിട്ട് കേന്ദ്ര ആഭ്യന്തര-സഹകരണ മന്ത്രി അമിത് ഷാ.…

4 hours ago

19-ാം വയസ്സിൽ ബ്രിട്ടീഷ് സാമ്രാജ്യത്തെ വിറപ്പിച്ച വിപ്ലവകാരി: കർത്താർ സിംഗ് സരാഭയുടെ രക്തസാക്ഷിത്വത്തിന് ഇന്ന് സ്മരണാഞ്ജലി

ഭാരതീയ സ്വാതന്ത്ര്യസമര ചരിത്രത്തിലെ ധീരനായ യുവവിപ്ലവകാരികളിലൊരാളായ കർത്താർ സിംഗ് സരാഭയുടെ രക്തസാക്ഷിത്വ ദിനമാണ് നവംബർ 16. വെറും 19 വയസ്സുള്ളപ്പോൾ…

5 hours ago

ഹൈദരാബാദ് ഭാരത് സമ്മിറ്റിൽ വിദേശ നേതാവിന്റെ രാഷ്ട്രീയ മുദ്രാവാക്യം വിവാദമാകുന്നു: ആഭ്യന്തര കാര്യങ്ങളിലെ ഇടപെടലെന്ന് ബിജെപിയും ബിആർഎസും, ജനാധിപത്യ ഐക്യദാർഢ്യമെന്ന് ഒരു വിഭാഗം

ഹൈദരാബാദിൽ സംഘടിപ്പിച്ച കോൺഗ്രസിന്റെ ഭാരത് സമ്മിറ്റ് 2026-ൽ ഇറ്റാലിയൻ രാഷ്ട്രീയ നേതാവായ ജിയാക്കോമോ ഫിലിബെക്ക് 'വോട്ട് ചോർ, ഗദ്ദി ഛോഡ്'…

15 hours ago