മുംബൈ: ശക്തമായ രാഷ്ട്രീയ പ്രതിസന്ധി നേരിടുന്ന മഹാരാഷ്ട്രയില്‍ ശിവസേനയ്ക്ക് കനത്ത തിരിച്ചടി. മന്ത്രിസഭയുണ്ടാക്കാന്‍ ശിവസേനയ്ക്ക് പിന്തുണ നല്‍കി കത്ത് നല്‍കിയിട്ടില്ലെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കിയതോടെയാണ് പ്രതിസന്ധി വീണ്ടും രൂക്ഷമായത്. കോണ്‍ഗ്രസ് – എന്‍.സി.പി പാര്‍ട്ടികളുടെ പിന്തുണയോടെ ശിവസേന മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരണത്തിലേക്ക് പോകുന്നുവെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ശിവസേനാ നേതാക്കളായ ആദിത്യ താക്കറെ, ഏക്‌നാഥ് ഷിന്‍ഡെ എന്നിവര്‍ ഗവര്‍ണറെ കാണാന്‍ പോയതോടെ ഇക്കാര്യത്തില്‍ തീരുമാനമായി എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.
എന്നാല്‍ ശിവസേനയ്ക്ക് കത്ത് നല്‍കിയിട്ടില്ലെന്നാണ് കോണ്‍ഗ്രസ് ദേശീയ നേതൃത്വം ഇപ്പോള്‍ വ്യക്തമാക്കുന്നത്. കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധിയുടെ വസതിയില്‍ ചേര്‍ന്ന യോഗത്തിലാണ് കോണ്‍ഗ്രസ് ദേശീയ നേതൃത്വം നിലപാടില്‍ നിന്ന് പിന്നോട്ട് പോയത്. മല്ലികാര്‍ജുന്‍ ഖാര്‍ഗെ, എ.കെ ആന്റണി, കെ.സി വേണുഗോപാല്‍ തുടങ്ങിയ നേതാക്കള്‍ ശിവസേനയെ പിന്തുണയ്ക്കുന്നതിനോട് കടുത്ത എതിര്‍പ്പ് അറിയിച്ചു. കെ.പി.സി.സി ഉള്‍പ്പെടെ വിവിധ സംസ്ഥാന ഘടകങ്ങളും എതിര്‍പ്പ് അറിയിച്ചിട്ടുണ്ട്.
ഇന്ത്യൻ റോഡുകളിലൂടെ കണ്ണോടിക്കുമ്പോൾ, രാജ്യത്തിൻ്റെ സാമ്പത്തിക ചലനങ്ങളെ തൻ്റെ ചെറിയ ശരീരത്തിൽ പേറി മുന്നോട്ട് കുതിക്കുന്ന ഒരു വാഹനത്തെ കാണാതിരിക്കില്ല—അതാണ്…
ഭൂമിയുടെ ഭ്രമണപഥത്തിൽ ഉപഗ്രഹങ്ങളുടെ എണ്ണം ക്രമാതീതമായി വർധിച്ചുവരുന്ന ഈ കാലഘട്ടത്തിൽ, ബഹിരാകാശത്ത് സുരക്ഷിതമായ സഹവർത്തിത്വം ഉറപ്പാക്കുക എന്നത് ഒരു വലിയ…
മലപ്പുറം ജില്ലയിലെ തെന്നല പഞ്ചായത്ത് പരിധിയിൽ നടന്നതായി പറയുന്ന അലി മജീദ് നടത്തിയ സ്ത്രീദ്വേഷപരമായ (misogynistic) പ്രസ്താവന വലിയ വിവാദമായി…
ഭാരതത്തിന്റെ പ്രതിരോധ ശേഷിക്ക് വലിയ മുതൽക്കൂട്ട് നൽകിക്കൊണ്ട് തദ്ദേശീയമായി വികസിപ്പിച്ച ഓട്ടോമേറ്റഡ് എയർ ഡിഫൻസ് കൺട്രോൾ ആൻഡ് റിപ്പോർട്ടിങ് സിസ്റ്റമാണ്…
ലോക ചരിത്രത്തിലെ ഏറ്റവും നിർണ്ണായകമായ കാലഘട്ടങ്ങളിലൊന്നായിരുന്നു ശീതയുദ്ധം. അക്കാലത്ത്, ശത്രു രാജ്യങ്ങളുടെ സൈനിക നീക്കങ്ങൾ നിരീക്ഷിക്കാൻ രഹസ്യാന്വേഷണ ഏജൻസികൾ ഏതറ്റം…
സൈൻ (sin), കോസൈൻ (cos) എന്നീ ത്രികോണമിതി ആശയങ്ങൾ (Trigonometric concepts) ആധുനിക രൂപത്തിൽ ലോകത്തിന് സംഭാവന ചെയ്തത് പുരാതന…