പ്രധാനമന്ത്രി നരേന്ദ്രമോദി ലോക്സഭയിൽ സംസാരിക്കുന്നു.
ദില്ലി : ഭീകരരുടെ ആസ്ഥാനം തകർത്തുവെന്നും ഇത് ഭാരതത്തിന്റെ വിജയോത്സവത്തിന്റെ സമ്മേളനമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. പാകിസ്ഥാന്റെ ആണവ ബ്ലാക്ക്മെയിലിംഗ് ഇനി വിലപ്പോവില്ലെന്നും, ആണവ ഭീഷണിക്ക് മുന്നില്‍ തലകുനിക്കുകയില്ലെന്നും ഓപ്പറേഷന്‍ സിന്ദൂറിലൂടെ ഇന്ത്യ തെളിയിച്ചുവെന്നും ഓപ്പറേഷന്‍ സിന്ദൂറുമായി ബന്ധപ്പെട്ട് ലോക്‌സഭയില്‍ സംസാരിക്കവെ പ്രധാനമന്ത്രി വ്യക്തമാക്കി. സ്വയം പ്രതിരോധത്തിന് നടപടികളെടുക്കുന്നതില്‍ നിന്ന് ലോകത്തിലെ ഒരു രാജ്യവും ഭാരതത്തെ തടഞ്ഞിട്ടില്ലെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
“ഇന്ത്യയുടെ വിദേശനയത്തെക്കുറിച്ച് ഇവിടെ ധാരാളം കാര്യങ്ങള്‍ പറഞ്ഞു. ആഗോള പിന്തുണയെക്കുറിച്ചും ചര്‍ച്ചകള്‍ നടന്നു… നമുക്ക് ആഗോള പിന്തുണ ലഭിച്ചു. പക്ഷേ, നിര്‍ഭാഗ്യവശാല്‍, എന്റെ രാജ്യത്തെ ധീരരായ ജവാന്മാരുടെ വീര്യത്തിന് കോണ്‍ഗ്രസിന്റെ പിന്തുണ ലഭിച്ചില്ല. കോണ്‍ഗ്രസ് നേതാക്കള്‍ രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി തന്നെ ലക്ഷ്യം വച്ചു, പക്ഷേ അവരുടെ നിസ്സാരമായ പ്രസ്താവനകള്‍ നമ്മുടെ ധീരരായ സൈനികരെയാണ് നിരുത്സാഹപ്പെടുത്തിയത്. തനിക്കെതിരായ ആക്രമണങ്ങളിലൂടെ പ്രതിപക്ഷത്തിന് മാദ്ധ്യമ വാര്‍ത്തകളില്‍ ഇടം നേടാന്‍ കഴിയും, പക്ഷേ ഇതിലൂടെയൊന്നും രാജ്യത്തെ ജനങ്ങളുടെ ഹൃദയങ്ങളില്‍ അവര്‍ക്ക് സ്ഥാനം നേടാന്‍ കഴിയിഞ്ഞില്ല.
ഓപ്പറേഷന്‍ സിന്ദൂറിലൂടെ മൂന്ന് കാര്യങ്ങളാണ് ഭാരതം വ്യക്തമാക്കി . ഇന്ത്യക്ക് നേരെ ഒരു ഭീകരാക്രമണം ഉണ്ടായാല്‍, നമ്മുടേതായ രീതിയില്‍ അതിന്റേതായ സമയത്തത് തന്നെ ഞങ്ങള്‍ തിരിച്ചടിക്കുമെന്നതാണ് ഒന്നാമത്തെ കാര്യം. ആണവായുധം കാട്ടിയുള്ള ഭീഷണിപ്പെടുത്തല്‍ ഇനി വിലപ്പോവില്ലെന്നതാണ് രണ്ടാമത്തേത്. മൂന്ന്, ഭീകരവാദത്തെ പിന്തുണയ്ക്കുന്ന സര്‍ക്കാരുകളെയും ഭീകരവാദത്തിന്റെ സൂത്രധാരന്മാരെയും ഞങ്ങള്‍ രണ്ടായി കാണില്ല.
ഭീകരര്‍ നിരപരാധികളായ ആളുകളോട് അവരുടെ മതം ചോദിച്ചറിഞ്ഞ ശേഷം വെടിവെച്ചുകൊന്ന പഹല്‍ഗാമിലെ രീതി, ക്രൂരതയുടെ പാരമ്യമായിരുന്നു. ഇന്ത്യയെ അക്രമത്തിന്റെ അഗ്‌നിയിലേക്ക് തള്ളിവിടാനുള്ള ആസൂത്രിതമായ ശ്രമമായിരുന്നു ഇത്. ഇന്ത്യയില്‍ കലാപം പടര്‍ത്താനുള്ള ഒരു ഗൂഢാലോചനയായിരുന്നു അവര്‍ നടത്തിയത്. ആ ഗൂഢാലോചനയെ രാജ്യം ഒറ്റക്കെട്ടായി പരാജയപ്പെടുത്തിയതിന് രാജ്യത്തെ ജനങ്ങളോട് നന്ദി പറയുന്നു.
പഹല്‍ഗാം ഭീകരാക്രമണത്തിന് തൊട്ടുപിന്നാലെ, ഭാരതം തീര്‍ച്ചയായും ഒരു വലിയ നടപടി നല്‍കുമെന്ന് പാക് സൈന്യത്തിന് ധാരണയുണ്ടായിരുന്നു. അവര്‍ ആണവ ഭീഷണി മുഴക്കാന്‍ തുടങ്ങി. മെയ് 6-നും 7-നും ഇടയിലുള്ള രാത്രിയില്‍, തീരുമാനിച്ചതുപോലെ തന്നെ ഇന്ത്യ നടപടിയെടുത്തു. പാകിസ്ഥാന് ഒന്നനങ്ങാൻ പോലും കഴിഞ്ഞില്ല. നമ്മുടെ സായുധ സേന കൃത്യമായ ആക്രമണങ്ങളിലൂടെ 22 മിനിറ്റിനുള്ളില്‍ ഏപ്രില്‍ 22-ന് പകരം വീട്ടി.
പാകിസ്ഥാനിലെ ഭീകര കേന്ദ്രങ്ങള്‍ നശിപ്പിക്കപ്പെട്ടു. പാകിസ്ഥാന്റെ ആണവ ഭീഷണി വ്യാജമാണെന്ന് നമ്മള്‍ തെളിയിച്ചു. ആണവ ബ്ലാക്ക്മെയിലിംഗ് ഇനി വിലപ്പോവില്ലെന്നും, ഈ ആണവ ഭീഷണിക്ക് മുന്നില്‍ ഭാരതം തലകുനിക്കുകയില്ലെന്നും തെളിയിച്ചു. ഭാരതം നമ്മുടെ സാങ്കേതിക കഴിവ് പ്രകടിപ്പിച്ചു. അത് പാകിസ്ഥാന്റെ മാറ് പിളർന്നു. ഇത് സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയുള്ള യുദ്ധത്തിന്റെ കാലഘട്ടമാണ്. കഴിഞ്ഞ 10 വര്‍ഷത്തിനുള്ളില്‍ നമ്മള്‍ തയ്യാറെടുപ്പുകള്‍ നടത്തിയിരുന്നില്ലെങ്കില്‍,സാങ്കേതികവിദ്യയുടെ ഈ കാലഘട്ടത്തില്‍ നമുക്ക് എത്രമാത്രം നഷ്ടം സംഭവിക്കുമായിരുന്നു എന്ന് ഊഹിക്കാവുന്നതേയുള്ളൂ. ഓപ്പറേഷന്‍ സിന്ദൂറിലൂടെ, സ്വാശ്രയ ഭാരതത്തിന്റെ ശക്തി ലോകം ആദ്യമായി തിരിച്ചറിഞ്ഞു. മെയ്ഡ് ഇന്‍ ഇന്ത്യ ഡ്രോണുകളും മിസൈലുകളും പാകിസ്ഥാന്റെ ആയുധ സംവിധാനത്തിന്റെ ദുർബലത തുറന്നുകാട്ടി.
രാജ്യം സൈനിക രംഗത്ത് കൈവരിച്ച പുരോഗതി ലോകം കണ്ടു. മുമ്പ് ഭീകരാക്രമണത്തിന്റെ ബുദ്ധി കേന്ദ്രങ്ങൾ സുരക്ഷിതരാണെന്ന് കരുതിയിരുന്നു. ഭാരതം അതിർത്തി കടന്ന് വന്ന് വധിക്കുമെന്ന് ഇവർക്ക് ബോധ്യമായി. ആക്രമണം ഉണ്ടായാൽ ഭാരതം സ്വയം നിശ്ചയിക്കുന്ന രീതിയിൽ തിരിച്ചടി നൽകും. ഒരു ആണവ ഭീഷണിക്കും രാജ്യം വഴങ്ങില്ല. ആദ്യ സർജിക്കൽ സ്ട്രൈക്കിൽ ഭീകരരെ അയക്കുന്ന കേന്ദ്രങ്ങളാണ് ലക്ഷ്യം വച്ചത്. ബാലാകോട്ട് ആക്രമണത്തിൽ പരിശീലന കേന്ദ്രങ്ങൾ തകർക്കാനാണ് തീരുമാനിച്ചത്. ഓപ്പറേഷൻ സിന്ദൂറിൽ ഭീകരരുടെ സിരാകേന്ദ്രങ്ങൾ ആണ് തകർത്തത്. ഭീകരകേന്ദ്രങ്ങൾ ആകും തകർക്കുക എന്നത് ആദ്യമേ പ്രഖ്യാപിച്ചതാണ്. ഇന്ത്യൻ സേന ആദ്യ രാത്രി തന്നെ നൂറു ശതമാനം ലക്ഷ്യം കൈവരിച്ചു. പാകിസ്ഥാൻ സേനയോട് ഇക്കാര്യം വ്യക്തമായി പറഞ്ഞതാണ്. ലോകത്തോട് പറഞ്ഞത് ഭാരതം പാലിച്ചു. എന്നാൽ പാകിസ്ഥാൻ നാണമില്ലാതെ ഭീകരവാദികളുടെ പക്ഷം പിടിച്ചു.
നീന്തൽ കുളത്തിൽ കിടക്കുമ്പോഴാണ് ഭാരതം ആക്രമണം നടത്തിയത് അറിഞ്ഞതെന്ന് പാകിസ്ഥാൻ നേതാക്കൾ പറഞ്ഞു. പാകിസ്ഥാൻ പ്രതീക്ഷിക്കാത്ത അടി കിട്ടിയപ്പോഴാണ് വെടിനിറുത്തലിന് ഇങ്ങോട്ട് താണപേക്ഷിച്ചത്. ലോകത്തെ ഒരു നേതാവും ഭാരതത്തിന്റെ സൈനിക നീക്കം നിറുത്താൻ ആവശ്യപ്പെട്ടില്ല. ജെഡി വാൻസ് തന്നെ വിളിച്ചപ്പോൾ ആദ്യം എടുക്കാൻ കഴിഞ്ഞില്ല. പിന്നീട് തിരിച്ചു വിളിച്ചാണ് സംസാരിച്ചത്. പാകിസ്ഥാൻ വലിയ ആക്രമണം നടത്താൻ പോകുന്നു എന്നാണ് ജെഡി വാൻസ് അറിയിച്ചത്. പാകിസ്ഥാൻ വലിയ ആക്രമണം നടത്തിയാൽ അതിനെക്കാൾ വലിയ തിരിച്ചടി നല്കും എന്നാണ് വാൻസിനെ അറിയിച്ചത്. ഇന്ത്യയുടെ തിരിച്ചടി എന്തായിരിക്കും എന്ന് പാകിസ്ഥാന് മനസ്സിലായി. ഓപ്പറേഷൻ സിന്ദൂർ അവസാനിപ്പിച്ചിട്ടില്ല. പാകിസ്ഥാൻ എന്തെങ്കിലും ദുസ്സാഹസം കാണിച്ചാൽ കടുത്ത മറുപടി തന്നെ നല്കും. കോൺഗ്രസ് വിഷയങ്ങൾക്ക് പാകിസ്ഥാനെ ആശ്രയിക്കുന്നു.
പാകിസ്ഥാന്റെ വിഷയങ്ങൾ കോൺഗ്രസിന് ഇറക്കുമതി ചെയ്യേണ്ടി വരുന്നു. സേനകളുടെ മനോവീര്യം തകർക്കാനും ജനങ്ങൾക്കിടയിൽ അവിശ്വാസം പരത്താനും ശ്രമം നടത്തുന്നു. പാകിസ്ഥാന്റെ ഈ തന്ത്രത്തിന്റെ പ്രചാരകരായി കോൺഗ്രസ് മാറിയിരിക്കുന്നു. സർജിക്കൽ സ്ട്രൈക്ക് കഴിഞ്ഞ ഉടൻ കോൺഗ്രസ് തെളിവു ചോദിച്ചു തുടങ്ങിയിരുന്നു. പിന്നീട് സർജിക്കൽ സ്ട്രൈക്ക് തങ്ങളും ചെയ്തിട്ടുണ്ടെന്ന് അവകാശപ്പെട്ടു. അഭിനന്ദൻ വർധമാൻ പാകിസ്ഥാൻ പിടിയിലായപ്പോൾ മോദി പെട്ടെന്ന് പലരും അടക്കം പറഞ്ഞു. രാജ്യത്തിന്റെ ശക്തി കൊണ്ട് അഭിനന്ദൻ വർധമാനെ തിരിച്ചു കൊണ്ടു വരാനായി.””- മോദി പറഞ്ഞു.
കേരളത്തിന്റെ ഭൂപ്രകൃതിയിൽ എവിടെ തിരിഞ്ഞാലും കാണുന്ന, വേഗത്തിൽ പടർന്നു കയറുന്ന, എന്നാൽ യാതൊരു പ്രയോജനവുമില്ലാത്ത ഒരു കളസസ്യമുണ്ട് അതാണ് 'കമ്മ്യൂണിസ്റ്റ്…
കണ്ണൂർ: തദ്ദേശ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ കണ്ണൂർ പാനൂരിൽ വടിവാൾ അക്രമണം. പാനൂർ കുന്നോത്ത് പറമ്പ് പഞ്ചായത്ത് യുഡിഎഫ്…
പമ്പ : ശബരിമല സന്നിധാനത്ത് തീർത്ഥാടകർക്കിടയിലേക്ക് ഇടയിലേക്ക് പാഞ്ഞുകയറി അപകടം. രണ്ടുകുട്ടികള്‍ ഉള്‍പ്പെടെ ഒന്‍പതുപേര്‍ക്ക് പരിക്കേറ്റു. ഇതില്‍ രണ്ടുപേരുടെ നില…
ദില്ലി : തിരുവനന്തപുരം നഗരസഭയിൽ എൻഡിഎ വെന്നിക്കൊടി പായിച്ചതിന് പിന്നാലെ തിരുവനന്തപുരത്തിന് നന്ദിയറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. തിരുവനന്തപുരത്തിന് നന്ദിയെന്ന് എക്സിൽ…
കേരളത്തിലെ തദ്ദേശ തെരഞ്ഞെടുപ്പ് ഫലത്തിൽ പ്രതികരിച്ച് ശശി തരൂർ എംപി .സംസ്ഥാനത്ത് യുഡിഎഫ് നേടിയ വിജയത്തോടൊപ്പം തിരുവനന്തപുരം കോർപറേഷനിലെ ബിജെപിയുടെ…
തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ ഇടതുപപക്ഷം തകർന്നടിയുന്നതിനിടെ വിവാദ പരാമര്‍ശവുമായി ഉടുമ്പൻചോല എംഎൽഎ എം.എം മണി. ക്ഷേമപെന്‍ഷനും മറ്റും വാങ്ങി നല്ല…