Congress leader Jose Kattookaran passed away; The first mayor of Thrissur Corporation passed away
തൃശ്ശൂർ: കോൺഗ്രസിലെ മുതിർന്ന നേതാവും തൃശ്ശൂർ മുനിസിപ്പൽ കോർപ്പറേഷനിലെ ആദ്യ മേയറുമായ ജോസ് കാട്ടൂക്കാരൻ അന്തരിച്ചു. 92 വയസ്സായിരുന്നു. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് അവശനായിരുന്നു. അർദ്ധരാത്രിയോടെയായിരുന്നു മരണം.
ആരോഗ്യപ്രശ്‌നങ്ങളെ തുടർന്ന് അദ്ദേഹം തൃശ്ശൂർ സഹകരണ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം അരണാട്ടുകരയിലെ വീട്ടിൽ പൊതുദർശനത്തിന് വയ്ക്കും. വൈകീട്ടോടെയാകും മൃതദേഹം സംസ്‌കരിക്കുക.
തൃശ്ശൂർ നഗരസഭയെ കോര്‍പ്പറേഷനായി ഉയര്‍ത്തിയ ശേഷമുള്ള 2000ലെ തെരഞ്ഞെടുപ്പില്‍ അരണാട്ടുകര ഡിവിഷനില്‍ നിന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായാണ് അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടത്. 2000 ഒക്ടോബര്‍ മുതല്‍ 2004 ഏപ്രില്‍ വരെ തൃശൂര്‍ മേയറായിരുന്നു ജോസ് കാട്ടൂക്കാരന്‍. 2000 ഒക്ടോബര്‍ 5നാണ് അദ്ദേഹം മേയറായി ചുമതലയേറ്റത്. 2004 ഏപ്രില്‍ 3 വരെ ആ പദവി വഹിച്ചു. തുടര്‍ന്ന് അദ്ദേഹം രാജിവെയ്ക്കുകയായിരുന്നു.
ഏത് പ്രതിസന്ധി ഘട്ടത്തിലും പാർട്ടിയെ പ്രതിരോധിച്ച സഹയാത്രികരോട് പാർട്ടി എന്ത് നീതി കാട്ടി ! റെജി ലൂക്കോസിന്റെ ചോദ്യങ്ങൾക്ക് ഉത്തരമില്ലാതെ…
പാലക്കാട്ട് മത്സരിക്കാൻ ഉണ്ണി മുകുന്ദൻ തയാറാകുമോ ? എല്ലാ തെരഞ്ഞെടുപ്പുകൾക്കും മുമ്പ് ചർച്ചയാകുന്ന പേരായി ഉണ്ണി മുകുന്ദൻ ! മണ്ഡലത്തിൽ…
തുടർച്ചയായി ഒൻപതാം ബജറ്റ് അവതരിപ്പിക്കാൻ കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ ! ഇത്തവണയും സസ്പെൻസ് ഒളിപ്പിച്ച് കേന്ദ്രബജറ്റ് I NIRMALA…
അവസാന നാളുകളിൽ ശൈലീമാറ്റം ! മുഖം മിനുക്കാൻ തീരുമാനം എടുത്ത് പിണറായി സർക്കാർ ! നേതൃത്വം മുഹമ്മദ് റിയാസിന് I…
ഓപ്പറേഷൻ സിന്ദൂർ ആരംഭിച്ചത് മുതൽ പാകിസ്ഥാൻ ഉദ്യോഗസ്ഥർ തിരക്കിലായി. അമേരിക്കയെ ഒപ്പം നിർത്താൻ അയച്ചത് ഡസൻ കണക്കിന് മെയിലുകൾ. പാക്…
'യുഡിഎഫ് അധികാരത്തിൽ വന്നാൽ മറ്റൊരു മാറാട് കലാപം നടത്താൻ ലീഗ് ശ്രമിക്കും' എന്ന ശ്രീ വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനയും ,…