Congress MP Dr. Angomcha Bimol Akoijam
2027 ഫെബ്രുവരിയിൽ നടക്കാനിരിക്കുന്ന മണിപ്പൂർ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് പ്രഖ്യാപിച്ച് കോൺഗ്രസ് എംപിയും ഇന്നർ മണിപ്പൂർ ലോക്‌സഭാ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നതുമായ ഡോ. അംഗോംച ബിമോൾ അക്കോയ്ജാം. നവംബർ 15-ന് ഇംഫാലിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് കെയ്‌ശാംതോങ് മണ്ഡലത്തിൽനിന്ന് മത്സരിക്കാനുള്ള താൽപര്യം അദ്ദേഹം അറിയിച്ചത്. മുൻ മുഖ്യമന്ത്രി ഒക്രം ഇബോബി സിംഗുമായി നടത്തിയ ചർച്ചകൾക്കുശേഷമാണ് തീരുമാനമെടുത്തതെന്നും അദ്ദേഹം വ്യക്തമാക്കി. 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വ്യക്തിഗതമായി പുറത്തിറക്കിയ 13 ഇന പ്രകടനപത്രികയിൽ മണിപ്പൂരിലെ സംഘർഷം പരിഹരിക്കുമെന്നും ആഭ്യന്തരമായി കുടിയൊഴിപ്പിക്കപ്പെട്ടവർക്ക് നീതി ഉറപ്പാക്കുമെന്നും ബിമോൾ വാഗ്ദാനം ചെയ്തിരുന്നു. ഈ വാഗ്ദാനങ്ങളിൽ ഇതുവരെ എന്തെല്ലാം നടപടികൾ സ്വീകരിച്ചുവെന്നും എന്ത് പുരോഗതി കൈവരിച്ചുവെന്നും വ്യക്തമാക്കാതെയാണ് പുതിയ തിരഞ്ഞെടുപ്പ് നീക്കമെന്ന ചോദ്യമാണ് ഉയർത്തുന്നത്.
നിയമസഭയിലേക്ക് മത്സരിക്കാനുള്ള നീക്കത്തിനിടെ എംപി സ്ഥാനത്തെക്കുറിച്ച് ബിമോൾ നടത്തിയ പരാമർശങ്ങളും ചർച്ചയായിട്ടുണ്ട്. ഒക്ടോബർ 10-ന് കെയ്‌ശാംതോങ്ങിൽ നടന്ന പരിപാടിയിൽ, എംപി സ്ഥാനം രാജിവെക്കില്ലെന്നും പ്രതിപക്ഷത്തിരിക്കുന്ന എംഎൽഎയാകുന്നതിനേക്കാൾ പാർലമെന്റിൽ തുടരുന്നതാണ് താൽപര്യമെന്നും അദ്ദേഹം പറഞ്ഞതായി റിപ്പോർട്ടുകൾ പറയുന്നു. കോൺഗ്രസിന് സർക്കാർ രൂപീകരിക്കാൻ കഴിഞ്ഞാൽ കാര്യങ്ങൾ നടപ്പാക്കാനുള്ള സാധ്യത കൂടുതലാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു. ലോക്‌സഭാ അംഗത്വവും നിയമസഭാ സ്ഥാനവും രാഷ്ട്രീയ സാഹചര്യത്തിനനുസരിച്ച് പരിഗണിക്കുന്നുവെന്ന വിമർശനമാണ് ഇതോടെ ഉയരുന്നത്.
ജവഹർലാൽ നെഹ്‌റു സർവകലാശാലയിലെ (JNU) ലൈംഗികാതിക്രമ പരാതികളുമായി ബന്ധപ്പെട്ട വിവാദവും രാഷ്ട്രീയ നീക്കങ്ങൾക്കിടയിൽ ചർച്ചയാകുന്നുണ്ട്. വിദ്യാർഥിനികളുടെ പരാതികളെത്തുടർന്നുള്ള ആഭ്യന്തര അന്വേഷണത്തിനുശേഷം ഒക്ടോബർ ഒമ്പതിന് സർവകലാശാല ബിമോളിനെ സർവീസിൽനിന്ന് പുറത്താക്കിയിരുന്നു. സംഭവത്തിൽ ദില്ലി പോലീസ് കേസും രജിസ്റ്റർ ചെയ്തിട്ടുണ്ട്.
മുൻ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനിയുടെ സഹോദരൻ എസ്.ആർ. വിനയകുമാർ പാർട്ടി അംഗത്വം പുതുക്കേണ്ടെന്ന് തീരുമാനിച്ചു.…
2008ൽ തിരുവനന്തപുരം മണ്ണന്തലയിൽ ആർഎസ്എസ് പ്രവർത്തകനായ രഞ്ജിത്തിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ വിചാരണ നേരിട്ട 11 പ്രതികളും കുറ്റക്കാരാണെന്ന് തിരുവനന്തപുരം അഡീഷണൽ…
സിപിഎം എംപി വെങ്കടേശന്റെ ജീവിതശൈലിയെയും കോടതിക്ക് നൽകുന്ന ഉപദേശങ്ങളെയും പരാമർശിച്ച് രൂക്ഷ വിമർശനവുമായി മദ്രാസ് ഹൈക്കോടതി ജഡ്ജി. മെഴ്‌സിഡസ് ബെൻസ്…
ഹരിബോൽ പ്രൊഡക്ഷൻസിന്റെ ബാനറിൽ തത്ത്വമയി ഒരുക്കുന്ന "പതിനെട്ടിനുമപ്പുറം "എന്ന ഡോക്യൂഫിക്ഷന്റെ പോസ്റ്റർ റിലീസ് പ്രമുഖ നടനും ഡബ്ബിങ് ആർട്ടിസ്റ്റുമായ ശരത്ദാസ്…
ഒരു സ്വർണക്കടയിൽ നിന്ന് 15 പവൻ സ്വർണം നഷ്ടപ്പെട്ടെന്ന പരാതിയിൽ തുടങ്ങിയ അന്വേഷണം ഒടുവിൽ പുറത്തുകൊണ്ടുവന്നത് വൻ സ്വർണശേഖരം. പരാതിക്കാരൻ…
ഉത്തരാഖണ്ഡിലെ തെഹ്‌രി ഗഢ്‌വാൾ ജില്ലയിൽ യാത്രാബസ് കൊക്കയിലേക്ക് മറിഞ്ഞ് എട്ട് പേർ മരിച്ചു. 26 പേർക്ക് പരിക്കേറ്റു. ചൊവ്വാഴ്ച പുലർച്ചെ…