politics

ഇഎംഎസിനെതിരെ വി ടി ബല്‍റാം ;ചെകുത്താന്മാരെ പാലും ചോരയുമൂട്ടി വളര്‍ത്തിയ നമ്പൂതിരിപ്പാടെന്ന് വിമർശനം

മലപ്പുറം:സിപിഐഎമ്മിന്റെ നെടുംതൂൺ ആയിരുന്ന ഇഎംഎസിനെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് സംസ്ഥാന വൈസ്പ്രസിഡന്‍റും മുന്‍ എംഎല്‍എയുമായ വി ടി ബല്‍റാം. ഇഎംഎസിന്റെ ജന്മനാടായ ഏലംകുളത്ത് രാഹുല്‍ ഗാന്ധിയെയും ജോഡോ യാത്രയേയും പരിഹസിച്ച് ഡിവൈഎഫ്ഐയുടെ ബാനര്‍ പ്രത്യക്ഷപ്പെട്ടതിന് പിന്നാലൊണ് ബല്‍റാമിന്റെ പ്രതികരണം. ‘ചെകുത്താന്‍മാരെ ചോരയൂട്ടി വളര്‍ത്തിയ ആളാണ് ഇഎംഎസ് നമ്പൂതിരിപ്പാട് എന്നാണ് വിടി ബല്‍റാമിന്‍റെ പരാമര്‍ശം.

ഏലംകുളം ഗ്രാമപഞ്ചായത്തിന്റെ പ്രസിഡന്റും മലപ്പുറം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ജനറല്‍ സെക്രട്ടറിയുമായ സി സുകുമാരനെ പരിചയപ്പെടുത്തിക്കൊണ്ടുള്ള ഫേസ്ബുക്ക് കുറിപ്പിലാണ് കേരളത്തിന്‍റെ ആദ്യ മുഖ്യമന്ത്രിയായ ബല്‍റാം ഇഎംഎസിനെ ‘ചെകുത്താന്‍മാരെ ചോരയൂട്ടി വളര്‍ത്തിയ നമ്പൂതിരിപ്പാട്’ എന്ന് വിശേഷിപ്പിച്ചത്.

ഭാരത് ജോഡോ യാത്രക്കെതിരായ ഡിവൈഎഫ്ഐ ബാനറിനെതിരെ ബല്‍റാം നേരത്തെയും രംഗത്ത് വന്നിരുന്നു. ബാനറിന്റെ ചിത്രം ഫേസ്ബുക്കില്‍ പങ്കുവെച്ച വി ടി ബല്‍റാം, ‘കറുത്ത ബാനറുമായി കമ്മികള്‍, തുടുത്ത മനസുമായി ജനങ്ങള്‍’ എന്നാണ് ഫേസ്ബുക്കില്‍ കുറിച്ചത്.

admin

Recent Posts

വികെ ശ്രീകണ്ഠന്‍ എംപിക്ക് തൃശൂര്‍ ഡിസിസി പ്രസിഡന്റിന്റെ താത്കാലിക ചുമതല ; തീരുമാനം ജോസ് വള്ളൂരിന്റെ രാജിക്ക് പിന്നാലെ ; തൃശൂരിലെ തോൽവി പരിശോധിക്കാൻ മൂന്നംഗസമിതി

ജോസ് വള്ളൂർ രാജിവച്ചതിന് പിന്നാലെ തൃശൂര്‍ ഡിസിസി പ്രസിഡന്റിന്റെ താത്കാലിക ചുമതല വികെ ശ്രീകണ്ഠന്‍ എംപിക്ക്. താല്‍ക്കാലിക ചുമതല വികെ…

1 hour ago

ബിജെപി ദേശീയ അദ്ധ്യക്ഷസ്ഥാനത്തേയ്ക്ക് യോഗിയോ ഫട്‌നാവിസോ ? സാദ്ധ്യതകള്‍ ആര്‍ക്കൊക്കെ

യോഗി ആദിത്യനാഥ് ബിജെപിയുടെ അദ്ധ്യക്ഷ സ്ഥാനത്തേയ്ക്കു എത്തുമോ... ? ബിജെപിയുടെ ഒന്നാം നിര നേതാക്കളെല്ലാം മോദിയുടെ മൂന്നാം ക്യാബിനറ്റില്‍ ഇടം…

1 hour ago

വോട്ടിന് ലക്ഷം രൂപ വാഗ്ദാനം: കോണ്‍ഗ്രസിന്റെ ഖട്ടാ ഖട്ട് പദ്ധതിയ്ക്കു പണി കിട്ടും

കോണ്‍ഗ്രസിനെ അധികാരത്തിലെത്തിച്ചാല്‍ സ്ത്രീ വോട്ടര്‍മാരുടെ അക്കൗണ്ടിലേക്ക് പ്രതിമാസം 8500 രൂപയും പ്രതിവര്‍ഷം ഒരു ലക്ഷം രൂപയും മാറ്റുമെന്ന് 'ഖട്ടാ ഖട്ട്…

2 hours ago

ഗുരുതര വീഴ്ചയെന്ന് പി ബി! ബിജെപിയുടെ വളർച്ച മുൻകൂട്ടി അറിഞ്ഞില്ല|PINARAY VIJAYAN

പിണറായിയുടെ പിടി അഴിയുന്നു! രാജിവച്ച് പുറത്തു പോകാൻ ആവശ്യപ്പെട്ട് ഘടക കക്ഷികൾ

2 hours ago

മോദി 3.0| സുരേഷ് ഗോപിക്ക് ടൂറിസവും പെട്രോളിയവും| ജോര്‍ജ് കുര്യന് ന്യൂനപക്ഷക്ഷേമം

മൂന്നാം നരേന്ദ്ര മോദി സര്‍ക്കാരിലെ മന്ത്രിമാരുടെ വകുപ്പുകള്‍ ഇങ്ങനെ. സുപ്രധാന വകുപ്പുകളില്‍ മാറ്റമൊന്നും വരുത്തിയിട്ടില്ല. തന്ത്രപ്രധാനമായ വകുപ്പുകള്‍ ബിജെപിയുടെ പക്കല്‍…

2 hours ago

താന്‍ സുരക്ഷിത ! ആരും തട്ടിക്കൊണ്ടുപോയിട്ടില്ല; പന്തീരാങ്കാവ് ഗാര്‍ഹിക പീഡന കേസില്‍ വീണ്ടും വീഡിയോ പുറത്തുവിട്ട് പരാതിക്കാരിയായ യുവതി

കോഴിക്കോട് : സംസ്ഥാനത്ത് കോളിളക്കം സൃഷ്ടിച്ച പന്തീരാങ്കാവ് ഗാര്‍ഹിക പീഡന കേസില്‍ വീണ്ടും വീഡിയോ പുറത്തുവിട്ട് പരാതിക്കാരിയായ യുവതി. തന്നെ…

3 hours ago