ദില്ലി: തദ്ദേശ തെരഞ്ഞെടുപ്പും നിയമസഭാ തെരഞ്ഞെടുപ്പും അടുത്തിരിക്കെ കോൺഗ്രസിൽ ശക്തമായ കലാപം. വിഷയം സംസാരിക്കാൻ ഹൈക്കമാൻഡ് ദില്ലിയിൽ വിളിച്ചു ചേർത്ത യോഗത്തിലും കൂട്ടയടി നടന്നതായി സൂചന. മുഖ്യമന്ത്രി മോഹികളായ നേതാക്കളാണ് ഇപ്പോൾ ഹൈക്കമാൻഡിന് തലവേദനയാകുന്നത്. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, കെ പി സി സി അദ്ധ്യക്ഷൻ സണ്ണി ജോസഫ് മറ്റ് മുതിർന്ന നേതാക്കളായ രമേശ് ചെന്നിത്തല, കെ മുരളീധരൻ, കെ സുധാകരൻ, ശശി തരൂർ തുടങ്ങിയ നേതാക്കളുമായാണ് ഹൈക്കമാൻഡ് ദില്ലിയിൽ ആശയ വിനിമയം നടത്തിയത്. സമവായം ഉണ്ടാകാത്തതിനെ തുടർന്ന് സംസ്ഥാനത്ത് മുഖ്യമന്ത്രി മുഖമില്ലാതെ തെരഞ്ഞെടുപ്പിനെ നേരിടാനാണ് ഹൈക്കമാൻഡ് നൽകിയിരിക്കുന്ന നിർദ്ദേശം.
സംസ്ഥാനത്തെ നേതാക്കൾ പരസ്പരം പോര് നിർത്തിയില്ലെങ്കിൽ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷവും പാർട്ടിക്ക് പ്രതിപക്ഷത്ത് ഇരിക്കേണ്ടി വരുമെന്ന് മുതിർന്ന നേതാവായ കെ സുധാകരൻ ഹൈക്കമാൻഡിന് മുന്നറിയിപ്പ് നൽകിയിരുന്നു. കെ സുധാകരന്റെ നിർദ്ദേശങ്ങൾ പാർട്ടി പരിഗണിക്കുമെന്ന് മല്ലികാർജ്ജുൻ ഖാർഗെയും ഇന്നലെ പറഞ്ഞിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പിൽ അടക്കം സ്ഥാനാർഥി നിർണ്ണയം പൊതു സ്വീകാര്യതയോടെ ആകണമെന്നും വ്യക്തി താൽപ്പര്യങ്ങളോടെ ആകരുതെന്നും സംസ്ഥാന ഘടകത്തിന് ശക്തമായ നിർദ്ദേശം നൽകിയിട്ടുണ്ട്.
പിണറായി വിജയൻ സർക്കാരിന്റെ ജനദ്രോഹ നയങ്ങൾ തുറന്നു കാട്ടുന്നതിന് പകരം നേതാക്കൾ തമ്മിലടിക്കുന്നത് ഘടക കക്ഷികളെ ചൊടിപ്പിച്ചിട്ടുണ്ട്. മൂന്നാം പിണറായി സർക്കാർ എന്ന ലക്ഷ്യത്തോടെ ഇടതുപക്ഷം മുന്നോട്ട് പോകുമ്പോൾ കോൺഗ്രസിന്റെ ഒരുക്കങ്ങൾ സംസ്ഥാനത്ത് തൃപ്തികരമല്ലെന്നാണ് ഹൈക്കോടതി വിലയിരുത്തൽ. മുൻകാലങ്ങളിൽ നിന്ന് വ്യത്യസ്തമായി ബിജെപി സംസ്ഥാനത്ത് ശക്തിയാർജ്ജിക്കുന്നത് കോൺഗ്രസിന് വെല്ലുവിളിയാകുമെന്നും ഹൈക്കമാൻഡ് മുന്നറിയിപ്പ് നൽകുന്നു.
ദിസ്‌പൂർ : പ്രശസ്ത ഗായകൻ സുബീൻ ഗാർഗിന്റെ ദുരൂഹ മരണക്കേസ് ഈ മാസം അവസാനത്തോടെ കേന്ദ്ര അന്വേഷണ ഏജൻസിക്ക് കൈമാറുമെന്ന്…
തിരുവനന്തപുരം : വോട്ടെടുപ്പിന് മുൻപ് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ അവലോകനത്തിന് ചേര്‍ന്ന ജില്ലാ സെക്രട്ടേറിയറ്റ്-- ജില്ലാ കമ്മിറ്റി യോഗങ്ങളിൽ നേതാക്കൾ തമ്മിൽ…
കൊൽക്കത്ത : ലോകകപ്പ് ജേതാവും ലോക ഫുട്ബോൾ ഇതിഹാസവുമായ ലയണൽ മെസ്സി 2011-ന് ശേഷം ആദ്യമായി ഇന്ത്യയിലേക്ക് എത്തുകയാണ്. നാളെ…
നടിയെ ആക്രമിച്ച കേസിലെ പ്രതികളുടെ ശിക്ഷാവിധിയിൽ നിരാശ പ്രകടിപ്പിച്ച് ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. ശിക്ഷാവിധി അതിജീവിതയെ പരിഗണനയിലെടുക്കാതെയുള്ളതെന്നും അതിജീവിതയ്ക്കാണ് യഥാർഥത്തിൽ…
ദില്ലി : ആഗോളതലത്തിൽ വ്യോമ പ്രതിരോധ ശേഷിയിൽ ഭാരതം വൻ മുന്നേറ്റത്തിനൊരുങ്ങുന്നു. ലോകത്തിലെ ഏറ്റവും ശക്തമായ ദീർഘദൂര എയർ-ടു-എയർ മിസൈലുകളിലൊന്നായ…
കണ്ണൂര്‍: മമ്പറത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥിയ്ക്കും പോളിംഗ് ഏജന്‍റിനും മുഖംമൂടി സംഘത്തിന്റെ ക്രൂര മർദനം. വേങ്ങാട് പഞ്ചായത്തിലെ 16ാം വാര്‍ഡിൽ മത്സരിക്കുന്ന…