Kerala

വാഹന പരിശോധനയെ പെട്ടിവിവാദമാക്കാൻ കേൺഗ്രസ്സിലെ യുവതുർക്കികളുടെ ശ്രമം? തെരഞ്ഞെടുപ്പിന്റെ ഭാഗമായി നടന്ന പരിശോധന അപമാനമായെന്ന് ഷാഫി പറമ്പിൽ; ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തി രാഹുൽ മാങ്കൂട്ടത്തിൽ

നിലമ്പൂർ: ഉപതെരഞ്ഞെടുപ്പ് നടപടിക്രമങ്ങളുടെ ഭാഗമായി നിലമ്പൂർ മണ്ഡലത്തിൽ നടന്ന വാഹന പരിശോധനയ്ക്കിടെ കോൺഗ്രസ് നേതാക്കളായ ഷാഫി പറമ്പിലും രാഹുൽ മാങ്കൂട്ടത്തിലും സഞ്ചരിച്ച വാഹനം പരിശോധിച്ചത് വിവാദമാക്കാൻ ശ്രമം. എന്നാൽ തെരഞ്ഞെടുപ്പിൽ യു ഡി എഫിനുള്ള മേൽക്കൈ അനാവശ്യ വിവാദങ്ങളിലൂടെ ഇല്ലാതാക്കേണ്ടതില്ല എന്നാണ് കോൺഗ്രസിലെ മുതിർന്ന നേതാക്കളുടെ തീരുമാനം. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ എടുത്തുചാട്ടം വേണ്ടെന്ന് മുതിർന്ന നേതാക്കൾ യുവ നേതാക്കൾക്ക് മുന്നറിയിപ്പ് നൽകിയെന്നാണ് സൂചന.

ഇന്നലെ രാത്രി പത്തുമണിയോടെയാണ് നിലമ്പൂർ മണ്ഡലത്തിലെക്കുള്ള എൻട്രി പോയിന്റായ വടപുറത്ത് വാഹന പരിശോധന നടത്തുകയായിരുന്ന ഉദ്യോഗസ്ഥർ എം പിയും എം എൽ എയും സഞ്ചരിച്ച കാർ പരിശോധിച്ചത്. കാറിന്റെ ബൂട്ട് പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട ഉദ്യോഗസ്ഥർ ലഗേജുകൾ പുറത്തെടുത്ത് പരിശോധിച്ചു. അതിന് ശേഷം പരിശോധന അവസാനിപ്പിക്കാൻ ശ്രമിച്ച ഉദ്യോഗസ്ഥരോട് കാറിലുണ്ടായിരുന്ന പെട്ടികൾ കൂടി തുറന്ന് പരിശോധിക്കാൻ ഷാഫി പറമ്പിൽ ആവശ്യപ്പെടുകയായിരുന്നു. എം പി യുടെ മുഖത്ത് ടോർച്ച് അടിച്ച് അപമാനിച്ചു എന്നാരോപിച്ച രാഹുൽ ,മാങ്കൂട്ടത്തിൽ എം എൽ എ പരിശോധന നടത്തിയ വില്ലേജ് ഓഫിസറെ ഭീഷണിപ്പെടുത്തുകയും ചെയ്‌തു. സർവീസിൽ ഉണ്ടല്ലോ ഇതിന് പാരിതോഷികം തന്നിരിക്കും എന്നാണ് രാഹുൽ ഭീഷണിപ്പെടുത്തിയത്.

അതേസമയം യു ഡി എഫ് നേതാക്കളുടേത് തെരഞ്ഞെടുപ്പ് നാടകങ്ങളെന്ന് എൽ ഡി എഫ് പ്രതികരിച്ചു. തന്റെ വാഹനം നാലുതവണ പരിശോധിച്ചെന്ന് സിപിഎം നേതാവ് പി കെ ബിജു പറഞ്ഞു. കെ രാധാകൃഷ്ണൻ എം പിയുടെയും അബ്ദുൾ വഹാബിന്റെയും വാഹനങ്ങളും പരിശോധിച്ചതായി നേതാക്കൾ അറിയിച്ചു. യു ഡി എഫ് നേതാക്കളുടെ ആരോപണം ജില്ലാ കളക്ടർ തള്ളി. സ്വാഭാവികമായ പരിശോധനകളാണ് നടക്കുന്നതെന്നും പരിശോധനകളോട് സഹകരിക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.

Kumar Samyogee

Recent Posts

ഗായകൻ സുബീൻ ഗാർഗിന്റെ മരണം! കേസ് ഈ മാസം തന്നെ കേന്ദ്ര ഏജൻസിക്ക് കൈമാറുമെന്ന് ഹിമന്ത ബിശ്വ ശർമ്മ

ദിസ്‌പൂർ : പ്രശസ്ത ഗായകൻ സുബീൻ ഗാർഗിന്റെ ദുരൂഹ മരണക്കേസ് ഈ മാസം അവസാനത്തോടെ കേന്ദ്ര അന്വേഷണ ഏജൻസിക്ക് കൈമാറുമെന്ന്…

11 hours ago

സിപിഎമ്മിന്റെ അവലോകന യോഗത്തില്‍ നാടകീയ രംഗങ്ങൾ ! പരസ്പരം കൊമ്പ് കോർത്ത് നേതാക്കൾ; ഒന്നും മിണ്ടാതെ മൂകസാക്ഷിയായി എം വി ഗോവിന്ദൻ

തിരുവനന്തപുരം : വോട്ടെടുപ്പിന് മുൻപ് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ അവലോകനത്തിന് ചേര്‍ന്ന ജില്ലാ സെക്രട്ടേറിയറ്റ്-- ജില്ലാ കമ്മിറ്റി യോഗങ്ങളിൽ നേതാക്കൾ തമ്മിൽ…

11 hours ago

‘G.O.A.T ടൂർ ഇന്ത്യ!!ലയണൽ മെസ്സി നാളെ ഇന്ത്യയിലെത്തും ! നേരിൽ കാണാൻ ടിക്കറ്റ്നിരക്ക് 10 ലക്ഷം രൂപ ! സമൂഹ മാദ്ധ്യമത്തിൽ പ്രതിഷേധവുമായി ആരാധകർ

കൊൽക്കത്ത : ലോകകപ്പ് ജേതാവും ലോക ഫുട്ബോൾ ഇതിഹാസവുമായ ലയണൽ മെസ്സി 2011-ന് ശേഷം ആദ്യമായി ഇന്ത്യയിലേക്ക് എത്തുകയാണ്. നാളെ…

11 hours ago

യഥാർഥത്തിൽ ജീവപര്യന്തം ശിക്ഷ വിധിച്ചിരിക്കുന്നത് അതിജീവിതയ്ക്ക് !! അനീതി…സഹിക്കാനാവുന്നില്ലെന്ന് ഭാഗ്യലക്ഷ്മി

നടിയെ ആക്രമിച്ച കേസിലെ പ്രതികളുടെ ശിക്ഷാവിധിയിൽ നിരാശ പ്രകടിപ്പിച്ച് ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. ശിക്ഷാവിധി അതിജീവിതയെ പരിഗണനയിലെടുക്കാതെയുള്ളതെന്നും അതിജീവിതയ്ക്കാണ് യഥാർഥത്തിൽ…

12 hours ago

വ്യോമാതിർത്തിക്ക് പുതിയ കവചം: ലോകത്തിലെ ഏറ്റവും മാരക ദീർഘദൂര എയർ-ടു-എയർ മിസൈൽ R-37M മിസൈലുകൾ സ്വന്തമാക്കാനൊരുങ്ങി ഭാരതം

ദില്ലി : ആഗോളതലത്തിൽ വ്യോമ പ്രതിരോധ ശേഷിയിൽ ഭാരതം വൻ മുന്നേറ്റത്തിനൊരുങ്ങുന്നു. ലോകത്തിലെ ഏറ്റവും ശക്തമായ ദീർഘദൂര എയർ-ടു-എയർ മിസൈലുകളിലൊന്നായ…

12 hours ago

കണ്ണൂരിൽ യുഡിഎഫ് സ്ഥാനാര്‍ത്ഥിയ്ക്കും പോളിംഗ് ഏജന്‍റിനും മുഖംമൂടി സംഘത്തിന്റെ ക്രൂര മർദനം ! പിന്നിൽ സിപിഎം പ്രവർത്തകരെന്ന് ആരോപണം

കണ്ണൂര്‍: മമ്പറത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥിയ്ക്കും പോളിംഗ് ഏജന്‍റിനും മുഖംമൂടി സംഘത്തിന്റെ ക്രൂര മർദനം. വേങ്ങാട് പഞ്ചായത്തിലെ 16ാം വാര്‍ഡിൽ മത്സരിക്കുന്ന…

12 hours ago