Featured

അയോദ്ധ്യക്ക് വേണ്ടി വാദിച്ച കോൺഗ്രസുകാരൻ !

അയോദ്ധ്യ ശ്രീരാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠയ്‌ക്ക് ക്ഷണം സ്വീകരിക്കണമോ, അവിടെ പോകണമോ എന്ന കാര്യത്തില്‍ ഒരു വ്യക്തമായ തീരുമാനമെടുക്കാന്‍ കഴിയാതെ കോണ്‍ഗ്രസുകാര്‍ തലപുകച്ച് ആലോചിക്കുകയാണ്. കാരണം, നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാരിനെ താഴെയിറക്കാൻ രൂപീകരിച്ച അവിയൽ മുന്നണി തന്നെയാണ് പ്രധാന തടസം. വോട്ട് ബാങ്ക് ചോർന്നു പോകാനും പാടില്ല. എന്നാൽ സഖ്യകക്ഷികൾ വേണും താനും. അതാണ് ഇന്ന് കോൺഗ്രസിന്റെ അവസ്ഥ. എന്നാല്‍ പണ്ടത്തെ കോണ്‍ഗ്രസുകാര്‍ക്ക് അങ്ങനെയുള്ള പ്രശ്നങ്ങള്‍ ഉണ്ടായിരുന്നില്ല. പാർട്ടിയെ പേടിച്ച് സ്വന്തം നിലപാട് കുഴിച്ചുമൂടുന്നവരായിരുന്നില്ല പണ്ടത്തെ കോൺഗ്രസുകാർ. അതിന് ഉത്തമ ഉദാഹരണമാണ് ബാബാ രാഘവ് ദാസ് എന്ന കോൺഗ്രസുകാരൻ. രാഷ്‌ട്രീയ വിശ്വാസത്തില്‍ കോണ്‍ഗ്രസുകാരനായിട്ടും രാമജന്മഭൂമി പ്രസ്ഥാനത്തില്‍ ബാബാ രാഘവ്ദാസിന് അചഞ്ചലമായ വിശ്വാസമുണ്ടായിരുന്നു. തര്‍ക്ക കെട്ടിടത്തില്‍ വിഗ്രഹം സ്ഥാപിച്ച അഞ്ചുപേരില്‍ ഒരാള്‍ ബാബാ രാഘവ് ദാസായിരുന്നു. രാഷ്‌ട്രീയത്തില്‍ കോണ്‍ഗ്രസിനൊപ്പം, വിശ്വാസത്തില്‍ രാമജന്മഭൂമി പ്രസ്ഥാനത്തിനൊപ്പം, ബാബ രാഘവ്ദാസിനെക്കുറിച്ച് അങ്ങനെയായിരുന്നു പറയാറ്. ബാബാ രാഘവ് ദാസ് പൂനെക്കാരനായിരുന്നു. അദ്ദേഹം ശുദ്ധമനസ്സുള്ള സാമൂഹ്യ പ്രവര്‍ത്തകനായ ബ്രാഹ്മണനായിരുന്നു. 1897-ലെ പ്ലേഗില്‍ ബാബാ രാഘവ് ദാസിന്റെ കുടുംബത്തിന് മുഴുവന്‍ ജീവഹാനി സംഭവിച്ചു. അങ്ങനെ നാടുവിട്ട ബാബാ രാഘവ് ദാസ്, ബനാറസ്, അലഹബാദ് ഒക്കെച്ചുറ്റി സഞ്ചരിച്ച് ഗാസിപൂരിലെത്തി. ഗാസിപൂരില്‍ ബാബാ രാഘവ് ദാസ് അക്കാലത്ത് ഏറെ പ്രശസ്തനായ മൗനി ബാബയെ കണ്ടുമുട്ടി.

മൗനി ബാബയില്‍ നിന്ന് മന്ത്രദീക്ഷ സ്വീകരിച്ച ശേഷം ബാബാ രാഘവ് ദാസ് ബര്‍ഹാജിലെ യോഗിരാജ് അനന്ത് മഹാപ്രഭുവിന്റെ സമീപം എത്തി. ഒരു വര്‍ഷത്തിനുശേഷം ബാബാ രാഘവ് ദാസിന്റെ ഗുരു സമാധിയായി. തുടര്‍ന്ന് രാഘവേന്ദ്ര ബാബാ രാഘവദാസായി മാറുകയും ഗുരുവിന്റെ ആശ്രമത്തിന്റെ ചുമതല ഏറ്റെടുക്കുകയും ചെയ്യുകയായിരുന്നു. തുടർന്ന് സ്വാതന്ത്ര്യ സമര പ്രവര്‍ത്തനത്തിലെ സജീവ പ്രവര്‍ത്തകനും സംഘാടകനുമായി. ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിലെ പ്രവർത്തനങ്ങളുടെ പേരിൽ രാഘവദാസ് പലതവണ ജയിലിൽ അടയ്ക്കപ്പെട്ടു , ആദ്യത്തേത് 1921-ലാണ്. ദണ്ഡി മാർച്ചിൽ ഗാന്ധിയെ അനുഗമിച്ചത് സ്വാതന്ത്ര്യസമരത്തിലെ അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളിൽ ഉൾപ്പെടുന്നു. നിരവധി സ്വാതന്ത്ര്യ സമര സേനാനികൾക്ക് അഭയം നൽകുന്നതുൾപ്പെടെയുള്ള സ്വാതന്ത്ര്യ പ്രവർത്തനങ്ങളുടെ പ്രഭവകേന്ദ്രമായിരുന്നു ബാരായിലെ രാഘവദാസിന്റെ ആശ്രമം. സ്വാതന്ത്ര്യ സമരത്തെക്കുറിച്ചും സാമൂഹിക പരിഷ്കാരങ്ങളെക്കുറിച്ചും അവബോധം പ്രചരിപ്പിക്കുന്നതിനായി അദ്ദേഹം ഒരു പൊതുയോഗം സംഘടിപ്പിച്ചു. ദലിത് ജനവാസ കേന്ദ്രങ്ങളിൽ ചെന്ന് രോഗികളെ ശുചീകരണത്തെക്കുറിച്ച് പഠിപ്പിച്ചു. സർക്കാരിൽ ചേരുന്നതിനു പകരം ജനങ്ങളെ നേരിട്ട് സേവിക്കാനായിരുന്നു അദ്ദേഹം ഇഷ്ടപ്പെട്ടത്. കൂടാതെ, അയോധ്യ തര്‍ക്കത്തിന്റെ അടിസ്ഥാന കേസിലെ വാദി കൂടിയായിരുന്നു അദ്ദേഹം. ബാബാ രാഘവ് ദാസിന്റെ സ്രകിയതയും ഹിന്ദുത്വ വീക്ഷണവും സത്യഗ്രഹ സമര രീതിയും രാമജന്മഭൂമി വിഷയത്തില്‍ നിര്‍ണായകമായി. അയോധ്യയില്‍ സ്ഥാപിച്ച വിഗ്രഹങ്ങള്‍ അവിടെനിന്ന് നീക്കം ചെയ്യരുതെന്ന് സര്‍ക്കാര്‍ അതിനാല്‍ത്തന്നെ ഉത്തരവിട്ടിരുന്നു. കൂടാതെ, വിഖ്യാതനായ ജില്ലാ മജിസ്‌ട്രേറ്റ് കെ.കെ. നായരും സിറ്റി മജിസ്‌ട്രേറ്റ് ഗുരുദത്ത് സിങ്ങുമായി വളരെ അടുപ്പത്തിലായിരുന്നു ബാബാ രാഘവദാസ്.

B4 Admin

Recent Posts

ഭീകരവാദത്തിന്റെ മാറുന്ന മുഖം. മതമല്ല പണം ലക്ഷ്യം, വര്‍ഗീയ അതിര്‍വരമ്പുകള്‍ ഭേദിക്കുന്ന പുതിയ റിക്രൂട്ട്മെന്റ് തന്ത്രം

സ്വാതന്ത്ര്യദിനത്തിന് തൊട്ടുമുമ്പ് രാജ്യത്തെ 14 സംസ്ഥാനങ്ങളില്‍ നിന്നായി 253 പേരെ സുരക്ഷാ ഏജന്‍സികള്‍ കസ്റ്റഡിയിലെടുത്ത സംഭവം ഇന്ത്യയിലെ ഭീകരവാദത്തിന്റെ പ്രവര്‍ത്തന…

8 hours ago

സൈന്യത്തിന് ഇരട്ടി കരുത്ത്. യുദ്ധടാങ്കുകള്‍ക്കായി 586 കോടിയുടെ കൂറ്റന്‍ കരാര്‍. ആത്മനിര്‍ഭര്‍ ഭാരതില്‍ പുതിയ ചരിത്രം

ഇന്ത്യന്‍ കരസേനയുടെ പ്രധാന യുദ്ധടാങ്കുകളായ T-72, T-90 എന്നിവയുടെ പ്രവര്‍ത്തനക്ഷമതയും പ്രതിരോധശേഷിയും വര്‍ധിപ്പിക്കുന്നതിനായി പ്രതിരോധ മന്ത്രാലയം 586 കോടി രൂപയുടെ…

9 hours ago

ഗണേശോത്സവ ഘോഷയാത്രകള്‍ക്കെതിരെ അക്രമം തുടരുന്നു. ഹൈദരാബാദില്‍ ഗണേശോത്സവ അന്നദാന സ്ഥലത്ത് മാംസ അവശിഷ്ടങ്ങള്‍ എറിഞ്ഞു. സംഘര്‍ഷം, മൂന്ന് പേര്‍ പോലീസ് കസ്റ്റഡിയില്‍

ഹൈദരാബാദ് : ഹൈദരാബാദിലെ മദന്നപേട്ടില്‍ ഗണേശ ചതുര്‍ത്ഥി ആഘോഷങ്ങളുടെ ഭാഗമായി നടന്ന അന്നദാന പരിപാടിക്കിടെ ക്രമസമാധാന നില തകര്‍ക്കാനായി പ്രകോപനപരമായ…

9 hours ago

സോമനാഥ ക്ഷേത്രത്തിനും ബി.ജെ.പി ഓഫീസുകള്‍ക്കും ബോംബ് ഭീഷണി. വ്യാജ സന്ദേശങ്ങള്‍ക്ക് പിന്നില്‍ വലിയ സൈബര്‍ ശൃംഖലയെന്ന് സൂചന

ഗുജറാത്തില്‍ വീണ്ടും സുരക്ഷാ ആശങ്ക ഉയര്‍ത്തി വ്യാജ ബോംബ് ഭീഷണി. ലോകപ്രശസ്തമായ സോമനാഥ ക്ഷേത്രം, ഗാന്ധിനഗര്‍ കോബയിലെ ബി.ജെ.പി സംസ്ഥാന…

10 hours ago

ഭീകരരുടെ ചോരക്കളി നടപ്പില്ല. കശ്മീരിലെ ഷോപ്പിയാനില്‍ വന്‍ ഭീകരാക്രമണ പദ്ധതി സുരക്ഷാസേന തകര്‍ത്തു. ഐഇഡി നിര്‍വീര്യമാക്കി സേനയുടെ മിന്നല്‍ ഇടപെടല്‍

ന്യൂഡല്‍ഹി : തെക്കന്‍ കശ്മീരിലെ ഷോപ്പിയാന്‍ ജില്ലയിലുണ്ടായ വന്‍ ഭീകരാക്രമണ ശ്രമം സുരക്ഷാസേന യഥാസമയം തകര്‍ത്തു. അവ്‌നീര പ്രദേശത്ത് നടത്തിയ…

16 hours ago

സിസിടിവി ബ്ലാങ്ക്, ഡിവിആര്‍ അപ്രത്യക്ഷം. ആന്റോ അഗസ്റ്റിന്റെ വീട്ടില്‍ തെളിവ് നശിപ്പിക്കല്‍. ജാമ്യാപേക്ഷയില്‍ നിര്‍ണായക തിരിച്ചടിയാകും

കല്‍പ്പറ്റ : അളവില്‍ക്കൂടുതല്‍ വിദേശമദ്യം സൂക്ഷിച്ച അബ്കാരി കേസില്‍ അറസ്റ്റിലായ റിപ്പോര്‍ട്ടര്‍ ചാനല്‍ എം.ഡി ആന്റോ അഗസ്റ്റിന് കുരുക്ക് മുറുക്കി…

17 hours ago