Kerala

ഹൈക്കോടതി ഉത്തരവ് കാറ്റിൽ പറത്തിയുള്ള പാർട്ടി ഓഫിസിന്റെ നിർമാണം; സിപിഎം അഹങ്കാരത്തിന്റെ കൊമ്പൊടിച്ച് ഹൈക്കോടതി; സ്വമേധയാ കോടതിയലക്ഷ്യക്കേസ് എടുത്തു

കൊച്ചി : പാർട്ടി ഓഫിസ് നിർമിക്കുന്നതു വിലക്കിക്കൊണ്ട് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ചൊവ്വാഴ്ച പുറപ്പെടുവിച്ച ഇടക്കാല ഉത്തരവ് കാറ്റിൽ പറത്തി, ഇടുക്കി ശാന്തൻപാറയിൽ സിപിഎം ഏരിയാ കമ്മിറ്റി ഓഫിസിന്റെ നിർമാണം തുടർന്നതിൽ സ്വമേധയാ കോടതിയലക്ഷ്യക്കേസ് എടുത്ത് ഹൈക്കോടതി. സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറിക്കെതിരെയാണ് കോടതിയലക്ഷ്യത്തിന് കേസെടുത്തത്. ഇനിയൊരു ഉത്തരവില്ലാതെ ശാന്തന്‍പാറയിലെ കെട്ടിടം ഉപയോഗിക്കരുതെന്നും കോടതി കർശന നിർദേശം നൽകി.

ഉത്തരവ് ലംഘിച്ച് നിര്‍മാണം തുടര്‍ന്നത് എങ്ങിനെയെന്നും കോടതി ചോദിച്ചു. സിപിഎം ജില്ലാ സെക്രട്ടറി കേസില്‍ കക്ഷി ചേര്‍ന്നിരുന്നുവെന്നും നിര്‍മാണം തടഞ്ഞുകൊണ്ടുള്ള കോടതി ഉത്തരവ് അറിഞ്ഞില്ലെന്നു പറയുന്നത് അംഗീകരിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി. നിർമാണം തടഞ്ഞ് ഉത്തരവിട്ടിട്ടും രാത്രിയിലും നിർമാണ പ്രവർത്തനങ്ങൾ തുടർന്നെന്ന ആരോപണമാണ് ഹൈക്കോടതി പരിഗണിച്ചത്.

കോടതിയുടെ ഇടക്കാല ഉത്തരവ് ലഭിച്ചിരുന്നില്ലെന്നും എന്നാൽ കളക്ടർ സ്റ്റോപ്പ് മെമോയ്ക്കു നിർദേശം നൽകിയിട്ടുണ്ടെന്നും സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചതിനെ തുടർന്നാണു ജസ്റ്റിസ് എം.മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് സോഫി തോമസ് എന്നിവർ ഉൾപ്പെട്ട ബെഞ്ച് ഹർജി ഇന്ന് പരിഗണിക്കാൻ മാറ്റിയത്. സ്റ്റോപ്പ് മെമോ നൽകിയിട്ടും നിർമാണം തുടരുകയാണെന്നു ഹർജിക്കാർ ചൂണ്ടിക്കാണിച്ചതിനെ തുടർന്നാണു സിപിഎം ഓഫിസിന്റെ നിർമാണപ്രവർത്തനങ്ങൾ ഹൈക്കോടതി തടഞ്ഞത്. എന്നാൽ രാത്രിയിലും നിർമാണം തുടർന്നെന്ന് ബുധനാഴ്ച രാവിലെ കോടതി ആരംഭിച്ചപ്പോൾ അമിക്കസ് ക്യൂറിയും ഹർജിക്കാരുടെ അഭിഭാഷകനും ഹൈക്കോടതിയെ അറിയിച്ചു. ഇത് സംബന്ധിച്ച് മാദ്ധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ട വാർത്തയും കോടതിയുടെ ശ്രദ്ധയിൽപ്പെട്ടു.

അതെ സമയം ഹൈക്കോടതി വിലക്കിയിട്ടും ഉത്തരവ് കാറ്റിൽ പറത്തി ഒറ്റരാത്രി കൊണ്ടാണ് ശാന്തൻപാറ ഏരിയ കമ്മിറ്റി ഓഫിസിന്റെ നിർമാണം സിപിഎം പൂർത്തിയാക്കിയത്. പുലർച്ചെ 4 വരെ കൂടുതൽ തൊഴിലാളികളെ എത്തിച്ച് ജോലി ചെയ്യിച്ചാണ് അതിവേഗത്തിൽ പണികഴിപ്പിച്ചത്.

ഇന്നലെ രാവിലെ ശാന്തൻപാറ വില്ലേജ് ഓഫിസർ സ്ഥലത്തു നേരിട്ടെത്തി വീണ്ടും സ്റ്റോപ് മെമ്മോ നൽകി. നേരത്തെ കഴിഞ്ഞ വർഷം നവംബറിൽ വില്ലേജ് ഓഫിസർ സ്റ്റോപ് മെമ്മോ നൽകിയെങ്കിലും സിപിഎം കെട്ടിടനിർമാണം തുടരുകയായിരുന്നു. പാർട്ടി ഓഫിസ് നിർമിക്കുന്നതു വിലക്കി ചൊവ്വാഴ്ചയാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. എന്നാൽ ചൊവ്വാഴ്ച രാത്രിയോടെ ഇതും അവഗണിച്ച് ഓഫിസ് നിർമാണം പുനരാരംഭിച്ചു. അലുമിനിയം ഷീറ്റ് ഉപയോഗിച്ചുള്ള മേൽക്കൂര നിർമാണം രാത്രി തന്നെ പൂർത്തിയാക്കി. മുൻഭാഗത്ത് ഒഴിച്ചിട്ടിരുന്ന ഭാഗത്ത് ഇഷ്ടിക കെട്ടുകയും ചെയ്തു.

Anandhu Ajitha

Recent Posts

ഒറ്റപെയ്ത്തിൽ വെള്ളത്തിൽ മുങ്ങി തലസ്ഥാനം ! ദുരിതം ഇരട്ടിയാക്കി സ്മാർട്ട് സിറ്റി റോഡ് നിർമാണത്തിനായെടുത്ത കുഴികളും; സർക്കാർ സംവിധാനങ്ങൾ പരാജയപ്പെടുമ്പോൾ വെള്ളക്കെട്ട് മൂലം ജനം ദുരിതത്തിൽ

ഇന്നലെ വൈകുന്നേരവും രാത്രിയും പെയ്ത കനത്ത മഴയിൽ ജില്ലയിലെ പല പ്രദേശങ്ങളിലും വെള്ളം കയറി.തമ്പാനൂർ ജംഗ്ഷനിൽ അടക്കം വെള്ളക്കെട്ടുമൂലം ജനം…

9 mins ago

മഹാത്ഭുതങ്ങൾ ഒളിപ്പിച്ച് വച്ചിരിക്കുന്ന ഒരുഗ്രഹം !

മഹാത്ഭുതങ്ങൾ ഒളിപ്പിച്ച് വച്ചിരിക്കുന്ന ഒരുഗ്രഹം !

21 mins ago

വീണ്ടും വ്യാപകമായി കോവിഡ്; ആശങ്കയിൽ സിംഗപ്പൂർ! രണ്ടാഴ്ചയ്ക്കുള്ളിൽ സ്ഥിരീകരിച്ചത് 25,900 കേസുകൾ; മാസ്ക്ക് ധരിക്കാൻ നിർദേശം

സിംഗപ്പൂർ: ഒരു ഇടവേളയ്ക്ക് ശേഷം സിംഗപ്പൂരില്‍ വീണ്ടും കോവിഡ് വ്യാപനം രൂക്ഷമാകുന്നു. കഴിഞ്ഞ രണ്ടാഴ്ചക്കിടയിൽ 25,900 പേർക്കാണ് രോഗബാധ ഉണ്ടായത്.…

25 mins ago

സ്വാതി മാലിവാളിനെ ആക്രമിച്ച കേസ്; ബൈഭവ് കുമാർ അഞ്ച് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയിൽ; മെയ് 23ന് കോടതിയിൽ ഹാജരാക്കും

ദില്ലി: രാജ്യസഭാ എംപി സ്വാതി മാലിവാളിനെ ആക്രമിച്ച കേസിൽ ദില്ലി മുഖ്യമന്ത്രി കെജ്‌രിവാളിന്റെ പിഎ ബൈഭവ് കുമാറിനെ അഞ്ച് ദിവസത്തേക്ക്…

38 mins ago

ജമ്മുകശ്മീരിൽ ഭീകരാക്രമണം ! ബിജെപി മുൻ സർ‌പഞ്ച് കൊല്ലപ്പെട്ടു ;വിനോദ സഞ്ചാരികളായ ദമ്പതികൾക്ക് ഗുരുതര പരിക്ക്

ജമ്മു കശ്മീരിൽ രണ്ടിടങ്ങളിലുണ്ടായ ഭീകരാക്രമണങ്ങളിൽ ബിജെപി മുൻ സർ‌പഞ്ച് കൊല്ലപ്പെടുകയും വിനോദ സഞ്ചാരികളായ ദമ്പതികൾക്ക് പരിക്കേൽക്കുകയും ചെയ്തു. ഷോപ്പിയാനിലെ ഹിർപോറയിൽ…

46 mins ago

കോഴിക്കോട് മെഡ‍ിക്കൽ‌ കോളേജിൽ വീണ്ടും ശസ്ത്രക്രിയപിഴവ്! പൊട്ടലില്ലാത്ത കൈയില്‍ കമ്പിയിട്ടെന്ന് പരാതി

കോഴിക്കോട്: മെഡ‍ിക്കൽ‌ കോളേജ് ആശുപത്രിയില്‍ വീണ്ടും ശസ്ത്രക്രിയ പിഴവ്. കൈയ്ക്ക് പൊട്ടലുള്ള രോഗിക്ക് കമ്പി മാറിയിട്ടെന്നാണ് പരാതി. വേദന ശക്തമായപ്പോഴാണ്…

1 hour ago