Covid 19

ആശുപത്രികളില്‍ നടന്നുവരുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കണം’; എസ്.പി.വി.കള്‍ക്ക് നിർദ്ദേശം നൽകി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം: സംസ്ഥാനത്തെ ആശുപത്രികളില്‍ നടന്നുവരുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി നിര്‍ദേശം നല്‍കി മന്ത്രി വീണാ ജോര്‍ജ്.

കേരളത്തിൽ കിഫ്ബി ധനസഹായത്തോടെ ആരോഗ്യ മേഖലയില്‍ നടപ്പിലാക്കി വരുന്ന വിവിധ പദ്ധതികളുടെ പ്രവര്‍ത്തന പുരോഗതി ആരോഗ്യ വകുപ്പ് മന്ത്രിയുടെ നേതൃത്വത്തില്‍ വിലയിരുത്തിയപ്പോഴാണ് വീണാ ഇക്കാര്യം നിർദ്ദേഹം നൽകിയത്.

വിവിധ ആരോഗ്യ സ്ഥാപനങ്ങളില്‍ നടപ്പാക്കി വരുന്ന വികസന പദ്ധതികളുടെ എസ്.പി.വി.കളായ വാപ്‌കോസ്, ഇന്‍കല്‍, കെ.എച്ച്.ആര്‍.ഡബ്ല്യു.എസ്., കെ.എസ്.ഇ.ബി., ബി.എസ്.എന്‍.എല്‍., ഹൗസിംഗ് ബോര്‍ഡ്, കിറ്റ്‌കോ, ഹൈറ്റ്‌സ് എന്നിവയുമായാണ് മന്ത്രി വെവ്വേറെ ചര്‍ച്ച നടത്തിയത്.

സംസ്ഥാനത്തെ ആശുപത്രികളില്‍ 84 ഓളം നിര്‍മ്മാണ പ്രവര്‍ത്തനങ്ങളാണ് നടന്നുവരുന്നത്. നിര്‍മ്മാണ പ്രവര്‍ത്തനങ്ങളിലെ കാലതാമസം നിര്‍ബന്ധമായും ഒഴിവാക്കാന്‍ ഇടപെടണമെന്ന് എസ്.പി.വി.കള്‍ക്ക് മന്ത്രി നിര്‍ദേശം നല്‍കി.

മാത്രമല്ല നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തടസമായ വിഷയങ്ങള്‍ പരിഹരിക്കേണ്ടതാണെന്നും ഒരുതരത്തിലുള്ള കാലതാമസവും അംഗീകരിക്കാനാവില്ലെന്നും എസ്.പി.വി.കളുടെ പ്രവര്‍ത്തനങ്ങള്‍ പ്രത്യേകമായി വിലയിരുത്തിയാകും മുന്നോട്ട് പോകുകയെന്നും മന്ത്രി അറിയിച്ചു.

B4 Admin

Recent Posts

കുടുക്കില്‍ നിന്നും ഊരാക്കുടുക്കിലേക്കോ ?. ഡോളര്‍ വിവാദത്തില്‍ കുരുങ്ങി ആന്റോ അഗസ്റ്റിന്‍. പണം തിരികെ നല്‍കാനാവില്ലെന്ന് പോലീസ്. വിദേശ കറന്‍സി കേസ് പുതിയ വഴിത്തിരിവിലേക്ക്

എറണാകുളത്ത് നിന്ന് പോലീസ് റെയ്ഡിനിടെ പിടിച്ചെടുത്ത വിദേശ കറന്‍സി തിരികെ ആവശ്യപ്പെട്ട് റോയ്സ് ഗ്രൂപ്പ് ഉടമ ആന്റോ അഗസ്റ്റിന്‍ എറണാകുളം…

4 minutes ago

പിണറായി മുതല്‍ വി.ഡി. സതീശന്‍ വരെ. മാസപ്പടി കേസില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഷോണ്‍ ജോര്‍ജ്

കേരള രാഷ്ട്രീയത്തില്‍ വലിയ കോളിളക്കം സൃഷ്ടിച്ചിരിക്കുന്ന മാസപ്പടി വിവാദവുമായി ബന്ധപ്പെട്ട് എസ്.എഫ്.ഐ.ഒ (SFIO) കോടതിയില്‍ സമര്‍പ്പിച്ച രേഖകള്‍ ബി.ജെ.പി നേതാവ്…

60 minutes ago

ഓണാട്ടുകതിരവന്റെ സന്നിധിയില്‍ അത്ഭുതം. ആല്‍മരത്തില്‍ നന്ദികേശന്റെ രൂപം തെളിഞ്ഞു. പ്രകൃതി തീര്‍ത്ത അദ്ഭുതം കാണാന്‍ ഭക്തജനങ്ങളുടെ ഒഴുക്ക്

ഓണാട്ടുകരയുടെ മണ്ണില്‍ ഇരുപത്തെട്ടാം ഓണത്തിന്റെ ആഘോഷത്തിമിര്‍പ്പിനിടയില്‍ മറ്റൊരു അത്ഭുതക്കാഴ്ച കൂടി. ഓണാട്ടുകതിരവന്റെ തിരുസന്നിധിക്ക് സമീപമുള്ള ആല്‍മരത്തില്‍ നന്ദികേശന്റെ രൂപം തെളിഞ്ഞത്…

2 hours ago

ശബരിമലയില്‍ സ്വര്‍ണക്കിരീടം സുരക്ഷിതമായുണ്ടെന്ന് ദേവസ്വം ബോര്‍ഡ്. ആശയക്കുഴപ്പത്തിന് കാരണം സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായി വെച്ച ഡമ്മി കിരീടം

പത്തനംതിട്ട : ശബരിമലയില്‍ നിന്ന് നഷ്ടപ്പെട്ടെന്ന് കരുതിയ സ്വര്‍ണക്കിരീടം സുരക്ഷിതമായുണ്ടെന്ന് ദേവസ്വം ബോര്‍ഡ്. വിഷയത്തില്‍ തിരുവാഭരണം കമ്മീഷണര്‍ ബോര്‍ഡിന് വിശദീകരണം…

3 hours ago

ഭര്‍ത്താവിന്റെ കയ്യില്‍ തേങ്ങ നല്‍കി പ്രത്യേക മന്ത്രങ്ങള്‍ ജപിക്കാന്‍ ആവശ്യപ്പെട്ടു, നവവധുവിനെ ലൈംഗികാതിക്രമത്തിന് ഇരയാക്കി വ്യാജ സിദ്ധന്‍.വ്യാജ സിദ്ധന്‍ അന്‍വര്‍ സാദത്തിനെതിരെ കൂടുതല്‍ പേര്‍ രംഗത്ത് വരാന്‍ സാധ്യത. അന്വേഷണം വിപുലമാക്കി പോലീസ്. സാദത്ത് പോക്‌സോ കേസുകളിലും പ്രതി!

കോഴിക്കോട് താമരശ്ശേരിയില്‍ ചികിത്സയുടെയും മാന്ത്രികച്ചടങ്ങുകളുടെയും മറവില്‍ നവദമ്പതികളെ കബളിപ്പിച്ച് യുവതിയെ പീഡിപ്പിച്ച വ്യാജസിദ്ധന്‍ അന്‍വര്‍ സാദത്തിന്റെ അറസ്റ്റ്, സമൂഹത്തില്‍ ഇന്നും…

3 hours ago

ഭാരതത്തിന്റെ പ്രതിരോധ കരുത്ത് ലോകത്തിന് മുന്നില്‍. വാങ്ങുന്ന രാജ്യത്തു നിന്ന് വില്‍ക്കുന്ന ശക്തിയായി. ആഗോള വിപണി പിടിക്കാന്‍ ഭാരതത്തിന്റെ തരംഗ് ശക്തി

ജോധ്പൂര്‍ : ഭാരതത്തിന്റെ ഏറ്റവും വലിയ വ്യോമാഭ്യാസമായ 'തരംഗ് ശക്തി'യുടെ ഭാഗമായി തദ്ദേശീയ പ്രതിരോധ നിര്‍മ്മാണ കരുത്ത് ലോകരാഷ്ട്രങ്ങള്‍ക്ക് മുന്നില്‍…

15 hours ago