Countries prepare for G20 Summit; Elaborate security arrangements were made by the police and paramilitary forces; AI will equip cameras and snipers
ദില്ലി: ജി20 ഉച്ചകോടിക്കായി ഒരുങ്ങി രാജ്യതലസ്ഥാനം. സെപ്റ്റംബർ 9, 10 തീയതികളിലായി നടക്കുന്ന ജി20 ഉച്ചകോടിക്ക് മുന്നോടിയായി ദില്ലി പോലീസും അർദ്ധസൈനിക വിഭാഗങ്ങളും ഉൾപ്പെടെയുള്ള സുരക്ഷാ ഏജൻസികൾ ഒരുക്കുന്നത് വിപുലമായ സുരക്ഷാ ക്രമീകരണങ്ങളാണ്. സുരക്ഷ വർദ്ധിപ്പിക്കുന്നതിനായി എൻഎസ്ജി കമാൻഡോകളും ആർമി സ്നൈപ്പർമാരും എഐ ക്യാമറകളും സജ്ജമാക്കും. എഐ ക്യാമറകളും അലാറങ്ങളും ഉപയോഗിച്ച് സംശയാസ്പദമായ നീക്കങ്ങൾ പോലും തിരിച്ചറിയാൻ സാധിക്കും.
ഉച്ചകോടിയിൽ പങ്കെടുക്കുന്നവരുടെയും വേദികളുടെയും സുരക്ഷ കർശനമായി നിരീക്ഷിക്കുന്നുണ്ട്. ഇതിനായി ഇന്ത്യൻ വ്യോമസേനയുടെയും കരസേനയുടെയും ഹെലികോപ്റ്ററുകൾ തുടർച്ചയായി പട്രോളിംഗ് നടത്തും. സാധ്യമായ ഏത് ഭീഷണിയും നേരിടാനായി എൻഎസ്ജി ആന്റി ഡ്രോൺ സംവിധാനങ്ങളും വിന്യസിക്കും. വിഐപി സുരക്ഷയിൽ അനുഭവപരിചയമുള്ള സൈനികരെ ഉൾപ്പെടുത്തി സിആർപിഎഫ് ‘സ്‌പെഷ്യൽ 50’ ടീമിനെ തയ്യാറാക്കിയിട്ടുണ്ട്.
അമേരിക്കയിൽ നിന്നുള്ള സിഐഎ, യുകെയിൽ നിന്നുള്ള എംഐ -6, ചൈനയിൽ നിന്നുള്ള എംഎസ്എസ് എന്നിവയുൾപ്പെടെ അന്താരാഷ്‌ട്ര രഹസ്യാന്വേഷണ ഏജൻസികളുടെ ടീമുകൾ ഇതിനകം ദില്ലിയിൽ എത്തിയിട്ടുണ്ട്. ദില്ലിയിൽ തങ്ങുന്ന രാഷ്‌ട്രത്തലവന്മാരുടെയും അവരുടെ പ്രതിനിധികളുടെയും സുരക്ഷ ഉറപ്പാക്കുന്നതിനായാണ് സുരക്ഷ ഏജൻസികൾ എത്തിയിരിക്കുന്നത്.
ദിസ്‌പൂർ : പ്രശസ്ത ഗായകൻ സുബീൻ ഗാർഗിന്റെ ദുരൂഹ മരണക്കേസ് ഈ മാസം അവസാനത്തോടെ കേന്ദ്ര അന്വേഷണ ഏജൻസിക്ക് കൈമാറുമെന്ന്…
തിരുവനന്തപുരം : വോട്ടെടുപ്പിന് മുൻപ് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ അവലോകനത്തിന് ചേര്‍ന്ന ജില്ലാ സെക്രട്ടേറിയറ്റ്-- ജില്ലാ കമ്മിറ്റി യോഗങ്ങളിൽ നേതാക്കൾ തമ്മിൽ…
കൊൽക്കത്ത : ലോകകപ്പ് ജേതാവും ലോക ഫുട്ബോൾ ഇതിഹാസവുമായ ലയണൽ മെസ്സി 2011-ന് ശേഷം ആദ്യമായി ഇന്ത്യയിലേക്ക് എത്തുകയാണ്. നാളെ…
നടിയെ ആക്രമിച്ച കേസിലെ പ്രതികളുടെ ശിക്ഷാവിധിയിൽ നിരാശ പ്രകടിപ്പിച്ച് ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. ശിക്ഷാവിധി അതിജീവിതയെ പരിഗണനയിലെടുക്കാതെയുള്ളതെന്നും അതിജീവിതയ്ക്കാണ് യഥാർഥത്തിൽ…
ദില്ലി : ആഗോളതലത്തിൽ വ്യോമ പ്രതിരോധ ശേഷിയിൽ ഭാരതം വൻ മുന്നേറ്റത്തിനൊരുങ്ങുന്നു. ലോകത്തിലെ ഏറ്റവും ശക്തമായ ദീർഘദൂര എയർ-ടു-എയർ മിസൈലുകളിലൊന്നായ…
കണ്ണൂര്‍: മമ്പറത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥിയ്ക്കും പോളിംഗ് ഏജന്‍റിനും മുഖംമൂടി സംഘത്തിന്റെ ക്രൂര മർദനം. വേങ്ങാട് പഞ്ചായത്തിലെ 16ാം വാര്‍ഡിൽ മത്സരിക്കുന്ന…