Court permission will be sought to open an office in the prison; Punjab Chief Minister says there is no one to replace Kejriwal
ചണ്ഡീഗഡ്: മദ്യനയ അഴിമതി കേസിൽ ഇ ഡി അറസ്റ്റ് ചെയ്ത് ജയിലിൽ കഴിയുന്ന ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് ജയിലിൽ ഓഫീസ് തുടങ്ങാൻ കോടതിയോട് അനുമതി തേടുമെന്ന് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മൻ. ജയിലിൽ ഇരുന്ന് സർക്കാരിനെ നയിക്കാൻ കഴിയില്ലെന്ന് എവിടെയും എഴുതി വച്ചിട്ടില്ല. കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തുന്നതുവരെ ജയിലിൽ ഇരുന്ന് ജോലി തുടരാനുള്ള അനുമതി നിയമം അനുശാസിക്കുന്നുണ്ടെന്നും പഞ്ചാബ് മുഖ്യമന്ത്രി പറഞ്ഞു. ആംആദ്മി പാർട്ടിയിൽ കെജ്‌രിവാളിന് പകരക്കാരനില്ലെന്നും ഭഗവന്ത് മൻ കൂട്ടിച്ചേർത്തു. ദേശീയ മാദ്ധ്യമത്തിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് പഞ്ചാബ് മുഖ്യമന്ത്രിയുടെ പ്രതികരണം.
ദില്ലി മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിച്ചെന്ന കേസിൽ വ്യാഴാഴ്ച രാത്രിയാണ് ഇ ഡി ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച ദില്ലിയിലെ റോസ് അവന്യൂ കോടതിയിൽ ഹാജരാക്കിയ അരവിന്ദ് കെജ്‌രിവാളിനെ കോടതി മാർച്ച് 28 വരെ ഇഡി കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു.
കഞ്ചിക്കോട് : കിടക്കയിൽ മൂത്രമൊഴിച്ചെന്നാരോപിച്ച് 5 വയസ്സുകാരിയുടെ സ്വകാര്യ ഭാഗത്ത് ചട്ടുകം ചൂടാക്കി പൊള്ളിച്ച രണ്ടാനമ്മ അറസ്റ്റിൽ. ബിഹാർ സ്വദേശിനിയും…
തിരുവനന്തപുരം : ശബരിമല സ്വർണക്കൊള്ള കേസില്‍ നിർണ്ണായക അറസ്റ്റുമായി പ്രത്യേക അന്വേഷണ സംഘം. കേസിൽ ശബരിമല തന്ത്രി കണ്ഠരര് രാജീവരാണ്…
ഏത് പ്രതിസന്ധി ഘട്ടത്തിലും പാർട്ടിയെ പ്രതിരോധിച്ച സഹയാത്രികരോട് പാർട്ടി എന്ത് നീതി കാട്ടി ! റെജി ലൂക്കോസിന്റെ ചോദ്യങ്ങൾക്ക് ഉത്തരമില്ലാതെ…
പാലക്കാട്ട് മത്സരിക്കാൻ ഉണ്ണി മുകുന്ദൻ തയാറാകുമോ ? എല്ലാ തെരഞ്ഞെടുപ്പുകൾക്കും മുമ്പ് ചർച്ചയാകുന്ന പേരായി ഉണ്ണി മുകുന്ദൻ ! മണ്ഡലത്തിൽ…
തുടർച്ചയായി ഒൻപതാം ബജറ്റ് അവതരിപ്പിക്കാൻ കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ ! ഇത്തവണയും സസ്പെൻസ് ഒളിപ്പിച്ച് കേന്ദ്രബജറ്റ് I NIRMALA…
അവസാന നാളുകളിൽ ശൈലീമാറ്റം ! മുഖം മിനുക്കാൻ തീരുമാനം എടുത്ത് പിണറായി സർക്കാർ ! നേതൃത്വം മുഹമ്മദ് റിയാസിന് I…